“കാറ്റ് ആ ലൈലാക്കുകളെ അമ്മാനമാടിക്കൊണ്ടിരുന്നു;” കാട്ടിൽ ആടിയുലയുന്ന ലൈലാക്ക് ചെടിയുടെ വിവരണത്തോടെ കവയിത്രി സാറ ടീസ്‌ഡേൽ തന്റെ വസന്തകാല കവിതയായ “മെയ്” ആരംഭിക്കുന്നു. എന്നാൽ, ടീസ്‌ഡേൽ ഒരു നഷ്ടപ്പെട്ട പ്രണയത്തെപ്പറ്റി വിലപിക്കുകയായിരുന്നു, പെട്ടെന്ന് അവളുടെ കവിത ദുഃഖാർദ്രമായി.

ഞങ്ങളുടെ വീടിന്റെ പുറകുവശത്തുള്ള ലൈലാക്ക് ചെടിക്കും ഒരു വെല്ലുവിളിയുണ്ടായി. അവയുടെ സമൃദ്ധവും സുന്ദരവുമായ കാലം കഴിഞ്ഞപ്പോൾ തോട്ടക്കാരൻ അവയെല്ലാം വെട്ടി വെറും കുറ്റികൾ മാത്രം അവശേഷിപ്പിച്ചു. ഞാൻ കരഞ്ഞു. ഒടുവിൽ, മൂന്നു വർഷങ്ങൾക്ക് ശേഷം – ആ ഒഴിഞ്ഞ കുറ്റികളിലുള്ള പൂപ്പൽ കാരണം അവയെ മാന്തിക്കളയുവാൻ വിചാരിച്ചിരുന്നപ്പോൾ – ഞങ്ങളുടെ ലൈലാക്ക് ചെടി തളിരിട്ടു. അവയ്ക്കു സമയം വേണ്ടിയിരുന്നു, ഞാൻ കാണാൻ കഴിയാത്തവയ്ക്കായി കാത്തിരിക്കണമായിരുന്നു.

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വിശ്വാസത്താൽ കാത്തിരുന്ന അനേകരെപ്പറ്റി ബൈബിൾ പറയുന്നു. നോഹ മഴക്കായി കാത്തിരുന്നു. കാലേബ് വാഗ്ദത്ത നാട്ടിൽ ജീവിക്കുവാനായി നാല്പത് വർഷം കാത്തിരുന്നു. റിബെക്കാ ഇരുപത് വർഷം ഒരു തലമുറയ്ക്കായി കാത്തിരുന്നു, യാക്കോബ് ഏഴ് വർഷം റാഹേലിനുവേണ്ടി കാത്തിരുന്നു. ശിമോൻ യേശുവിനെ കാണുവാനായി ദീർഘനാൾ കാത്തിരുന്നു. അവരുടെ ക്ഷമയ്ക്ക് പ്രതിഫലമുണ്ടായി.
ഇതിന് വിപരീതമായി, മനുഷ്യനിലേക്ക് നോക്കുന്നവരെല്ലാം “മരുഭൂമിയിലെ ചൂരച്ചെടി പോലെയാകും” (യിരെമ്യാവ്‌ 17:6). കവയിത്രി ടീസ്‌ഡെൽ തന്റെ വരികൾ വളരെ മൂകമായി അവസാനിപ്പിച്ചു:
ഞാനൊരു ശീതകാല യാത്ര പോകുന്നു, അവൾ ഉപസംഹരിച്ചു. എന്നാൽ, യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. യിരെമ്യാവ്‌ ആനന്ദിച്ചു. “അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും” (വാ.7-8).

ദൈവത്തിൽ ആശ്രയിക്കുന്നവർ, നമ്മുടെ ജീവിതത്തിന്റെ സന്തോഷത്തിലും കഷ്ടതകളിലും നമ്മോടൊപ്പം നടക്കുന്ന ദൈവത്തിൽ തങ്ങളെതന്നെ നട്ടവരായിരിക്കും.