വ്യാപകമായി പങ്കിട്ട വീഡിയോയിൽ, സുന്ദരിയായ ഒരു വൃദ്ധ വീൽചെയറിൽ ഇരിക്കുന്നു. ഒരിക്കൽ പ്രശസ്ത ബാലെ നർത്തകിയായിരുന്ന മാർത്ത ഇപ്പോൾ അൽഷിമേഴ്സ് രോഗത്താൽ കഷ്ടപ്പെടുന്നു. എന്നാൽ “സ്വാൻ ലേക്ക്” എന്ന സംഗീതം അവരെ കേൾപ്പിക്കുമ്പോൾ എന്തോ മാന്ത്രികത സംഭവിക്കുന്നു. സംഗീതം പൊങ്ങി വരുമ്പോൾ, അവരുടെ ദുർബ്ബലമായ കൈകൾ ഉയരുന്നു; ആദ്യത്തെ കാഹളം മുഴങ്ങുമ്പോൾ അവർ തന്റെ കസേരയിൽ നിന്ന് പ്രകടനം ആരംഭിക്കുന്നു. മനസ്സും ശരീരവും നശിച്ചു കൊണ്ടിരിക്കുകയാണെങ്കിലും അവരുടെ കഴിവ് ഇപ്പോഴും അവിടെ ഉണ്ട്.

ആ വീഡിയോയെ പറ്റി ആലോചിച്ചു കൊണ്ട്, എന്റെ ചിന്തകൾ 1 കൊരിന്ത്യർ 15-ലെ പുനരുത്ഥാനത്തെക്കുറിച്ചുള്ള പൗലൊസിന്റെ ഉപദേശത്തിലേക്ക് പോയി. ഒരു ചെടിയായി മുളയ്ക്കുന്നതിനു മുമ്പുള്ള കുഴിച്ചിട്ട ഒരു വിത്തിനോട് നമ്മുടെ ശരീരത്തെ ഉപമിച്ചു കൊണ്ട് അദ്ദേഹം പറയുന്നു, വാർദ്ധക്യത്താലോ രോഗത്താലോ നശിക്കുമെങ്കിലും,അപമാനത്തിനുകാരണം ആകാമെങ്കിലും, ബലഹീനതകളിൽ തകർന്നേക്കാം എങ്കിലും, വിശ്വാസികളുടെ ശരീരങ്ങൾ തേജസ്സും ശക്തിയും നിറഞ്ഞ് അദ്രവത്വത്തിലേക്ക് ഉയിർക്കും (വാ.42-44). വിത്തും ചെടിയും തമ്മിൽ ഒരു ജൈവബന്ധം ഉള്ളതു പോലെ, പുനരുത്ഥാനത്തിനു ശേഷവും നമ്മൾ ‘നാം’ തന്നെ ആകും, നമ്മുടെ വ്യക്തിത്വങ്ങളും കഴിവുകളും കേടുകൂടാതിരിക്കും, എന്നാൽ നാം മുമ്പെങ്ങുമില്ലാത്ത വിധം തഴച്ചു വളരും.

“സ്വാൻ ലേക്കിന്റെ” ത്രസിപ്പിക്കുന്നഈണം കേൾക്കുവാൻ തുടങ്ങിയപ്പോൾ മാർത്ത ആദ്യം ദുഃഖിതയായി കാണപ്പെട്ടു, ഒരുപക്ഷേ താൻ ഒരിക്കൽ എന്തായിരുന്നോ അതിനി ചെയ്യാൻ കഴിയില്ല എന്ന തിരിച്ചറിവിലായിരിക്കാംഅത്.എന്നാൽ അപ്പോൾ ഒരു മനുഷ്യൻ അടുത്തെത്തി അവരുടെ കൈപിടിച്ചു. നമുക്കും അങ്ങനെതന്നെആയിരിക്കും. കാഹളങ്ങൾ മുഴങ്ങും (വാ.52), ഒരു കൈ നീണ്ടു വരും, മുമ്പെങ്ങുമില്ലാത്തവിധമുള്ളനൃത്തത്തിലേക്ക് നാം ഉയരും.