ഗ്രീൻ എന്ന തത്തക്കുഞ്ഞിനെ കാട്ടിലേക്ക് മടങ്ങാൻ സംഗീത പരിശീലിപ്പിച്ചു. അവൾ അവനെ ഒരു കാട്ടിൽ ഹ്രസ്വമായ പറക്കലുകൾക്കു കൊണ്ടു പോകുമ്പോൾ, വേഗത്തിൽ തന്നെ അവൻ അവളുടെ അടുത്തേക്ക് മടങ്ങി വരുമായിരുന്നു. ഒരു ദിവസം രാവിലെ ഗ്രീൻ തിരിച്ചെത്തിയില്ല. സംഗീതശ്രമം ഉപേക്ഷിക്കുന്നതിനു മുമ്പ് വിസ്സിൽ മുഴക്കി ആറ് മണിക്കൂർ കാത്തിരുന്നു. ആഴ്ച്ചകൾക്ക് ശേഷം അവൾ ഒരു പക്ഷിയുടെ അസ്ഥികൂടം കണ്ടെത്തി. ഗ്രീൻ ആണെന്ന് കരുതി അവൾ കരയാൻ തുടങ്ങി.

സംഗീതയ്ക്കും ഗ്രീനിനും വേണ്ടി എന്റെ ഹൃദയം വേദനിച്ചു. ഞാൻ എന്നോട് തന്നെ പറഞ്ഞു, “അതിൽ നീ വിഷമിക്കേണ്ട, അത്ഒരു സാധാരണ, ചുവന്ന കൊക്കുള്ളപക്ഷി മാത്രമാണ്.” എന്നാൽ വാസ്തവത്തിൽ എനിക്ക് വിഷമംഉണ്ടായിരുന്നു -ദൈവത്തിനും. അവിടുത്തെ സ്നേഹം സ്വർഗ്ഗത്തോളവും,താഴെ മേൽനോട്ടം വഹിക്കുവാൻനമ്മെ ഏൽപിച്ച സൃഷ്ടിയുടെ ഭാഗമായ ഏറ്റവും ചെറിയ ജീവി വരെയും എത്തുന്നു. അവിടുന്ന് മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുത്തു (സങ്കീ.147:9), “മനുഷ്യരെയും മൃഗങ്ങളെയും” രക്ഷിക്കുന്നു (36:5-6).

പിന്നീട്ഒരു ദിവസം, സംഗീത അവളുടെ വീടിനടുത്തുള്ള കാട്ടിലൂടെ ട്രെക്കിംഗ് നടത്തുമ്പോൾ അദ്ഭുതകരമെന്ന് പറയട്ടെ, അവിടെ ഗ്രീൻ ഉണ്ടായിരുന്നു! അവനെ പോലെയുള്ള തത്തകൾനിറഞ്ഞ ഒരു മരത്തിൽ അവൻ ഒരു പുതിയ കുടുംബത്തെ കണ്ടെത്തി. അവൻ എന്നത്തെയും പോലെ സന്തോഷവാനായി കാണപ്പെട്ടു. അവൻ സംഗീതയുടെ തോളിലേക്ക് പറന്നിരുന്നു. അവൾ പുഞ്ചിരിച്ചു, “നീ നന്നായിരിക്കുന്നു. നിനക്ക് മനോഹരമായ ഒരു കുടുംബമുണ്ട്.” അവൻ ചിലച്ച് തന്റെ പുതിയ ഭവനത്തിലേക്ക് പറക്കുകയും ചെയ്തു.

എനിക്ക് സന്തോഷകരമായ പര്യവസാനങ്ങൾ ഇഷ്ടമാണ്. തന്റെ പിതാവ് പക്ഷികൾക്ക് ആഹാരം നൽകുന്നതു പോലെ നമുക്കും ആവശ്യമുള്ളതെല്ലാം നൽകുമെന്ന് യേശു വാഗ്ദാനം ചെയ്തു (മത്തായി 6: 25-28). “ഒരു കുരികിൽ പോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല… ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ” (10:29-31).