ചാർല താൻ മരണാസന്നയാണെന്നത് അറിഞ്ഞിരുന്നു. അവൾ ആശുപത്രിയിലെ തന്റെ മുറിയിൽ കിടക്കുമ്പോൾ അവളുടെ സർജ്ജനും കുറച്ചു വിദ്യാർത്ഥികളും ആ മുറിയിലേക്ക് വന്നു. ചാർല തന്റെ അവസ്ഥ വിദ്യാർത്ഥികളോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ സർജ്ജൻ അവരെ ശ്രദ്ധിച്ചതേയില്ല. അവസാനം അദ്ദേഹം തിരിഞ്ഞ് അവളോട് ചോദിച്ചു, “നിങ്ങൾ എങ്ങനെയിരിക്കുന്നു?” ദുർബ്ബലമായ ഒരു ചിരിയോടുകൂടി ചാർല യേശുവിലുള്ള അവളുടെ പ്രത്യാശയും സമാധാനവും ആ സംഘത്തോട് വിവരിച്ചു.

രണ്ടായിരത്തോളം വർഷങ്ങൾക്ക് മുൻപ് യേശുവിന്റെ തകർക്കപ്പെട്ട, നഗ്നമായ ശരീരം അപമാനിതനാക്കി ഒരു കൂട്ടം കാഴ്ചക്കാരുടെ മുൻപിൽ ക്രൂശിൽ തൂക്കി. അവിടുന്ന് തന്നെ ഉപദ്രവിക്കുന്നവരെ ശാസിച്ചോ? “ഇല്ല” യേശു പറഞ്ഞു, “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” (ലൂക്കോസ് 23:34). കപടമായ കുറ്റം ആരോപിക്കപ്പെട്ടു ക്രൂശിക്കപ്പെട്ടു എങ്കിലും അവിടുന്ന് തന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു. പിന്നീട് അവിടുന്ന് അപമാനിതനായ ഒരു വ്യക്തിയോട്, ഒരു കുറ്റവാളിയോട് -അവന്റെ വിശ്വസത്തിന്റെ ആഴം മൂലം- അവൻ തന്നോടൊപ്പം പറുദീസയിൽ ഉണ്ടാകും എന്ന് പറയുന്നു(വാ.43). അവന്റെ വേദനയിലും അപമാനത്തിലും പോലും, മറ്റുള്ളവരോടുള്ള സ്നേഹത്താൽ യേശു പ്രത്യാശയുടെയും ജീവന്റെയും വചനം പങ്കുവച്ചു.

ചാർല തന്റെ ശ്രോതാക്കളോട് യേശുവിനെ പങ്കുവെക്കുന്നതിനെ അവസാനിപ്പിച്ചപ്പോൾ, അവൾ ആ ചോദ്യം ഡോക്ടറോട് തിരികെ ചോദിച്ചു. അദ്ദേഹത്തിന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു, “നിങ്ങൾക്ക് എങ്ങനെയിരിക്കുന്നു?” ക്രിസ്തുവിന്റെ കൃപയാൽ അവൾ ജീവന്റെ വചനം ആ മുറിയിലുള്ളവരുമായി പങ്കുവെച്ചു. ഇന്നോ വരുവാനുള്ള നാളുകളിലോ, നാം എന്ത് പ്രയാസമേറിയ സാഹചര്യത്തിലൂടെ കടന്നു പോയാലും, ജീവന്റെ വചനം പങ്കുവെച്ചു ആളുകൾക്ക് ധൈര്യം കൊടുക്കാൻ നമുക്ക് ദൈവത്തിൽ ആശ്രയിക്കാം.