ഞാൻ കോടതിമുറിയിൽ ഇരുന്നപ്പോൾ നമ്മുടെ ലോകത്തിന്റെ തകർച്ചയുടെ അനേക ഉദാഹരണങ്ങൾ കണ്ടു: അമ്മയോട് അകന്നിരിക്കുന്ന മകൾ; ഒരിക്കൽ പങ്കിട്ട സ്നേഹം മറന്ന് കയ്പ്പ് പങ്കിടുന്ന ഭർത്താവും ഭാര്യയും; ഭാര്യയോടു അനുരഞ്ചപ്പെടാനും മക്കളോട് ഒത്തുചേരാനും ആഗ്രഹിക്കുന്ന ഭർത്താവ്. അവർക്ക് അതിജീവിക്കുവാൻ രൂപാന്തരം വന്ന ഹൃദയവും, ഉണങ്ങിയ മുറിവുകളും ദൈവസ്നേഹവും അത്യാവശ്യമായിരുന്നു.
ചിലപ്പോൾ ചുറ്റുമുള്ള ലോകം ഇരുട്ടും നിരാശയും മാത്രം നിറഞ്ഞിരിക്കുന്നുവെന്ന് തോന്നുമ്പോൾ നിരാശയിലേക്ക് വീണു പോകാനുള്ള സാധ്യതയുണ്ട്. എന്നാൽ യേശു ആ തകർച്ചക്കും വേദനക്കുമായി മരിച്ചു എന്ന് ക്രിസ്തുലുള്ള വിശ്വാസികളുടെ ഉള്ളിൽ വസിക്കുന്ന ദൈവാത്മാവ് നമ്മെ ഓർമ്മപ്പെടുത്തുന്നു. അവിടുന്ന് മനുഷ്യനായി ഈ ലോകത്തിലേക്ക് വന്നപ്പോൾ അവിടുന്ന് ഇരുട്ടിലേക്ക് വെളിച്ചം കൊണ്ടുവന്നു (1:4–5; 8:12)). നിക്കോദേമൊസുമായുള്ള സംഭാഷണത്തിൽ നാമിതു കാണുന്നു, ഗൂഢമായി ഇരുളിന്റെ മറവിൽ യേശുവിനടുക്കലേക്ക് വന്നയാൾ വെളിച്ചത്തിന്റെ പ്രഭാവവുമായി മടങ്ങി (3:1–2; 19:38–40).
“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്നു യേശു നിക്കോദേമൊസിനെ പഠിപ്പിച്ചു (3:16).
യേശു ഈ ലോകത്തിലേക്ക് വെളിച്ചവും സ്നേഹവും കൊണ്ടുവന്നു എങ്കിലും അനേകർ തങ്ങളുടെ പാപത്തിന്റെ ഇരുളിൽ നഷ്ടമായിരിക്കുന്നു (വാ. 19–20). നാം അവന്റെ അനുയായികളാണെങ്കിൽ നമുക്ക് ഇരുളിനെ നീക്കുന്ന വെളിച്ചമുണ്ട്. ദൈവം നമ്മെ അവിടുത്തെ സ്നേഹത്തിന്റെ വിളക്കുകളാക്കുമെന്ന്, നമുക്ക് നന്ദിയോടെ പ്രാർത്ഥിക്കാം.(മത്തായി 5:14–16).
ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് ഓർമ്മ നിങ്ങളുടെ പ്രത്യാശ പുതുക്കിയത് എന്നാണ്? ക്രിസ്തുവിന്റെ വെളിച്ചം മറ്റുള്ളവരുമായി നിങ്ങൾ എങ്ങനെ പങ്കു വെക്കും?
പാപത്തിന്റെയും നിരാശയുടേയും ഇരുളിൽ നിന്നും എന്നെ രക്ഷിക്കുവാനായി വന്നതിനായി നന്ദി ദൈവമേ. അങ്ങയുടെ വെളിച്ചത്തിൽ തുടരുവാൻ എന്നെ സഹായിക്കേണമേ.