കഠിനമായ ഒരു രാജ്യാന്തര ക്രോസ്-കൺട്രി മത്സരത്തിൽ പങ്കെടുക്കുന്ന കെനിയൻ റണ്ണറായ ആബെൽ മുതായ്, വിജയത്തിന് കേവലം വാരകൾ അകലെയായിരുന്നു – അദ്ദേഹത്തിന്റെ ലീഡ് സുരക്ഷിതവും.പാതയുടെ അടയാളങ്ങളിൽ ആശയക്കുഴപ്പത്തിലായമുതായ്,താൻ ഇതിനോടകം ഫിനിഷിംഗ് ലൈൻ മറികടന്നു എന്നുകരുതിഓട്ടം നിർത്തി. രണ്ടാം സ്ഥാനത്തുള്ള സ്പാനിഷ് ഓട്ടക്കാരൻ ഐവാൻ ഫെർണാണ്ടസ് അനയ, മുതായിയുടെ തെറ്റ് കണ്ടു. ഇത് മുതലെടുത്ത് വിജയത്തിനായി കുതിക്കുന്നതിനു പകരം, അദ്ദേഹം മുതായിയെ കൈ നീട്ടി പിടികൂടി, സ്വർണ്ണമെഡൽ വിജയത്തിലേക്ക് നയിച്ചു. എന്തിനാണ് മത്സരത്തിൽ മനഃപൂർവ്വം തോറ്റു കൊടുത്തതെന്ന് റിപ്പോർട്ടർമാർ അനയയോട് ചോദിച്ചപ്പോൾ, താനല്ല മുതായിയാണ് വിജയത്തിന് അർഹനെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “അങ്ങനെയുള്ളഎന്റെ വിജയത്തിന്റെമേന്മഎന്തായിരിക്കും?ആ മെഡലിന്റെ മാനം എന്തായിരിക്കും? എന്റെ അമ്മ അതിനെക്കുറിച്ച് എന്ത് വിചാരിക്കും?” ഒരു റിപ്പോർട്ട് പറയുന്നത് പോലെ: “അനയ, വിജയത്തിനു പകരം സത്യസന്ധത തിരഞ്ഞെടുത്തു.”

സത്യസന്ധമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ, ജീവിതത്തിൽവിശ്വസ്തതയും ആധികാരികതയും പ്രദർശിപ്പിക്കണം എന്നാഗ്രഹിക്കുന്നവർ, എന്താണ് ഉചിതം എന്നതിനേക്കാൾ സത്യമായത് എന്താണെന്ന് അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പുകൾ നടത്തുമെന്ന് സദൃശവാക്യങ്ങൾ പറയുന്നു. “നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും” (11:3).സത്യസന്ധതയോടുള്ള ഈ പ്രതിബദ്ധത ജീവിക്കാനുള്ള ശരിയായ മാർഗ്ഗം മാത്രമല്ല, മെച്ചപ്പെട്ട ഒരു ജീവിതവും വാഗ്ദാനം ചെയ്യുന്നു. സദൃശവാക്യം തുടരുന്നു: “ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും” (വാ.3). കള്ളത്തരം ദീർഘകാലം ഗുണം ചെയ്യില്ല.

നാം നമ്മുടെ സത്യസന്ധത ഉപേക്ഷിച്ചാൽ ലഭിക്കുന്ന, “ഹ്രസ്വകാല വിജയങ്ങൾ” യഥാർത്ഥത്തിൽ തോൽവിയെ ഉളവാക്കും. എന്നാൽ വിശ്വസ്തതയും സത്യസന്ധതയും നമ്മെ ദൈവശക്തിയാൽ രൂപപ്പെടുത്തുമ്പോൾ, നാം സാവധാനം കലർപ്പില്ലാത്ത നല്ല ജീവിതം നയിക്കുന്ന ആഴമേറിയ സ്വഭാവമുള്ള മനുഷ്യരായി മാറുന്നു.