അലങ്കരിച്ച ഒരു വില്ലും ഒരു ആവനാഴിയും ദീർഘ വർഷങ്ങൾ ഞങ്ങളുടെ വീട്ടിലെ ഒരു ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. ഞങ്ങൾ ഒരു ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ മിഷനറി പ്രവർത്തനം ചെയ്തപ്പോൾ എന്റെ പിതാവിന് ഒരു സ്മരണക്കായി നൽകിയതാണ്. പിന്നീട് അത് കൈമാറി എനിക്ക് ലഭിക്കുകയും ചെയ്തു.

എന്നാൽ ഒരു ദിവസം ഈ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നിന്ന് ഒരു സുഹൃത്ത് ഞങ്ങളെ കാണാനെത്തി. അവൻ ആ വില്ല് കണ്ടപ്പോൾ വളരെ വിചിത്രമായ രീതിയിൽ അതിനെ നോക്കി. അതിൽ ഘടിപ്പിച്ചിരുന്ന ഒരു വസ്തുവിൽ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു, “അത് ഒരു മന്ത്ര തകിടാണ്. അതിന് പ്രത്യേകിച്ച് ശക്തിയൊന്നുമില്ല എന്നെനിക്കറിയാം, എങ്കിലും ഞാൻ, എന്റെ വീട്ടിൽ അത് സൂക്ഷിക്കാറില്ല”. വേഗം തന്നെ ആ മന്ത്രത്തകിട് ഞങ്ങൾ അതിൽ നിന്നും മുറിച്ചുമാറ്റി. ദൈവത്തെയല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്ന ഒരു വസ്തുവും ഞങ്ങളുടെ വീട്ടിൽ ആവശ്യമില്ല.

യെരുശലേമിൽ രാജാവായിരുന്ന യോശിയാവ്, ദൈവത്തിന് തന്റെ ജനത്തെപ്പറ്റിയുള്ള ചെറിയ അറിവിലാണ് വളർന്നത്. മഹാപുരോഹിതൻ ദീർഘനാളുകളായി അവഗണിക്കപ്പെട്ട ആലയത്തിൽനിന്നും ന്യായപ്രമാണം കണ്ടെത്തിയപ്പോൾ (2 രാജാക്കന്മാർ 22:8) യോശിയാവ് അത് കേൾക്കുവാൻ ആഗ്രഹിച്ചു. വിഗ്രഹാരാധനയെപ്പറ്റി ദൈവം പറയുന്ന കാര്യങ്ങൾ അറിഞ്ഞപ്പോൾ, ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച് മന്ത്രത്തകിട് മുറിച്ചു മാറ്റുന്നതിനേക്കാൾ വലിയ മാറ്റങ്ങൾ വരുത്തി. (2 രാജാക്കന്മാർ 23:3 -7)

ഇന്നത്തെ വിശ്വാസികൾക്ക് യോശിയാവ് ചെയ്തതിനേക്കാൾ മികച്ച കാര്യങ്ങൾ ചെയ്യാനുണ്ട്. നമുക്ക് നമ്മെ ഉപയോഗിക്കേണ്ടതിന് പരിശുദ്ധാത്മാവിന്റെ നിറവ് നമുക്കുണ്ട്, അത് നാം മറന്നുകളയുവാൻ സാദ്ധ്യതയുള്ള ചെറുതും വലുതുമായ കാര്യങ്ങളെ വെളിച്ചത്തിൽ കൊണ്ടുവരുന്നു.