തന്റെ രാജ്യത്തെ ബാധിച്ചിരുന്ന അഴിമതിയും ധൂർത്തും കൊണ്ട് അസ്വസ്ഥനായ കൊറിയയിലെ രാജാവ് യോങ് ജോ (1694-1776), കാര്യങ്ങൾക്ക് ഒരുമാറ്റം വരുത്താൻ തീരുമാനിച്ചു. സ്വർണ്ണനൂൽ കൊണ്ടുള്ള ചിത്രത്തുന്നൽ അമിത ആഡംബരമാണെന്നതിന്നാൽ അദ്ദേഹം നിരോധിച്ചു. താമസിയാതെ, ആ സങ്കീർണ്ണമായ പ്രക്രിയയെക്കുറിച്ചുള്ള അറിവ് ഭൂതകാലത്തിലേക്ക് അപ്രത്യക്ഷമായി.

2011-ൽ, പ്രൊഫസർ സിം യോൻ-ഓക് വളരെക്കാലം മുമ്പ് നഷ്ടപ്പെട്ട ആ പാരമ്പര്യം വീണ്ടെടുക്കുവാൻ ആഗ്രഹിച്ചു.മൾബറി പേപ്പറിൽ സ്വർണ്ണത്താൾഒട്ടിച്ച് ചേർത്ത്, കൈകൾ ഉപയോഗിച്ച് നേർത്ത ചരടുകളായി മുറിച്ചെടുത്തിരുന്നു എന്ന് അനുമാനിച്ചുകൊണ്ട്, തനിക്ക് ആ പ്രക്രിയയെ പുനരാവിഷ്ക്കരിക്കാനും ആപുരാതന കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു.

പുറപ്പാട് പുസ്തകത്തിൽ, അഹരോന്റെ പുരോഹിത വസ്ത്രങ്ങൾ നിർമ്മിക്കാനുള്ള സ്വർണ്ണനൂൽ ഉൾപ്പെടെ, സമാഗമന കൂടാരം നിർമ്മിക്കുവാൻ ഉപയോഗിച്ച വിപുലമായനടപടികളെക്കുറിച്ച് നാം പഠിക്കുന്നു. നൈപുണ്യമുള്ള കൗശലപ്പണിക്കാർ “നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന്… പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു” (പുറപ്പാട് 39:3). അതിവിശിഷ്ടമായ ആ കൗശലപ്പണിക്കെല്ലാം എന്ത് സംഭവിച്ചു? ആ വസ്ത്രങ്ങൾ വെറുതെ ദ്രവിച്ചു പോയോ? അതെല്ലാം പിന്നീട് കൊള്ളയടിക്കപ്പെട്ടോ? അതെല്ലാം വെറുതെയായിരുന്നോ? ഒരിക്കലുമില്ല! അവരോടു ദൈവം നിശ്ചിത നിർദ്ദേശങ്ങൾ നൽകിയിരുന്നതുകൊണ്ടാണ്, ആ ഉദ്യമത്തിന്റെ ഓരോ വശങ്ങളും അവർചെയ്തത്.

ദൈവം നമുക്കോരോരുത്തർക്കും ചെയ്യാൻ ചിലത് നൽകിയിട്ടുണ്ട്. പരസ്പരം ശുശ്രൂഷിച്ച് അവന് തിരികെ നൽകാനുള്ള ലളിതമായ ഒരു കാരുണ്യ പ്രവർത്തിയായിരിക്കാം അത്. നമ്മുടെ പരിശ്രമങ്ങൾക്ക് അവസാനം എന്ത് സംഭവിക്കുമെന്ന് നാം ആശങ്കപ്പെടേണ്ടതില്ല (1കൊരിന്ത്യർ 15:58). നമ്മുടെ പിതാവിനായി ചെയ്യുന്ന ഏതു പ്രവൃത്തിയും നിത്യതയിലേക്ക് വ്യാപിക്കുന്ന ഒരു നൂലായി മാറുന്നു.