തന്റെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വസ്തുവകകൾ എടുക്കുവാൻ വേണ്ടി അരുൺ വൃദ്ധസദനത്തിലേക്ക് നടന്നു കയറി. സ്റ്റാഫ് തനിക്ക് രണ്ട് ചെറിയ പെട്ടികൾ കൈമാറി. സന്തോഷമായിരിക്കുവാൻ ധാരാളം വസ്തുവകകൾ ആവശ്യമില്ലെന്ന് താൻ അന്നുതിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് സതീഷ്,സന്തോഷത്തോടെമറ്റുള്ളവർക്ക് ഒരു പുഞ്ചിരിയും പ്രോത്സാഹനവാക്കുകളും നല്കുവാൻഎപ്പോഴും തയ്യാറായിരുന്നു. പെട്ടിയിൽ ഒതുങ്ങാത്ത മറ്റൊരു “സ്വത്തായിരുന്നു” അദ്ദേഹത്തിന്റെ സന്തോഷത്തിന്റെ കാരണം: തന്റെ വീണ്ടെടുപ്പുകാരനായ യേശുവിലുള്ള കുലുങ്ങാത്ത വിശ്വാസം!
“…സ്വർഗ്ഗത്തിൽനിക്ഷേപം സ്വരൂപിച്ചു കൊൾവിൻ” (മത്തായി 6:20) എന്ന് യേശു നമ്മെ പ്രേരിപ്പിക്കുന്നു.നമുക്ക് ഒരു വീടു സ്വന്തമാക്കുവാനോ കാർ വാങ്ങാനോ ഭാവിക്ക് വേണ്ടി കരുതിവയ്ക്കാനോ വസ്തുവകകൾ ഉണ്ടാകുവാനോസാധിക്കയില്ല എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. എന്നാൽ നമ്മുടെ ഹൃദയത്തിന്റെ ശ്രദ്ധാകേന്ദ്രം പരിശോധിക്കുവാൻഅവൻനമ്മെ പ്രോത്സാഹിപ്പിച്ചു. സതീഷിന്റെശ്രദ്ധ, മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്നതിൽആയിരുന്നു. അദ്ദേഹംതാൻ താമസിക്കുന്ന സ്ഥലത്ത് അലഞ്ഞ് തിരിഞ്ഞ്, ഹാളുകൾ കയറിയിറങ്ങി, കണ്ടുമുട്ടുന്നവരെ അഭിവാദ്യം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ആരെങ്കിലും വിഷമിച്ചിരിക്കുകയാണെങ്കിൽ അവരെ ശ്രവിക്കുവാനും, ആശ്വസിപ്പിക്കുവാനും അവർക്കുവേണ്ടി ഹൃദയംഗമമായി പ്രാർത്ഥിക്കുവാനും അദ്ദേഹം അവിടെ ഉണ്ടായിരുന്നു. ദൈവത്തിന്റെമഹത്വത്തിനുംമറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടി ജീവിക്കുന്നതിൽ തന്റെ മനസ്സ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുന്നകൂടുതൽ പ്രാധാന്യമുള്ള കാര്യത്തിൽനിന്നും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന നിസാരകാര്യങ്ങളിൽ നമുക്ക്സന്തുഷ്ടരാകാൻ സാധിക്കുമോ എന്ന് നാം നമ്മോട് തന്നെ ചോദിക്കുക. “(നിന്റെ) നിക്ഷേപം ഉള്ളേടത്തു (നിന്റെ) ഹൃദയവും ഇരിക്കും” (വാ.21).നാം എന്ത് വിലമതിക്കുന്നു എന്നത്, നാം എങ്ങനെ ജീവിക്കുന്നു എന്നതിൽ പ്രതിഫലിക്കുന്നു.
നിങ്ങളുടെ മുൻഗണനകൾ ക്രമരഹിതമാകുന്നതിന് ഏതെങ്കിലും കാരണമുണ്ടോ? നിങ്ങൾ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്ന് ദൈവം ആഗ്രഹിക്കുന്നതായി നിങ്ങൾ കരുതുന്നു?
പ്രിയ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ എന്റെ ഏറ്റവും വലിയ സ്നേഹിതനാക്കുവാൻഞാൻ ആഗ്രഹിക്കുന്നു. കൂടുതൽ അങ്ങയെ പോലെ എങ്ങനെ ആകാമെന്ന് എനിക്ക് കാണിച്ചു തരണമേ.