എൺപത്തിരണ്ട് വയസ്സുള്ള വിധവയായ ലുഡ്മില്ല, ചെക്ക് റിപ്പബ്ലിക്കിലെ തന്റെ വീടിനെ “സ്വർഗ്ഗരാജ്യത്തിന്റെ നയതന്ത്രകാര്യാലയം” എന്ന് പ്രഖ്യാപിച്ചു, “എന്റെ ഭവനം ക്രിസ്തുവിന്റെ രാജ്യത്തിന്റെ ഒരു വിപുലീകരണമാണ്.” സ്നേഹമുള്ള ആതിഥ്യമര്യാദയോടെ, വേദനിക്കുകയും ആവശ്യത്തിലിരിക്കുകയും ചെയ്യുന്ന അപരിചിതരേയും സുഹൃത്തുക്കളേയും അവർ സ്വാഗതം ചെയ്യുന്നു, ചിലപ്പോൾ ഭക്ഷണവും ഉറങ്ങാനുള്ള സ്ഥലവും നൽകുന്നു. എപ്പോഴും അനുകമ്പയും പ്രാർത്ഥനയും നിറഞ്ഞ മനോഭാവത്തോടെ താൻ അതു ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ ആശ്രയിച്ചു കൊണ്ട്,തന്റെ സന്ദർശകരെ പരിപാലിക്കാനുള്ള സഹായത്തിനായി, ദൈവം തങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്ന വിധങ്ങളിൽ അവർ സന്തോഷിക്കുന്നു.

യേശുവിനെ ഒരു ശബ്ബത്തിൽ, വീട്ടിൽ ക്ഷണിച്ച പ്രമുഖ മതനേതാവിന് വിപരീതമായി, ലുഡ്മില്ല തന്റെ ഭവനവും ഹൃദയവും തുറന്ന് യേശുവിനെ സേവിക്കുന്നു. യേശു ഈ ന്യായശാസ്ത്രിയോട് “ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ” തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യണമെന്ന് പറഞ്ഞു – തനിക്ക് പ്രത്യുപകാരം ചെയ്യാൻ കഴിയുന്നവരെയല്ല (ലൂക്കൊസ് 14:13). പരീശൻ തന്റെ ഗർവ്വത്താൽ യേശുവിന് ആതിഥ്യം വഹിച്ചു എന്ന് യേശുവിന്റെ പരാമർശങ്ങൾ സൂചിപ്പിക്കുമ്പോൾ (വാ.12), ലുഡ്മില്ല, തനിക്ക് “ദൈവസ്നേഹത്തിന്റെയും അവന്റെ ജ്ഞാനത്തിന്റെയും ഉപകരണമാകാൻ” സാധിക്കുന്നതിന് ആളുകളെ തന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു.

ലുഡ്മില്ല പറയുന്നതുപോലെ, മറ്റുള്ളവരെ താഴ്മയോടെ ശുശ്രൂഷിക്കുന്നത് നമുക്ക് “സ്വർഗ്ഗരാജ്യത്തിന്റെ പ്രതിനിധികൾ” ആകാനുള്ള ഒരു മാർഗ്ഗമാണ്. അപരിചിതർക്ക് ഒരു കിടക്ക നൽകാൻ നമുക്ക് കഴിഞ്ഞാലും ഇല്ലെങ്കിലും, വ്യത്യസ്തവും സർഗാത്മകവുമായ രീതിയിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ നമുക്ക് നമ്മുടെ ആവശ്യങ്ങളേക്കാൾമുൻപിൽ വയ്ക്കാം. ഇന്ന് നമ്മുടെ ലോകത്ത്‌ ദൈവരാജ്യം എങ്ങനെ വ്യാപിപ്പിക്കാം എന്നു ചീന്തിക്കുക.