ഒരു ശനിയാഴ്ച്ച ഉച്ചതിരിഞ്ഞുള്ള ശാന്തമായ നദീതീരപാർക്കാണ് അത്. ജോഗർമാർ കടന്നു പോകുന്നു, ചൂണ്ടകൾ കറക്കപ്പെടുന്നു, പക്ഷികൾ മത്സ്യത്തിനും അവശേഷിക്കുന്ന ഭക്ഷണപദാർഥത്തിനുവേണ്ടി പോരാടുന്നു, ഞാനും ഭാര്യയും അവിടെയിരുന്നആ ദമ്പതികളെ നിരീക്ഷിച്ചു. അവർ ഇരുണ്ട ചർമ്മം ഉള്ളവരാണ്, ചിലപ്പോൾ തങ്ങളുടെ നാൽപതുകളുടെ അവസാനത്തിൽ എത്തിയവർ. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ഇരിക്കുമ്പോൾ അയാൾ പരിസരബോധം മറന്ന്സ്വന്തം ഭാഷയിൽ അവൾക്ക് ഒരു പ്രണയഗാനം ആലപിച്ചുകൊണ്ടിരുന്നു. ഞങ്ങൾക്കെല്ലാവർക്കുംകേൾക്കാനായി കാറ്റ് അത് വഹിച്ചു കൊണ്ടുവന്നു.
ഈ ആനന്ദകരമായ പ്രവൃത്തി, സെഫന്യാവിന്റെ പുസ്തകത്തെക്കുറിച്ച് എന്നെ ചിന്തിപ്പിച്ചു. എന്തുകൊണ്ടെന്ന് നിങ്ങൾ ആദ്യം ആശ്ചര്യപ്പെട്ടേക്കാം. സെഫന്യാവിന്റെ കാലത്ത്, ദൈവജനം കപട ദൈവങ്ങളെ വണങ്ങി മലിനരായി തീർന്നിരുന്നു (1:4-5), യിസ്രായേലിന്റെ പ്രവാചകരും പുരോഹിതരും ധാർഷ്ട്യമുള്ളവരും അശുദ്ധരുമായിരുന്നു (3:4). പുസ്തകത്തിന്റെ ഭൂരിഭാഗത്തും സെഫന്യാവ് യിസ്രായേലിൽ മാത്രമല്ല ഭൂമിയിലെ സകലജാതികളിലുംവരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് പ്രസ്താവിക്കുന്നു (വാ.8).
എന്നിട്ടും സെഫന്യാവ് മറ്റെന്തോ മുൻകൂട്ടി കാണുന്നു. ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്ന ഒരു ജനം ആ ഇരുണ്ടദിനത്തിൽനിന്ന് പുറത്തുവരും (വാ.9-13). ഈ ജനത്തിന് ദൈവം തന്റെ മണവാട്ടിയിൽ ആനന്ദിക്കുന്ന മണവാളനെ പോലെ ആയിരിക്കും: “തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും” (വാ.17).
“സൃഷ്ടിച്ചവൻ”, “പിതാവ്”, “യുദ്ധവീരൻ”, “ന്യായാധിപൻ”–എന്നിങ്ങനെ തിരുവെഴുത്ത് ദൈവത്തിന് അനേകം നാമങ്ങൾ നൽകുന്നു. എന്നാൽ ചുണ്ടുകളിൽ നമുക്കായി പ്രണയഗാനമുള്ള ഒരു ഗായകനായി, നമ്മിൽ എത്രപേർ ദൈവത്തെ കാണുന്നുണ്ട്?
നിങ്ങൾ എങ്ങനെയാണ് സാധാരണയായി ദൈവത്തെ കാണുന്നത് - സ്രഷ്ടാവ്, പിതാവ്, യുദ്ധവീരൻ അല്ലെങ്കിൽ മറ്റാരെങ്കിലും ആയോ? ദൈവത്തെ നിങ്ങളുടെപ്രിയനും,നിങ്ങളെ അവിടുത്തെ പ്രിയപ്പെട്ടവളുമായി ചിന്തിച്ചാൽ എങ്ങനെയായിരിക്കും നിങ്ങളുടെ ജീവിതം മാറുക?
ശ്രേഷ്ഠഗായകാ, അവിടുന്ന് എനിക്കായി പാടുന്നതിൽ ഞാൻ ആനന്ദിക്കുന്നു.