“വേർ ഈസ് വാൽഡോ?” എന്ന പ്രസിദ്ധമായ കുട്ടികളുടെ പുസ്തകപരമ്പരയിലെ പിടിതരാത്ത കഥാപാത്രം, ചുവപ്പും വെള്ളയും വരകളുള്ള ഷർട്ടും സോക്സും, ചേരുന്ന തൊപ്പിയും, നീല ജീൻസും, ബ്രൗൺ ബൂട്ടുകളും, കണ്ണടയും ധരിക്കുന്നു.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, തിരക്ക് നിറഞ്ഞ ആളുകൾക്കുനടുവിൽ, വാൽഡോയെ സമർത്ഥമായി പ്രത്യക്ഷദൃഷ്ടിയിൽനിന്ന് ചിത്രകാരൻ മറച്ചു വച്ചിരിക്കും. വാൽഡോയെ കാണാൻ എപ്പോഴും എളുപ്പമല്ല, എന്നാൽ വായനക്കാർക്ക് അവനെ എപ്പോഴും കണ്ടെത്താൻ കഴിയുമെന്ന് സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നു. ദൈവത്തെ തിരയുന്നത് ഒരു കടങ്കഥാപുസ്തകത്തിൽ വാൽഡോയെ തിരയുന്നത് പോലെ അല്ലെങ്കിലും നമുക്കും അവനെ കണ്ടെത്താൻ കഴിയുമെന്ന് നമ്മുടെ സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നു.
യിരെമ്യാ പ്രവാചകനിലൂടെ, ദൈവം തന്റെ ജനം പ്രവാസത്തിൽ പരദേശികളായി എങ്ങനെ ജീവിക്കണം എന്ന നിർദ്ദേശം നൽകി (യിരെ, 29:4-9). തന്റെ തികഞ്ഞ പദ്ധതിപ്രകാരം അവരെ പുനഃസ്ഥാപിക്കുന്നതുവരെ സംരക്ഷിക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തു (വാ.10-11). തന്റെ വാഗ്ദത്തനിവൃത്തി,പ്രാർത്ഥനയിൽ അവനെ വിളിച്ചപേക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധതയെ വർദ്ധിപ്പിക്കുമെന്ന്ദൈവം ഉറപ്പിച്ചു(വാ.12).
ഇന്ന്, ദൈവം തന്നെത്തന്നെയേശുവിന്റെ കഥയിലും ആത്മാവിലും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ ലോകത്തിന്റെ തിരക്കിൽ നമ്മുടെ ശ്രദ്ധ പതറാൻഎളുപ്പമാണ്. “ദൈവം എവിടെ?” എന്നു ചോദിക്കുവാൻ പോലും നാം പ്രലോഭിതരായേക്കാം.എന്നിരുന്നാലും, സകലത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായവൻ പ്രഖ്യാപിക്കുന്നത്, തനിക്കുള്ളവർ തന്നെ പൂർണ്ണഹൃദയത്തോടെ അന്വേഷിച്ചാൽ, എപ്പോഴും തന്നെ കണ്ടെത്തുമെന്നാണ് (വാ.13-14).
ബൈബിൾ വായനയിലൂടെയും പ്രാർത്ഥനയിലൂടെയും ദൈവത്തെ അന്വേഷിക്കുവാൻ സമയം ചിലവഴിക്കുന്നതിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നത് എന്തെല്ലാമാണ്? തിരക്കുകൾ അവനിൽ നിന്ന് നിങ്ങളെ അകറ്റുമ്പോൾ, തന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ദൈവം നിങ്ങളെ എങ്ങനെ സഹായിച്ചു?
എല്ലാവരുടേയും സ്നേഹവാനായ സ്രഷ്ടാവും പരിപാലകനുമായവനേ, എല്ലാ ദിവസവും പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാനും നൽകിയ വാഗ്ദാനങ്ങൾ അവിടുന്ന് പാലിക്കുമെന്ന് വിശ്വസിക്കാനും എന്നെ സഹായിക്കണമേ.