എന്റെ കുഞ്ഞ് സഹോദരൻ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോൾ ഞാൻ ആശങ്കാകുലനായി. “നാവു ബന്ധിക്കപ്പെട്ട”(ആൻകിലോഗ്ലോസിയാ) എന്ന അവസ്ഥയുമായാണ് അവൻ ജനിച്ചതെന്നും സഹായം ലഭിച്ചില്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനും ക്രമേണ സംസാരിക്കുന്നതിനും തടസ്സമുണ്ടാക്കുമെന്നും എന്റെ അമ്മ വിശദീകരിച്ചു. വാക്കുകൾ ലഭിക്കാതെയോ സംസാരിക്കുവാൻ ലജ്ജിക്കുകയോ ചെയ്യുന്നതിനെ വിവരിക്കുവാൻ”നാവു കെട്ടിയത്” എന്ന പദം ഇന്നു നാം ഉപയോഗിക്കുന്നു.

ചിലപ്പോൾ എന്ത് പറയണം എന്ന് അറിയാതെ പ്രാർത്ഥനയിൽ നമ്മുടെ നാവ് ബന്ധിക്കപ്പെട്ടേക്കാം. പറഞ്ഞു പഴകിയ ആത്മീയ ശൈലികളിലും ആവർത്തിച്ചുള്ള പ്രയോഗങ്ങളിലും നമ്മുടെ നാവ് ബന്ധിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വികാരങ്ങൾ ദൈവത്തിന്റെ ചെവികളിൽ എത്തുമോ എന്ന് നാംസംശയിക്കുന്നു. നമ്മുടെ ചിന്തകൾ ലക്ഷ്യബോധമില്ലാതെവളഞ്ഞ് തിരിഞ്ഞ് സഞ്ചരിക്കുന്നു.

ഒന്നാംനൂറ്റാണ്ടിൽ റോമിലെ ക്രിസ്തുവിശ്വാസികൾക്ക് എഴുതുമ്പോൾ അപ്പൊസ്തലനായ പൗലൊസ്, പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നറിയാതെപാടുപെടുമ്പോൾ, പരിശുദ്ധാത്മാവിൽ നിന്ന് സഹായം കണ്ടെത്താൻ നമ്മെ ക്ഷണിക്കുന്നുണ്ട്. “അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു.വേണ്ടും പോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു (റോമർ 8:26). ഇവിടെ “തുണ നിൽക്കുന്നു” എന്ന ആശയം ഒരു വലിയ ഭാരം വഹിക്കുക എന്നുള്ളതാണ്. കൂടാതെ “ഉച്ചരിച്ചുകൂടാത്ത ഞരക്കം” എന്നത് ആത്മാവ് നമ്മുടെ ആവശ്യങ്ങളെ ദൈവത്തിങ്കലേക്ക് കൊണ്ടു പോകുന്ന ഒരു മദ്ധ്യസ്ഥ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.

നാം പ്രാർത്ഥനയിൽ നാവു ബന്ധിക്കപ്പെട്ട് ഇരിക്കുമ്പോൾ, ദൈവത്തിന്റെ ആത്മാവ് നമ്മുടെ ആശയക്കുഴപ്പവും വേദനയും ഇതരവിചാരങ്ങളും നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ദൈവത്തിന്റെ കാതുകളിലേക്ക് നീങ്ങുന്ന തികഞ്ഞ പ്രാർത്ഥനയാക്കി രൂപപ്പെടുത്താൻ സഹായിക്കുന്നു. അവിടുന്ന്, ശ്രദ്ധിക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നു–നമുക്കുവേണ്ടി പ്രാർത്ഥിക്കുവാൻനാംഅവനോട് ആവശ്യപ്പെടുന്നത് വരെ നമുക്കാവശ്യമാണെന്ന് നാംകരുതാതിരുന്ന,കൃത്യമായ ആശ്വാസം പകർന്നു തന്നു കൊണ്ട്.