‘കാത്തിരിപ്പ്’ നമ്മുടെ സമാധാനം കവർന്നെടുക്കുന്നത്തിൽ മുഖ്യപങ്കു വഹിച്ചേക്കാം. കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ രമേശ് സീതാരാമന്റെ അഭിപ്രായത്തിൽ, ഇന്റർനെറ്റ്ഉപഭോക്താക്കൾമന്ദഗതിയിലുള്ള ഒരു വെബ് ബ്രൗസർ ലോഡുചെയ്യാൻ കാത്തിരിക്കുന്നതു പോലെ സാർവത്രികമായി നിരാശയും രോഷവും ഉളവാക്കുന്ന കാര്യങ്ങൾ, ചുരുക്കമാണ്. ഒരു ഓൺലൈൻ വിഡിയോ ലോഡ് ചെയ്യാൻ ശരാശരി രണ്ട് സെക്കൻഡുകൾ കാത്തിരിക്കുവാൻ നാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ ഗവേഷണം പറയുന്നു. എന്നാൽ,അഞ്ച് സെക്കൻഡുകൾക്ക് ശേഷം പിൻവാങ്ങൽ നിരക്ക് ഏകദേശം 25 ശതമാനമാണ്. പത്ത് സെക്കൻഡുകൾക്ക് ശേഷം ഉപഭോക്താക്കളിൽപകുതിയും അവരുടെ ശ്രമങ്ങൾ ഉപേക്ഷിക്കുന്നു. നാം തീർച്ചയായും അക്ഷമരായ കൂട്ടരാണ്!

യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കുമ്പോൾ, അവനെ ഉപേക്ഷിക്കരുത് എന്ന് യാക്കോബ് യേശുവിലുള്ള വിശ്വാസികളെ പ്രചോദിപ്പിച്ചു. ക്രിസ്തുമടങ്ങിവരും എന്നുള്ളതു, കഷ്ടതയ്ക്കു മുന്നിൽ ഉറച്ചു നിൽക്കാനും പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും അവരെ പ്രേരിപ്പിക്കുന്നു(യാക്കോബ് 5:7-10). യാക്കോബ് തന്റെ അഭിപ്രായം പറയാൻ കൃഷിക്കാരന്റെ ഉദാഹരണം ഉപയോഗിച്ചു. കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തു കൊണ്ടു ‘മുന്മഴയും പിന്മഴയും’ അതിനു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നതുപോലെ (വാ.7), യേശു മടങ്ങി വരുന്നതുവരെ പീഡനങ്ങളിൽ ക്ഷമയോടിരിപ്പാൻ യാക്കോബ് വിശ്വാസികളെ ഉത്സാഹിപ്പിച്ചു. അവൻ തിരിച്ചു വരുമ്പോൾ, താൻ എല്ലാ ദുഷ്ടതയും പരിഹരിച്ച്ശാലോം, അഥവാ സമാധാനം കൊണ്ടുവരും.

ചിലപ്പോൾ, യേശുവിനായി കാത്തിരിക്കുമ്പോൾ അവനെ ഉപേക്ഷിക്കുവാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. എന്നാൽ, കാത്തിരിക്കുമ്പോൾനമുക്ക് ”ഉണർന്നിരിക്കാം” (മത്തായി 24:42), “വിശ്വസ്തരായിരിക്കാം” (25:14-30), അവന്റെ സ്വഭാവത്തിലും വഴികളിലും ജീവിക്കുകയും ചെയ്യാം(കൊലൊ. 3:12). യേശു എപ്പോൾ മടങ്ങി വരുമെന്ന് നമുക്കറിയില്ലെങ്കിലും, അവനു വേണ്ടി നമുക്കു ക്ഷമയോടെ കാത്തിരിക്കാം, അത് എത്ര നീണ്ട കാലത്തോളം ആയാലും.