ഏബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായപ്പോൾ, തകർന്ന ഒരു രാഷ്ട്രത്തെ നയിക്കാനുള്ള ചുമതല അദ്ദേഹത്തിനു നൽകപ്പെട്ടു. ലിങ്കൺ ബുദ്ധിമാനായ നേതാവും ഉയർന്ന ധാർമിക വ്യക്തിത്വവുമുള്ള മനുഷ്യനുമായിരുന്നു. തനിക്ക്ലഭിച്ചിരിക്കുന്ന ചുമതലയ്ക്ക് താൻ അപര്യാപ്തനാണെന്ന് അദ്ദേഹം കരുതി. ആ അപര്യാപ്തതയോടുള്ള തന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ”എനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന അത്യധികമായ ബോദ്ധ്യത്താൽ ഞാൻ പലപ്പോഴും മുട്ടുകുത്തി. എന്റെ സ്വന്തം ജ്ഞാനവും കഴിവുംആ ദിവസത്തിന് അപര്യാപ്തമാണെന്ന് എനിക്കു തോന്നി.”അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ഈ ഘടകം, മറ്റെല്ലാറ്റിനും അടിസ്ഥാനമായിരുന്നു.

ജീവിതത്തിലെ വെല്ലുവിളികളുടെ ഘനവും നമ്മുടെ സ്വന്തം ജ്ഞാനത്തിന്റെയും അറിവിന്റെയും ശക്തിയുടെയും പരിമിതികളും നമ്മെ പിടിമുറുക്കുമ്പോൾ, ലിങ്കനെപോലെ, പരിമിതികളില്ലാത്ത യേശുവാണ്നമ്മുടെ പൂർണ്ണആശ്രയം. “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ” (1പത്രൊസ് 5:7) എന്ന് എഴുതിയപ്പോൾ ഈ ആശ്രയത്വത്തെ പത്രൊസ് നമ്മെ ഓർമിപ്പിച്ചു.

ദൈവത്തിന് തന്റെ മക്കളോടുള്ള സ്നേഹവും, തന്റെ സമ്പൂർണ്ണ ശക്തിയും, നമ്മുടെ ദൗർബല്യങ്ങളോടുകൂടെത്തന്നെ അവനെസമീപിക്കുവാൻ കഴിയുന്ന വ്യക്തിയാക്കി മാറ്റുന്നു – അതാണ് പ്രാർത്ഥനയുടെ സത്ത. നാം അപര്യാപ്തരാണെന്നും അവിടുന്ന് നിത്യമായി പര്യാപ്തനാണെന്നും അവിടുത്തോട് (നമ്മോടും) സമ്മതിച്ചുകൊണ്ട് നാം യേശുവിന്റെ അടുക്കലേക്കു പോകുന്നു. “പോകാൻ മറ്റൊരിടമില്ലെന്ന്” തനിക്ക് തോന്നിയതായി ലിങ്കൺ പറഞ്ഞു.എന്നാൽ ദൈവത്തിന് നമ്മോടുള്ള വലിയ കരുതലിനെ മനസ്സിലാക്കുമ്പോൾ, അത് അദ്ഭുതകരമായ ഒരു നല്ല വാർത്തയാണ്. നമുക്ക് അവന്റെ അടുത്ത് പോകാം!