ലോസ് ഏഞ്ചൽസിന് സമീപം 2020 ജനുവരിയിൽ, ഒരു ഹെലികോപ്റ്റർ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. അതിനെക്കുറിച്ചുള്ള മിക്കവാറും എല്ലാ വാർത്തകളും ഇങ്ങനെ തുടങ്ങി, “ബാസ്കറ്റ്ബോൾ സൂപ്പർ താരം കോബി ബ്രയന്റ്, അദ്ദേഹത്തിന്റെ മകൾ ജിയാന (“ജിജി”), കൂടാതെ മറ്റ് ഏഴു പേർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു.”
ഇത്തരം ദാരുണമായ സാഹചര്യത്തിൽ ഉൾപ്പെട്ട പ്രശസ്തരായ ആളുകളിൽ ജനംശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണ്. കോബിയുടെയും അദ്ദേഹത്തിന്റെപ്രിയപ്പെട്ട മകൾജിജിയുടെയും മരണങ്ങൾ വിവരിക്കാനാകാത്ത വിധം ഹൃദയഭേദകമാണ്. എന്നാൽ ജീവിതത്തിന്റെ വലിയ ചിത്രത്തിൽ,മറ്റു ഏഴു പേരുടെ(പേയ്റ്റൺ, സേറ, ക്രിസ്റ്റീന, അലീസ, ജോൺ, കേരി, ആര) പ്രാധാന്യം കുറച്ച് കാണിക്കുന്നവിഭജനരേഖ ഇല്ലെന്ന് നാം ഓർക്കണം.
ദൈവത്തിന്റെ ദൃഷ്ടിയിൽ ഓരോ മനുഷ്യനും പ്രധാനപ്പെട്ടതാണെന്ന് നാം നമ്മെത്തന്നെഓർമ്മിപ്പിക്കേണ്ടതുണ്ട്. സമൂഹം സമ്പന്നർക്കും പ്രശസ്തർക്കും,ശോഭയുള്ളപ്രകാശം തെളിയിക്കുന്നു. എന്നിട്ടും പ്രശസ്തി ഒരു വ്യക്തിയെ, നിങ്ങളുടെ തൊട്ടടുത്ത അയൽക്കാരനെക്കാളുംനിങ്ങളുടെ തെരുവിൽ ഒച്ചയുണ്ടാക്കി കളിക്കുന്ന കുട്ടികളെക്കാളുംഅഭയകേന്ദ്രത്തിലെനിർഭാഗ്യവാനെക്കാളും അല്ലെങ്കിൽ നിങ്ങളെക്കാളും പ്രധാന്യമുള്ളവനാക്കുന്നില്ല.
ഭൂമിയിലെ ഓരോ വ്യക്തിയും ദൈവത്തിന്റെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഉൽപത്തി 1:27), ധനവാനായാലും ദരിദ്രനായാലും (സദൃശ. 22:2). അവിടുത്തെ ദൃഷ്ടിയിൽ, ആർക്കും മറ്റൊരാളേക്കാൾ കൂടുതൽ വിശേഷതയില്ല (റോമർ 2:11), ഓരോരുത്തർക്കും രക്ഷകൻ ആവശ്യമാണ് (3:23). സഭയിലും (യാക്കോ.2:1-4) സമൂഹത്തിൽ മൊത്തത്തിലും, മുഖപക്ഷം കാണിക്കുവാൻ നാം വിസമ്മതിക്കുമ്പോൾ, നമ്മുടെ മഹാനായ ദൈവത്തെ നാംമഹത്വപ്പെടുത്തുന്നു.
സമ്പന്നരോ ദരിദ്രരോ പ്രശസ്തരോ അല്ലാത്തവരോ ആയ എല്ലാ മനുഷ്യവർഗ്ഗത്തോടും സ്നേഹം പ്രകടിപ്പിക്കുവാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? യേശു എങ്ങനെയാണ് ഇത്തരത്തിലുള്ള സ്നേഹം വെളിപ്പെടുത്തിയത്?
സ്വർഗ്ഗീയ പിതാവേ, ജീവിതത്തിൽ അവരുടെസ്ഥാനം പരിഗണിക്കാതെ, എല്ലാവരോടും സ്നേഹവും ദയയും കാണിക്കുവാൻ എന്നെ സഹായിക്കണമേ.