2019-ൽ ഉണ്ടായ ചില ശിശുക്കളുടെ ലിംഗ വെളിപ്പെടുത്തലുകൾ നാടകീയമായിരുന്നു.ജൂലൈയിൽ, ഒരു കാർ നീലപുക പുറപ്പെടുവിക്കുന്നത് ഒരു വിഡിയോയിൽ കാണിച്ചു – “ഇത് ഒരു ആൺകുട്ടിയാണ്!” സെപ്റ്റംബറിൽ, ഒരു കാർഷിക വിമാനം,”ഇത് ഒരു പെൺകുട്ടിയാണ്” എന്ന് പ്രഖ്യാപിക്കുവാൻ നൂറു കണക്കിന് ഗാലൻ പിങ്ക് വെള്ളം താഴേക്ക് ഒഴിച്ചു. എന്നാൽ, ഈ കുട്ടികൾ വളരേണ്ട ലോകത്തെക്കുറിച്ചുള്ള ഒരു സുപ്രധാന കാര്യം മറനീക്കിയ മറ്റൊരു വെളിപ്പെടുത്തൽ 2019-ന്റെ അവസാനത്തിൽ, “യൂ വേർഷൻ” എന്ന ഓൺലൈൻ മൊബൈൽ ബൈബിൾ ആപ്പ് നടത്തി – ആവർഷത്തിൽ ഏറ്റവും കൂടുതൽ പങ്കിട്ടതും, അടയാളപ്പെടുത്തിയതും ബുക്ക്-മാർക്ക്ചെയ്യപ്പെട്ടതുമായ വാക്യം, ഫിലിപ്പിയർ 4:6 ആണെന്ന്;”ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്.”
അത് തികച്ചും അതിശയകരമായ ഒരു വെളിപ്പെടുത്തലാണ്!ഇന്ന് ആളുകൾ പല കാര്യങ്ങളിലും ഉത്കണ്ഠാകുലരാണ് – നമ്മുടെ ആൺമക്കളുടെയും പെൺമക്കളുടെയും ആവശ്യങ്ങൾ മുതൽ, കുടുംബങ്ങളും സുഹൃത്തുക്കളും കടന്നുപോകുന്നഅസംഖ്യം വഴികളും, പ്രകൃതിദുരന്തങ്ങും, യുദ്ധങ്ങളും വരെഅതിനു കാരണമാകുന്നു. എന്നാൽ ഈ ആശങ്കകൾക്കെല്ലാം നടുവിൽ, “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്” എന്ന് പറയുന്ന വാക്യത്തിൽ പലരും പറ്റി നിൽക്കുന്നു എന്നതാണ് നല്ല വാർത്ത. കൂടാതെ അതേ ആളുകൾ “എല്ലാറ്റിലും” അപേക്ഷകൾ ദൈവത്തോട് അറിയിക്കുവാൻ മറ്റുള്ളവരെയും തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തിലെ ഉത്കണ്ഠകളെ ധൈര്യത്തോടെഅഭിമുഖീകരിക്കുന്ന മാനസികാവസ്ഥ സ്തോത്രം കരേറ്റലിന്റേതാണ്.
“വർഷത്തിലെ വാക്യം” ആയില്ലെങ്കിലും അതിനെ തുടർന്നുള്ള വാക്യം ഇതാണ് – “എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും”(വാ.7).അത് തികച്ചും സമാധാനം നൽകുന്നതാണ്.
നിങ്ങൾ ആശങ്കപ്പെടുന്ന രണ്ടോ മൂന്നോ സാഹചര്യങ്ങൾ എന്തൊക്കെയാണ്? കഴിഞ്ഞ കാലങ്ങളിൽ ദൈവസമാധാനം നിങ്ങളെ നടത്തിയ വഴികളെക്കുറിച്ച് ചിന്തിക്കുന്നത് എങ്ങനെ സഹായകരമാകും?
യേശുവേ, ചില ദിവസങ്ങളും ആഴ്ച്ചകളും വർഷങ്ങളും എന്നെ വീർപ്പൂമുട്ടിക്കുന്നതായിഅനുഭവപ്പെടുന്നു. ഇന്നലെയും ഇന്നും എന്നേക്കും എന്നെ കാത്തുസൂക്ഷിക്കുന്ന അങ്ങയുടെ സമാധാനത്തിനായി നന്ദി.