ഗവേഷകർ പറയുന്നത് ഔദാര്യവും സന്തോഷവും തമ്മിൽ ഒരു ബന്ധമുണ്ടെന്നാണ്: തങ്ങളുടെ സമ്പത്തും സമയവും മറ്റുള്ളവർക്ക് കൊടുക്കുന്നവർ കൊടുക്കാത്തവരെക്കാൾ സന്തുഷ്ടരാണ്. ഇത് ഒരു മനഃശാസ്ത്രജ്ഞനെ ഇങ്ങനെ നിഗമനത്തിലെത്തിച്ചു, “നൽകുക എന്നത് ഒരു ധാർമ്മിക ഉത്തരവാദിത്വമാണ് എന്ന് ചിന്തിക്കുന്നത് അവസാനിപ്പിച്ചിട്ട്, അത് സന്തോഷത്തിന്റെ ഒരു ഉറവിടമാണ് എന്ന് നമ്മുക്ക് മാറിചിന്തിക്കാം.”
കൊടുക്കുന്നത് നമ്മുക്ക് സന്തോഷം നൽകുമെങ്കിലും, നാം നൽകുന്നതിന്റെ ലക്ഷ്യം സന്തോഷമാണോ എന്ന് ഞാൻ ചോദിക്കുകയാണ്. നമ്മെ സന്തോഷിപ്പിക്കുന്ന ആളുകളോട് മാത്രമാണ് നാം മഹാമനസ്കത കാണിക്കുന്നതെങ്കിൽ, നമ്മുടെ സഹായം ആവശ്യമുള്ള ഏറ്റവും കഠിനവും മുഷിപ്പിക്കുന്നതുമായ കാര്യങ്ങളിൽ നാം എന്താണ് ചെയ്ക?

ദൈവവചനം മഹാമനസ്കതയെ സന്തോഷവുമായി ബന്ധിപ്പിക്കുന്നു, എന്നാൽ അതിന്റെ അടിസ്ഥാനം മറ്റൊന്നാണ്. തന്റെ സമ്പാദ്യമെല്ലാം ആലയം പണിക്കായി നൽകിയ ശേഷം ദാവീദ് രാജാവ്, എല്ലാ യിസ്രായേല്യരെയും നൽകുവാനായി ക്ഷണിച്ചു (1 ദിനവൃത്താന്തം 29:1-5). സ്വർണ്ണവും, വെള്ളിയും വിലയേറിയ രത്നങ്ങളും സന്തോഷത്തോടെയും ഉദാരതയോടെയും നൽകി ജനം പ്രതികരിച്ചു (വാ.6-8). എന്നാൽ അവരുടെ സന്തോഷം എന്തായിരുന്നു: “അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു” (വാ.9). നമുക്ക് സന്തോഷം ഉണ്ടാകുവാൻവേണ്ടി കൊടുക്കണമെന്ന് തിരുവെഴുത്ത് ഒരിക്കലും പറയുന്നില്ല, എന്നാൽ ഒരു ആവശ്യം നിറവേറ്റാൻ മനസ്സോടെയും പൂർണ്ണഹൃദയത്തോടെയും നൽകണം. സന്തോഷം പിന്തുടരും.

മിഷനറിമാർക്ക് അറിയാവുന്നത് പോലെ, സുവിശേഷവേലയെ അപേക്ഷിച്ചു ഓഫീസ് നടത്തിപ്പിന് സംഭാവന കണ്ടെത്തുന്നത് വളരെ പ്രയാസമാണ്, കാരണം യേശുവിലുള്ള വിശ്വാസികൾക്ക് മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്നതാണ് ഇഷ്ടം. ഇന്ന് നമുക്ക് മറ്റാവശ്യങ്ങൾക്കും ഉദാരമായി നൽകാം. ആത്യന്തികമായി, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടതിനായി യേശു സ്വന്തജീവനെയാണ് നൽകിയത് (2 കൊരിന്ത്യർ8:9).