1960-കളിൽ എന്റെ അച്ഛനെ വിവാഹം കഴിക്കാനായി താൻ കോളേജിൽ ചേരാതിരിക്കുവാൻ തീരുമാനിച്ചതെങ്ങനെയെന്ന് എന്റെ അമ്മ എന്നോട് പങ്കുവച്ചു.പക്ഷേ, ഒരു ഗാർഹിക സാമ്പത്തികശാസ്ത്ര അദ്ധ്യാപിക ആകാനുള്ള മോഹം താൻഎപ്പോഴും അടക്കിപ്പിടിച്ചു. മുന്നു കുഞ്ഞുങ്ങൾക്ക് ശേഷം, ഒരു കോളേജ് ബിരുധം കരസ്ഥമാക്കിയില്ലെങ്കിലും,താൻഒരു സർക്കാർ സ്ഥാപനത്തിലെ ന്യൂട്രീഷ്യന്റെ സഹായി ആയിത്തീർന്നു. ആരോഗ്യകരമായ ഭക്ഷണ രീതികൾ കാണിച്ചു കൊടുക്കുവാൻതാൻആഹാരം പാകം ചെയ്തു – ഒരു ഗാർഹിക സാമ്പത്തിക ശാസ്ത്ര അദ്ധ്യാപികയെ പോലെ. തന്റെ ജീവിതത്തിലെ സംഭവങ്ങൾ വിവരിച്ച് താൻതന്റെ സ്വപ്നങ്ങൾ എന്നോട് പങ്കിട്ടപ്പോൾ, ദൈവം തീർച്ചയായും തന്റെപ്രാർത്ഥനകൾ കേട്ടെന്നും തന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ തനിക്ക് നൽകിയെന്നും താൻപ്രസ്ഥാവിച്ചു.

ജീവിതം അങ്ങനെയാകാം. നമ്മുടെ ആഗ്രഹം ഒരു ദിശയിലേക്ക് വിരൽ ചൂണ്ടുന്നു, എന്നാൽ യാഥാർത്ഥ്യം മറ്റൊരു വഴിയിൽ പോകുന്നു. എന്നാൽ ദൈവത്തോടൊപ്പംനാം നിലനിന്നാൽ, നമ്മുടെ സമയവും ജീവിതവും, തന്റെ അനുകമ്പയുടെയും സ്നേഹത്തിന്റെയും പുനഃസ്ഥാപനത്തിന്റെയും മനോഹര പ്രദർശനങ്ങളാക്കി മാറ്റാൻ സാധിക്കും. “വെട്ടുക്കിളി”കളാൽ(യോവേൽ 2:25) നഷ്ട്ടപ്പെട്ടതോ നശിച്ചതോ ആയ സംവത്സരങ്ങൾക്കു താൻ “പകരം നൽകും” (2:21) എന്നു ദൈവം യഹൂദാജനത്തോട് പറഞ്ഞു.നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലും പൂർത്തകരിക്കപ്പെടാത്ത സ്വപ്നങ്ങളിലും നമ്മെ സഹായിക്കുവാൻ അവിടുന്ന് തുടർന്നും പ്രവർത്തിക്കുന്നു. തനിക്കു വേണ്ടിയുള്ള നമ്മുടെ ത്യാഗങ്ങളെ ആദരിക്കുകയും പ്രതിഫലം നൽകുകയും ചെയ്യുന്ന വീണ്ടെടുപ്പുകാരനായ ദൈവത്തെയാണ് നാംസേവിക്കുന്നത് (മത്തായി 19:29).

വിനാശകരമായ വെല്ലുവിളിയെ നേരിടുകയാണെങ്കിലും,യാഥാർത്ഥ്യമാകാത്ത സ്വപ്നങ്ങളുടെ സമയമായാലും, പുനരുദ്ധരിക്കുന്നദൈവത്തെ നമുക്ക് വിളിക്കുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യാം.