ഒരു കയർ അഴിയുന്നതുപോലെ ഡഗ് മെർക്കിയുടെ ജീവിതത്തിന്റെ നൂലുകൾ ഓരോന്നായി പൊട്ടിവീണു കൊണ്ടിരുന്നു. “കാൻസറുമായുള്ള തന്റെ നീണ്ട പോരാട്ടത്തിൽ എന്റെ അമ്മ തോറ്റു പോയി, ഒരു ദീർഘകാല പ്രണയബന്ധം പരാജയത്തിലേക്കു നീങ്ങുന്നു; എന്റെ സാമ്പത്തികം ശൂന്യമായി.എന്റെ തൊഴിൽ രംഗം ഉണർച്ചയില്ലാതിരിക്കുന്നു. എന്റെ ചുറ്റിലും എന്റെ ഉള്ളിലും ഉള്ള വൈകാരികവും ആത്മീകവുംആയ ഇരുട്ട് ആഴമേറിയതും ദുർബ്ബലമാക്കുന്നതുംപ്രത്യക്ഷത്തിൽ അഭേദ്യവുമായിരുന്നു,” പാസ്റ്ററും ശിൽപിയുമായ അദ്ദേഹം എഴുതി. ഈ മൊത്തം സംഭവങ്ങളും, ഇടുങ്ങിയ മച്ചിലെ താമസവുമാണ്,’ദി ഹൈഡിംഗ് പ്ലേസ്’ എന്ന തന്റെ ശിൽപം ആവിർഭവിച്ച പശ്ചാത്തലമായി മാറിയത്. ഒരു സുരക്ഷിത ഇടംപോലെചേർത്തു തുറന്നു വച്ചിരിക്കുന്ന ക്രിസ്തുവിന്റെആണിപ്പഴുതുള്ളശക്തമായ കരങ്ങളെ അത് ചിത്രീകരിക്കുന്നു.

ഡഗ് തന്റെ കലാസൃഷ്ടി ഇത്തരത്തിൽ വിശദീകരിച്ചു: “ഈശിൽപം, തന്നിൽ ഒളിക്കാനുള്ള ക്രിസ്തുവിന്റെ ക്ഷണമാണ്.” സങ്കീർത്തനം 32-ൽ, ആത്യന്തികമായ സുരക്ഷിത സ്ഥാനം – ദൈവംതന്നെ –എന്നുകണ്ടെത്തിയ ദാവീദ് എഴുതി -അവിടുന്ന് നമുക്ക്‌ പാപക്ഷമ വാഗ്ദാനം ചെയ്യുന്നു (വാ. 1-5);പ്രക്ഷുബ്ധതയുടെനടുവിൽ പ്രാർത്ഥിക്കുവാൻപ്രചോദിപ്പിക്കുന്നു (വാ.6).ഏഴാം വാക്യത്തിൽ, സങ്കീർത്തനക്കാരൻ ദൈവത്തിലുള്ള തന്റെ ആശ്രയം പ്രഖ്യാപിക്കുന്നുണ്ട്: “നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷം കൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും”

പ്രശ്നങ്ങൾ വരുമ്പോൾ നിങ്ങൾ എങ്ങോട്ടാണ് തിരിയുന്നത്? നമ്മുടെ ഭൗമിക നിലനിൽപിന്റെദുർബ്ബലമായചരടുകൾ അഴിഞ്ഞു തുടങ്ങുമ്പോൾ, യേശുവിന്റെപാപക്ഷമനൽകുന്ന പ്രവൃത്തിയിലൂടെ നിത്യസുരക്ഷിതത്വം നൽകുന്നദൈവത്തിങ്കലേക്ക് നമുക്ക് ഓടാൻ കഴിയുമെന്ന് അറിയുന്നത് എത്രയോനല്ലതാണ്.