മൂന്നാം ശതാബ്ദത്തിൽ ജനിച്ച നിക്കോളാസ് ഒരിക്കലും കരുതിയിരുന്നില്ല താൻ മരിച്ച് ശതാബ്ദങ്ങൾക്കു ശേഷം തന്നെ സാന്റാക്ലോസ് എന്ന് വിളിക്കപ്പെടുമെന്ന്. അദ്ദേഹത്തെ ദൈവ വിശ്വാസിയും, ജനങ്ങളെ ശരിയായി ശ്രദ്ധിയ്ക്കുകയും, സ്വന്തം വസ്തുവകകൾ സന്തോഷത്തോടെ ദാനം ചെയ്യുകയും, ദയയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നവനുമായ ഒരു സാധാരണ മനുഷ്യനായിട്ടാണ് അറിയപ്പെട്ടിരുന്നത്. കഥ ഇങ്ങനെ പോകുന്നു – ഒരു കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലായപ്പോൾ അദ്ദേഹം രാത്രിയിൽ ഒരു സഞ്ചി സ്വർണ്ണവുമായി വന്ന് അവരുടെ തുറന്ന ജനലിലൂടെ അകത്തേക്ക് എറിഞ്ഞത് പോയി വീണത് നെരിപ്പോടിനടുത്ത് ചൂടാക്കാൻ വെച്ചിരുന്ന ഷൂസിലും സോക്സിലും ഒക്കെ ആയിരുന്നു.
നിക്കോളാസിന് വളരെ മുമ്പുതന്നെ , അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ വിശ്വാസികളോട് സന്തോഷത്തോടെ ദാനം ചെയ്യുവാൻ പ്രേരണ നൽകിയിരുന്നു. യെരുശലേമിലുള്ള അവരുടെ സഹോദരീ സഹോദരന്മാരുടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് അവർക്ക് എഴുതുകയും ധാരാളമായി ദാനം ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു . സ്വത്തുവകകൾ ദാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഗ്രഹങ്ങളും ഗുണങ്ങളും പൗലോസ് വിവരിച്ച് കൊടുത്തു. “ലോഭമായി വിതക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതക്കുന്നവൻ ധാരാളമായി കൊയ്യും എന്ന് ഓർത്തുകൊൾവിൻ” (2 കൊരിന്ത്യർ 9 :6) എന്ന് പൗലോസ് അവരെ ഓർമ്മിപ്പിച്ചു. അവരുടെ സന്തോഷത്തോടു കൂടിയ ദാനധർമ്മം മൂലം അവർ “സകലത്തിലും സമ്പന്നന്മാർ “ (വാ. 11) ആയി ദൈവത്തെ ആരാധിച്ചു.
പിതാവേ, ക്രിസ്മസ് സമയത്ത് മാത്രമല്ല, വർഷം മുഴുവൻ സന്തോഷത്തോടു കൂടെ കൊടുക്കുന്നവരായി തീരുവാൻ ഞങ്ങളെ സഹായിക്കുമോ ? ദൈവമേ, അങ്ങയുടെ “ പറഞ്ഞു തീരാത്ത ദാനം” ആയ അങ്ങയുടെ പുത്രനായ യേശുവിനെ ഞങ്ങൾക്ക് തരുവാൻ തക്ക അവിശ്വസനീയമായ മഹാ മനസ്കതക്ക് ഞങ്ങൾ നന്ദി പറയുന്നു (വാ. 15).
ഈ ആഴ്ച സഹായം ചെയ്യുവാനുള്ള അവസരം നിങ്ങൾ കാണുന്നത് എവിടെയാണ് ? നിങ്ങളുടെ സമയവും വിഭവങ്ങളും ധാരാളമായി നൽകുവാൻ എങ്ങിനെ കഴിയും?
നമ്മുടെ ഇരുണ്ട കാലത്തും നിരാശാജനകമായ അവസരങ്ങളിലും അവൻ നമുക്ക് പുതിയ ഒരു ജീവൻ തരുമെന്ന് വിശ്വസിക്കുവാൻ നിങ്ങൾക്ക് തടസ്സമായി നിൽക്കുന്നത് എന്താണ് ? ഈ ആഴ്ചയിൽ നിങ്ങൾ എങ്ങിനെയാണ് യേശുവിനെ ഇമ്മാനുവേൽ ആയി സ്വീകരിക്കുക?