ഒരു ട്രാഫിക് പോലീസ് ഓഫീസർ വാഹനം ഓടിച്ച ഒരു സ്ത്രീയോട് അവളെ എന്തിനാണ് തടഞ്ഞത് എന്നറിയുമോ എന്ന് ചോദിച്ചു. “ഒരു വിവരവുമില്ല” എന്നവൾ ഒരു അമ്പരപ്പോടെ പറഞ്ഞു. “മാഡം നിങ്ങൾ വാഹനോമോടിക്കുമ്പോൾ സന്ദേശമയക്കുകയായിരുന്നു” ആ ഓഫീസർ വളരെ മൃദുവായി അവളോട് പറഞ്ഞു. “അല്ല, അല്ല” അതൊരു ഇമെയിൽ ആയിരുന്നു എന്ന് പറഞ്ഞുകൊണ്ട് അവൾ തന്റെ മൊബൈൽ തെളിവിനായി ഉയർത്തിപ്പിടിച്ചു.

വാഹനമോടിക്കുമ്പോൾ സന്ദേശങ്ങൾ അയക്കുന്നതിനെ നിരോധിക്കുന്ന നിയമങ്ങൾ ഉള്ളിടത്ത്, ഇമെയിൽ അയക്കുവാൻ മൊബൈൽ ഉപയോഗിക്കുക എന്നത് അനുവദനീയമായ ഒന്നല്ല. നിയമത്തിന്റെ ഉദ്ദേശ്യം സന്ദേശം ടൈപ് ചെയ്യുന്നത് തടയുകയല്ല, മറിച്ച് അശ്രദ്ധമായ ഡ്രൈവിംഗ് തടയുകയാണ്.

യേശു അക്കാലത്തുണ്ടായിരുന്ന മതനേതാക്കന്മാരെ ഇത്തരം പഴുതുകളുണ്ടാക്കുന്നതിന് നന്നായി വിമർശിച്ചിരുന്നു. ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’ എന്ന കൽപ്പന തെളിവായി ഉദ്ധരിച്ചുകൊണ്ട്, “നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി” എന്നവിടുന്ന് പറഞ്ഞു (മർക്കോസ് 7:9-10). മതഭക്തി എന്ന കപടവേഷം ധരിച്ച്, ഈ ധനികരായ നേതാക്കൾ അവരുടെ കുടുംബങ്ങളെ തള്ളിക്കളയുകയായിരുന്നു. അവരുടെ പണം ‘ദൈവത്തിനായി സമർപ്പിച്ചതാണെന്നും’ അതിനാൽ അപ്പനെയും അമ്മയെയും അവരുടെ വാർദ്ധക്യത്തിൽ സഹായിക്കേണ്ടെന്നും അവർ പ്രസ്താവിച്ചു. യേശു പെട്ടെന്നുതന്നെ പ്രശ്നത്തിന്റെ ഉത്ഭത്തിലെത്തി, “ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു” എന്ന് പറഞ്ഞു (വാ.13). അവർ ദൈവത്തെ ബഹുമാനിച്ചില്ല, മാതാപിതാക്കളെ അപമാനിക്കുകയും ചെയ്തു.
യുക്തിവാദം വളരെ സൂക്ഷ്മമായിരിക്കാം. അതിലൂടെ നാം കർത്തവ്യങ്ങളെ മറക്കുകയും, സ്വാർത്ഥതയെ പടർത്തുകയും, ദൈവത്തിന്റെ കല്പനകളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അത് നമ്മുടെ പെരുമാറ്റത്തെയാണ് കാണിക്കുന്നുവെങ്കിൽ, നാം നമ്മെതന്നെ വഞ്ചിക്കുകയാണ്. തന്റെ പിതാവിന്റെ നല്ല ഉപദേശങ്ങളാലും പരിശുദ്ധാത്മാവിന്റെ നിയോഗത്താലും, നമ്മുടെ സ്വാർത്ഥ ചിന്തകളെ മാറ്റുവാനുള്ള അവസരം യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നു.