ഒരു അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ അടുത്തിടെ ഒരു പുതിയ തരം പശ നിർമ്മിച്ചു, അത് വളരെ ശക്തവും നീക്കം ചെയ്യാവുന്നതുമാണ്. അവരുടെ ഡിസൈൻ ഒരു ഒച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഉണങ്ങിയ അവസ്ഥയിൽ അതിന്റെ ദ്രവം കഠിനമാകുകയും നനഞ്ഞാൽ വീണ്ടും അയവു വരികയും ചെയ്യും. ഒച്ചുകളുടെ ദ്രവത്തിന്റെഈ സവിശേഷത,കൂടുതൽ ഈർപ്പമുള്ള സ്ഥലത്ത്സ്വതന്ത്രമായി നീങ്ങാൻ അതിനെ അനുവദിക്കുന്നു, എന്നാൽചലനം അപകടകരമാകുമ്പോൾ,അത്ഒച്ചുകളെ അതിന്റെ പരിസ്ഥിതിയിൽ സുരക്ഷിതരായി ഉറപ്പിച്ചുനിർത്തുന്നു.

പ്രകൃതിയിൽ കാണപ്പെടുന്ന ഒരു പശയെ അനുകരിക്കുന്ന ഗവേഷകരുടെ സമീപനം, ശാസ്ത്രജ്ഞനായ ജോഹാനസ് കെപ്ലറുടെ കണ്ടെത്തലുകളെക്കുറിച്ചുതാൻ പറഞ്ഞത്ഓർമിപ്പിക്കുന്നു. താൻ “കേവലംദൈവത്തിന്റെ ചിന്തകൾ പിന്തുടരുകമാത്രമാണ് ചെയ്തിരുന്നത്” എന്ന്അദ്ദേഹം പറഞ്ഞു. ഭൂമിയും അതിലുള്ള സകലവും ദൈവം സൃഷ്ടിച്ചെന്ന് ബൈബിൾ നമ്മോട് പറയുന്നു: ഭൂമിയിലെ സസ്യങ്ങൾ (ഉൽപത്തി 1:12); വെള്ളത്തിലെ ജീവജന്തുക്കളുംപറവജാതിയും (വാ.21); ഭൂചരജന്തുക്കൾ (വാ.25); കൂടാതെ തന്റെ സ്വരൂപത്തിൽമനുഷ്യനെയും (വാ.27).
മനുഷ്യൻഒരു ചെടിയുടെയോ മൃഗത്തിന്റെയോ ഒരു പ്രത്യേക ഗുണം കണ്ടെത്തുകയോ തിരിച്ചറിയുകയോ ചെയ്യുമ്പോൾ, അവൻസൃഷ്ടിയുടെചുവടുകൾ കേവലം പിന്തുടരുകയാണ്.

സൃഷ്ടിവിവരണത്തിൽ ഓരോ ദിവസത്തിന്റെയും അവസാനം, ദൈവം തന്റെ പ്രവൃത്തിയുടെ ഫലം പരിശോധിക്കുകയും അതിനെ “നല്ലത്” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ദൈവത്തിന്റെ സൃഷ്ടിയെക്കുറിച്ച് നാം കൂടുതൽ പഠിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോൾ, നാമും അവന്റെ പ്രൗഢമായ പ്രവൃത്തി തിരിച്ചറിഞ്ഞ്, അതിനെ നന്നായി പരിപാലിച്ച്, അതെത്ര നല്ലതാണെന്ന് പ്രഖ്യാപിക്കുവാൻ ഇടയാകട്ടെ!