നല്ലൊരു സ്ക്രാബിൾ ഗെയിം (അക്ഷരമെഴുതിയ കട്ടകൾ നിരത്തി വാക്കുകളുണ്ടാക്കുന്ന കളി) എനിക്ക് ഇഷ്ടമാണ്. ഒരിക്കൽ ഒരു പ്രത്യേക കളിയുടെ ശേഷം, എന്റെ സുഹൃത്തുക്കൾ ഒരു നീക്കത്തിന് എന്റെ പേര് നൽകി-അതിനെ “കറ്റാര” എന്ന് പേരിട്ടു. അവിടെ ഞാൻ മുഴുവൻ ഗെയിമിലും പിന്നിലായിരുന്നു, എന്നാൽ അവസാനം – സഞ്ചിയിൽ കട്ടകളൊന്നും അവശേഷിപ്പിക്കാതെ – ഞാൻ ഏഴക്ഷരങ്ങളുള്ള ഒരു വാക്ക് ഉണ്ടാക്കി. അതിന്റെ അർത്ഥം കളി അവസാനിച്ചു എന്നാണ്. ഒപ്പം എനിക്ക് അൻപത് ബോണസ് പോയിന്റും കട്ടകൾ അവശേഷിച്ചവരുടെ കട്ടകളും ലഭിച്ചു. അങ്ങനെ ഞാൻ പിന്നിൽ നിന്നും മുന്നിലേക്ക് എത്തി. ഇപ്പോൾ ഞങ്ങൾ എപ്പോഴോക്കെ കളിച്ചാലും ആരെങ്കിലും പിന്നിലാകുമ്പോൾ, അവർ പ്രതീക്ഷ കൈവിടാതെ ഒരു “കറ്റാര”യ്ക്കുവേണ്ടി കാത്തിരിക്കും.
കഴിഞ്ഞ നാളുകളിൽ സംഭവിച്ചത് ഓർക്കുന്നത് നമ്മുടെ ആത്മാവിനെ ഉയർത്താനും നമുക്ക് പ്രത്യാശ നൽകുവാനും ഇടയാകും. അതെ കാര്യമാണ് യിസ്രായേല്യർ പെസഹാ ആഘോഷിച്ചപ്പോൾ ചെയ്തത്. ഫറവോനാലും തന്റെ ജനത്താലും യിസ്രായേൽ ജനം പീഢിപ്പിക്കപ്പെട്ടപ്പോൾ ദൈവം ചെയ്തതിനെ ഓർമ്മിക്കലാണ് പെസഹാ (പുറപ്പാട് 1:6-14). അവർ ദൈവത്തോട് നിലവിളിച്ചപ്പോൾ, അവിടുന്ന് അത്ഭുതകരമായി അവരെ വിടുവിച്ചു. അവരുടെ വാതിൽപ്പടികളിൽ രക്തം പുരട്ടുവാനും അതിനാൽ സംഹാരകൻ അവരുടെയും അവരുടെ മൃഗങ്ങളുടെയും ആദ്യജാതനെ “കടന്ന് പോകും” (12:12-13) എന്ന് അവൻ അവരോട് പറഞ്ഞു. അങ്ങനെ അവർ മരണത്തിൽ നിന്ന് സംരക്ഷിക്കപ്പെടും.
നൂറ്റാണ്ടുകൾക്കുശേഷം, പാപത്തിൽ നിന്നും മരണത്തിൽ നിന്നും നമ്മെ വിടുവിച്ച, യേശുവിന്റെ കുരിശിലെ യാഗത്തെ ഓർത്തുകൊണ്ട് അവന്റെ വിശ്വാസികൾ പതിവായി കൂട്ടായ്മ ആചരിക്കുന്നു. (1 കൊരിന്ത്യർ 11:23-26). കഴിഞ്ഞ നാളുകളിലെ ദൈവത്തിന്റെ സ്നേഹനിർഭരമായ പ്രവൃത്തികൾ ഓർക്കുന്നത് ഇന്ന്
നമുക്ക് പ്രത്യാശ നൽകുന്നു.
ദൈവം നിങ്ങൾക്കായി ചെയ്തതിനെ ഇന്ന് നിങ്ങൾക്ക് ആഘോഷിക്കാനാകും? നിങ്ങളുടെ മുൻകാല അനുഭവങ്ങളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരെ ആശ്വസിപ്പിക്കാനാകും?
സ്നേഹവാനായ ദൈവമേ, എനിക്ക് പകരമായി അവിടുന്ന് ചെയ്ത സകല അത്ഭുതപ്രവർത്തിക്കും ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. മുൻപോട്ട് പോകുവാൻ എനിക്ക് പ്രത്യാശ വേണ്ടപ്പോൾ അങ്ങയുടെ അത്ഭുതപ്രവർത്തികളിൽ ശ്രദ്ധകേന്ദ്രീകരിക്കുവാൻ എനിക്ക് ബലം നൽകേണമേ.