ജോൺ നാഷിന് 1994-ൽ, ഗണിതശാസ്ത്രത്തിലെ തന്റെ മുൻനിര പ്രവർത്തനങ്ങൾ അംഗീകരിച്ച്, സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ സമവാക്യങ്ങൾ അന്നു മുതൽ ലോകമെമ്പാടുമുള്ള ബിസിനസ്സുകാർ പരസ്പരമത്സരത്തിന്റെ ചലനശാസ്ത്രം മനസ്സിലാക്കുവാൻ ഉപയോഗിക്കുന്നു. ഒരു പുസ്തകവും ഒരു മുഴുനീള സിനിമയും അദ്ദേഹത്തിന്റെ ജീവിതത്തെ രേഖപ്പെടുത്തുകയും, അദ്ദേഹത്തിന് “ഒരു മനോഹരമായ ഹൃദയം” ഉള്ളതായി പരാമർശിക്കുകയും ചെയ്തു –അത്തന്റെഹൃദയത്തിന്എന്തെങ്കിലും സൗന്ദര്യപരമായ ആകർഷണം ഉണ്ടായതുകൊണ്ടല്ല, മറിച്ച് അദ്ദേഹംഎന്ത് ചെയ്തു എന്നതുകൊണ്ടാണ്.

പഴയനിയമ പ്രവാചകനായിരുന്ന യെശയ്യാവ് കാലുകളെ വർണ്ണിക്കുവാൻ”മനോഹരം” എന്ന പദം ഉപയോഗിക്കുന്നുണ്ട് – ദൃശ്യമായ ഏതെങ്കിലും ശാരീരിക ഗുണം കൊണ്ടല്ല, മറിച്ച് അവ ചെയ്യുന്നതിൽ താൻ സൗന്ദര്യം കണ്ടതിനാലാണ്. “…സുവാർത്താ ദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം” (യെശ.52:7).ദൈവത്തോടുള്ള തങ്ങളുടെ അവിശ്വസ്തതയുടെ ഫലമായി ബാബിലോണിൽ അനുഭവിച്ച എഴുപത് വർഷത്തെ അടിമത്വത്തിനു ശേഷം, ദൈവജനം താമസിയാതെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങുമെന്ന ആശ്വാസ വാക്കുകളുമായി ദൂതൻമാർ എത്തി, കാരണം “യഹോവ …. യെരുശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ” (വാ.9).

യിസ്രായേലിന്റെ സൈനിക ശക്തിയോ മറ്റേതെങ്കിലും മാനുഷിക പ്രയത്നമോ മൂലമല്ല ഈ സുവാർത്ത. മറിച്ച് അവർക്കു വേണ്ടിയുള്ള ദൈവത്തിന്റെ”വിശുദ്ധ ഭുജത്തിന്റെ” പ്രവർത്തനമായിരുന്നു (വാ.10). നമുക്കു വേണ്ടിയുള്ള ക്രിസ്തുവിന്റെ ത്യാഗത്തിലൂടെ ആത്മീയശത്രുവിൻമേൽ നമുക്ക് വിജയം ഉള്ളതിനാൽ ഇന്നും അതു സത്യമാണ്. ഇതിന് പ്രതികരണമായി ചുറ്റുമുള്ളവരോട് സമാധാനം, ശുഭവാർത്ത, രക്ഷ എന്നിവ അറിയിച്ച് സുവിശേഷത്തിന്റെ ദൂതൻമാരായി നാം സഞ്ചരിക്കുന്നു. മനോഹരമായ പാദങ്ങളാൽ നാം അതുചെയ്യുന്നു.