“ഞാൻ ഒരു ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോയി” ആ അഞ്ച് വാക്കുകൾ കോവിഡ്-19 മഹാമാരിയിലൂടെ കടന്നുപോയ പ്രശസ്തയായ ഒരു സ്ത്രീയുടെ വേദനനിറഞ്ഞ അനുഭവം വെളിവാക്കുന്നു. ഈ പുതിയ സ്വാഭാവികതയുമായി പൊരുത്തപ്പെടുന്നത് അവൾക്ക് ഒരു വെല്ലുവിളിയായിരുന്നു. അവളുടെ പ്രതിസന്ധി ഘട്ടത്തിൽ, ഒരവസരത്തിൽ ആത്മഹത്യ ചെയ്താലോ എന്നുവരെ അവൾ ചിന്തിച്ചു. തന്നെ താഴോട്ട് വലിക്കുന്ന ചുഴിയിൽ നിന്ന് പുറത്തു കടക്കുവാൻ, തന്നെ കരുതുന്ന ഒരു സുഹൃത്തിനോട് തന്റെ കഷ്ടതകൾ താൻ പങ്കുവയ്ച്ചു.

പ്രക്ഷുബ്ധമായ മണിക്കൂറുകൾക്കും, ദിവസങ്ങൾക്കും, കാലങ്ങൾക്കും നാം പലപ്പോഴും വിധേയരാകാറുണ്ട്. കൂരിരുൾ താഴ്‌വരകളും, കഠിനമായ സ്ഥലങ്ങളും നമ്മുക്കന്യമല്ല, എന്നാൽ അത്തരം സ്ഥലങ്ങളിൽ നിന്ന് പുറത്തുകടക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ചിലർക്ക് മാനസീകാരോഗ്യ വിദഗ്ധരുടെ സഹായവും വേണ്ടി വരും.

സങ്കീർത്തനം 143 ൽ ദാവീദ് തന്റെ ജീവിതത്തിലെ ഇരുണ്ട അവസ്ഥകളിൽ കഴിക്കുന്ന പ്രാർത്ഥനകൾ നാം കേൾക്കുന്നു. ഇതിന്റെ യഥാർത്ഥ സംഭവം വ്യക്തമല്ല. എങ്കിലും, ദൈവത്തോടുള്ള തന്റെ പ്രാർത്ഥന സത്യസന്ധവും പ്രത്യാശ നിറഞ്ഞതുമാണ്. “ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു” (വാ.3-4). ക്രിസ്തുവിലെ വിശ്വാസികൾ എന്ന നിലയിൽ നമ്മുടെ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നാം നമ്മോട് തന്നെയും, നമ്മുടെ സുഹൃത്തുക്കളോടും, ആരോഗ്യ വിദഗ്ദ്ധരോടും പങ്കുവയ്ച്ചാൽ മാത്രം പോരാ. സങ്കീർത്തനം 143-ൽ കാണുന്നതുപോലെ ദൃഢമായ അപേക്ഷയോടും, പ്രാർത്ഥനയോടും കൂടി ആത്മാർത്ഥമായി ദൈവത്തിലേക്ക് (നമ്മുടെ ചിന്തകളുമായി) അടുത്തുവരണം.

നമ്മുടെ ഇരുണ്ട അവസ്ഥകൾ ദൈവത്തിനു മാത്രം ഉത്തരം നല്കാൻ കഴിയുന്ന ജീവനും വെളിച്ചവും ഏകുന്ന ആഴമേറിയ പ്രാർത്ഥനകളുടെ അവസരമായി മാറാം.