എങ്ങനെ ഒരു പത്രപ്രവർത്തകനായി എന്ന ചോദ്യത്തിനു ഒരാൾ വിദ്യാഭ്യാസത്തിനായുള്ള തന്റെ ഉദ്യമത്തിൽ തന്റെ അമ്മയുടെ സമർപ്പണത്തിന്റെ കഥ പങ്കുവെച്ചു. ദിവസവും ട്രെയിനിൻ യാത്രചെയ്യുമ്പോൾ സീറ്റിൽ വെച്ചിട്ട് പോകുന്ന പത്രങ്ങൾ ശേഖരിച്ച് അവർ അയാൾക്കു നൽകി. സ്പോർട്സ് വായിക്കുന്നത് അയാൾക്ക് പ്രത്യേക ഇഷ്ടമായിരുന്നെങ്കിലും പത്രം അയാളെ ലോകത്തേക്കുറിച്ചുള്ള അറിവിനെയും പരിചയപ്പെടുത്തി, അത് ഒടുവിൽ വിശാലമായ താല്പര്യങ്ങളിലേക്ക് അയാളുടെ മനസ്സിനെ തുറന്നു.
കുട്ടികൾക്ക് സ്വാഭാവിക കൗതുകവും പഠനത്തോടുള്ള താല്പര്യവും ഉണ്ട്, അതിനാൽ ചെറുപ്രായത്തിൽ തന്നെ അവരെ തിരുവെഴുത്തുകളെ പരിചയപ്പെടുത്തുന്നത് മൂല്യമുള്ള കാര്യമാണ്. ദൈവത്തിന്റെ അസാധാരണങ്ങളായ വാഗ്ദത്തങ്ങളും ബൈബിൾ വീരന്മാരുടെ ആവേശകരമായ കഥകളും അവരിൽ ജിജ്ഞാസ ഉണർത്തും. അവരുടെ അറിവ് വർദ്ധിക്കുന്നതോടൊപ്പം അവർക്ക് പാപത്തിന്റെ അനന്തരഫലങ്ങളും മാനസാന്തരത്തിന്റെ ആവശ്യകതയും ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ സന്തോഷവും മനസ്സിലാക്കുവാൻ കഴിയും. ജ്ഞാനത്തിന്റെ ഗുണങ്ങളേക്കുറിച്ചുള്ള നല്ലൊരു മുഖവുരയാണ് സദൃശവാക്യങ്ങളുടെ ഒന്നാം അധ്യായം (സദൃശവാക്യങ്ങൾ 1:1–7). യഥാർത്ഥ ജീവിത സാഹചര്യങ്ങളേക്കുറിച്ചുള്ള അറിവിലേക്ക് വെളിച്ചം വീശുന്ന ജ്ഞാനത്തിന്റെ നുറുങ്ങുകൾ ഇതിൽ കാണാം.
പഠനത്തോടുള്ള സ്നേഹം വളർത്തുന്നത്—പ്രത്യേകിച്ചും ആത്മീക സത്യങ്ങളേക്കുറിച്ചുള്ളവ—നമ്മെ വിശ്വാസത്തിൽ ശക്തരാകുവാൻ സഹായിക്കുന്നു. പതിറ്റാണ്ടുകൾ വിശ്വാസത്തിൽ നടന്നവർക്ക് ജീവിതകാലം മുഴുവൻ ദൈവീക ജ്ഞാനത്തെ പിന്തുടരുവാൻ സാധിക്കും. “ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും”എന്ന് സദൃശവാക്യങ്ങൾ 1:5 ഉപദേശിക്കുന്നു. ദൈവീക നടത്തിപ്പിനും ശിക്ഷണത്തിനും ഹൃദയവും മനസ്സും തുറക്കാൻ നാം തയ്യാറായാൽ അവിടുന്ന് നമ്മെ പഠിപ്പിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല.
നിങ്ങളുടെ വിജ്ഞാനത്തിലേക്ക് തിരുവെഴുത്തിലെ എന്ത് പുതിയ സത്യമാണ് നിങ്ങൾ ചേർത്തത്? ദൈവീക സത്യങ്ങളേക്കുറിച്ചുള്ള ആഴമേറിയ അറിവ് തുടർച്ചയായി പിന്തുടരാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
പിതാവേ, ഞാൻ തിരുവെഴുത്ത് വായിക്കുമ്പോൾ അറിവിലും ജ്ഞാനത്തിലും വളരുവാൻ എന്റെ ഹൃദയവും മനസ്സും തുടർന്നും തുറക്കേണമേ.
നിങ്ങൾ വിശ്വാസത്തേക്കുറിച്ചുള്ള അറിവിൽ ആഴത്തിൽ വളരുവാൻ, ChristianUniversity.org/ST101. സന്ദർശിക്കുക