“വീടിനെ പോലെ മറ്റൊരിടമില്ല. വീടിനെ പോലെ മറ്റൊരിടമില്ല.” ദി വിസാർഡ് ഓഫ് ഓസിൽ ഡൊറോത്തി പറഞ്ഞ അവിസ്മരണീയമായ വരികൾ, സ്റ്റാർ വാർസ് മുതൽ ദ ലയൺ കിംഗ് വരെയുള്ള നാം ഇഷ്ടപ്പെടുന്ന നിരവധി കഥകളിൽ കണ്ടെത്തിയ ഒരു കഥ പറയുന്ന രീതി വെളിപ്പെടുത്തുന്നു. അത് അറിയപ്പെടുന്നത് “ഒരു ജയാളിയുടെ യാത്ര” എന്നാണ്. ചുരുക്കത്തിൽ: ഒരു സാധാരണ വ്യക്തി ഒരു സാധാരണ ജീവിതം നയിക്കുന്നു, തുടർന്ന് ഒരു അസാധാരണ സാഹസികത അവതരിപ്പിക്കപ്പെടുന്നു. ആ കഥാപാത്രം വീടു വിട്ട് പരീക്ഷകളും, പരീക്ഷണങ്ങളും മാത്രമല്ല ഉപദേശകരും എതിരാളികളും കാത്തിരിക്കുന്ന മറ്റൊരു ലോകത്തിലേക്ക് യാത്രചെയ്യുന്നു. അവളോ അവനോ പരീക്ഷകളിൽ വിജയിക്കുകയും വീരശൂരപരാക്രമം തെളിയിക്കുകയും ചെയ്‌താൽ, പറയാനുള്ള കഥകളും നേടിയ വിവേകവുമായി വീട്ടിലേക്ക് മടങ്ങുന്നതാണ് അവസാന ഘട്ടം. അവസാന ഭാഗം വളരെ നിർണ്ണായകമാണ്.

ഭൂതബാധിതനായ വ്യക്തിയുടെ കഥ ജയാളിയുടെ യാത്രയുടെ സമാനമാണ്. അവസാന ഭാഗത്തു ആ മനുഷ്യൻ യേശുവിനോട് “താനും കൂടെ പോരട്ടെ” എന്ന് പറയുന്നത് ശ്രദ്ധേയമാണ് (മർക്കോസ് 5:18). എങ്കിലും യേശു അവനോട് “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെല്ലുവാൻ” പറയുന്നു (വാ.19). ഈ മനുഷ്യന്റെ ജീവിതത്തിൽ തന്റെ വീട്ടിൽ, തന്നെ നന്നായി അറിയാവുന്ന തന്റെ ജനത്തിന്റെ അടുക്കലേക്ക് മടങ്ങി തന്റെ അത്ഭുതകരമായ കഥ പറയേണ്ടത് വളരെ പ്രധാനമായിരുന്നു.

ദൈവം നമ്മെ വിവിധ വിധത്തിലും സാഹചര്യത്തിലുമാണ് വിളിക്കുന്നത്. എന്നാൽ നമ്മിൽ ചിലർക്ക്, നമ്മുടെ വീടുകളിലേക്ക് മടങ്ങി നമ്മെ നന്നായി അറിയുന്നവരോട് നമ്മുടെ കഥ പറയുക എന്നത് നിർണ്ണായകമാണ്. ചിലർക്കുള്ള വിളി “വീട് പോലെ മറ്റൊരിടമില്ല” എന്നാണ്.