എന്റെ സുഹൃത്തിന്റെ വീട്ടിലെ അലമാരയിൽ ലിയോ ടോൾസ്റ്റോയിയുടെ “യുദ്ധവും സമാധാനവും” എന്ന പുസ്തകത്തിന്റെ വലിയ പതിപ്പ് കണ്ടപ്പോൾ “എനിക്ക് ഒരിക്കലും അത് പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടില്ല” എന്ന് ഞാൻ പറഞ്ഞു. മാർട്ടി അടക്കിയ ചിരിയോടെ പറഞ്ഞു “അത് ഞാൻ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചപ്പോൾ ഇനിയെങ്കിലും നിനക്ക് വായിക്കാൻ സമയം കിട്ടുമെന്ന് പറഞ്ഞു എന്റെ ഒരു സുഹൃത്ത് നൽകിയ സമ്മാനമാണ്”.
സഭാപ്രസംഗി 3-ന്റെ ആദ്യത്തെ എട്ട് വാക്യങ്ങൾ, വളരെ സാധാരണമായ ജീവിതത്തിലെ ചില പ്രക്രിയകളുടെ, താളാത്മകവും നിയന്ത്രണാതീതവുമായ തിരഞ്ഞെടുപ്പുകളെപ്പറ്റി പറയുന്നു.

സഭാപ്രസംഗി 3-ന്റെ ആദ്യത്തെ എട്ട് വാക്യങ്ങൾ, ജീവിതത്തിലെ സാധാരണമായ ചില പ്രക്രിയകളുടെ, അനിയന്ത്രണമായ തിരഞ്ഞെടുപ്പുകളെപ്പറ്റി താളാത്മകമായി പറയുന്നു. നാം ജീവിതത്തിന്റെ ഏതു ഘട്ടത്തിലുമായിക്കൊള്ളട്ടെ, നാം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യാനുള്ള സമയം നമുക്ക് കിട്ടാറില്ല. സമയത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിപരമായ തീരുമാനങ്ങളെടുക്കുവാൻ ശരിയായ ഒരു പ്ലാൻ ആവശ്യമാണ് (സങ്കീർത്തനം 90:12).

ദൈവത്തോടൊപ്പം നാം ദിവസവും ചിലവഴിക്കുന്ന സമയം നമ്മുടെ ആത്മീക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നു. ഫലപ്രദമായ കാര്യങ്ങൾ ചെയ്യുന്നത് ആത്മാവിന് തൃപ്തി നൽകുന്നതാണ് (സഭാപ്രസംഗി 3:13). ദൈവത്തെ സേവിക്കുന്നതും മറ്റുള്ളവരെ സഹായിക്കുന്നതും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവീക പദ്ധതികളെ സാധൂകരിക്കുന്നു (എഫെസ്യർ 2:10). വിശ്രമത്തിന്റെയും ആനന്ദത്തിന്റയും സമയം, സമയം പാഴാക്കലല്ല, ശരീരത്തിനും ആത്മാവിനും ഉണർവ്വേകുകയാണ്.

തീർച്ചയായും ഇപ്പോൾ സംഭവിക്കുന്നവയിൽ – നമ്മെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വളരെ എളുപ്പമാണ്. എന്നാൽ സഭാപ്രസംഗി 3:11 പറയുന്നു, ദൈവം നമ്മിൽ നിത്യതയും വച്ചിരിക്കുന്നു – നിത്യതയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകുവാൻ ഓർമ്മപ്പെടുത്തുന്നു. ഇത് നമ്മെ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളെ മുഖാമുഖം കാണുവാൻ ഇടയാക്കും. പ്രത്യേകിച്ചും “ആരംഭം മുതൽ അവസാനം വരെയുള്ള” ദൈവത്തിന്റെ നിത്യമായ കാഴ്ചപ്പാടിനെ.