ഒരിക്കൽ ഒരു കോർപറേഷൻ അവരുടെ ഒരു ഭക്ഷണം പത്തെണ്ണം വാങ്ങുന്നവർക്ക് ആയിരം മൈൽ വിമാനയാത്ര സമ്മാനമായി നൽകിയപ്പോൾ, ഒരു മനുഷ്യൻ അവരുടെ ഏറ്റവും വിലകുറഞ്ഞ ഭക്ഷണം ചോക്ലേറ്റ് പുഡ്ഡിംഗ് ആണെന്ന് മനസ്സിലാക്കി. അയാൾ അത് പത്രണ്ടായിരം എണ്ണം വാങ്ങി. വെറും 3000 ഡോളറിന് അയാൾ ഗോൾഡൻ സ്റ്റാറ്റസ് നേടുകയും അയാൾക്കും കുടുംബത്തിനും ജീവിതത്തിലുടനീളം വിമാനയാത്ര നേടുകയും ചെയ്തു. അയാൾ ആ പുഡ്ഡിംഗ് ചാരിറ്റി പ്രവർത്തങ്ങൾക്ക് നൽകി, അതിലൂടെ വലിയ ഒരു നികുതിയിളവ് നേടുകയും ചെയ്തു. ബുദ്ധിമാൻ!

സൂത്രശാലിയായ ഒരു കാര്യസ്ഥൻ തന്റെ ജോലി നഷ്ടപ്പെട്ടപ്പോൾ, തന്റെ യജമാനന്റെ കടക്കാർക്ക് കടം ഇളച്ചു കൊടുത്ത ഒരു ഉപമ യേശു പറഞ്ഞു. താൻ ചെയ്യുന്ന പ്രവർത്തിക്കുള്ള പ്രതിഫലം പിന്നീട് അവരിൽ നിന്ന് വാങ്ങാം എന്ന് അയാൾ മനസ്സിലാക്കി. അയാൾ ചെയ്ത അധാർമ്മികമായ പ്രവൃത്തിയെ യേശു ഒരിക്കലും പ്രശംസിച്ചില്ല, എന്നാൽ അവരുടെ അവിശ്വസ്തതയിൽ നിന്ന് ചിലത് പഠിക്കാം. യേശു പറഞ്ഞു “അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും” (ലൂക്കോസ് 16:9). ഇരുപത്തിയഞ്ച് സെന്റിന്റെ (80 പൈസ) മധുരപലഹാരങ്ങൾ വിമാന യാത്രയാക്കി മാറ്റിയതുപോലെ, നാമും നമ്മുടെ “ലൗകിക നന്മകൾ” “യഥാർത്ഥ നന്മകൾ” നേടാൻ ഉപയോഗിക്കണം ( വാ.11).

എന്താണ് ഈ നന്മകൾ? യേശു പറഞ്ഞു, “നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ”(12:33). നമ്മുടെ നിക്ഷേപം നമുക്ക് രക്ഷ നേടിത്തരുന്നില്ല, എന്നാൽ അത് ഉറപ്പാക്കുന്നു. “നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും” (വാ.34).