ഒരിക്കൽ മൃഗശാല സന്ദർശിച്ചപ്പോൾ ഒരു തേവാങ്കിനെ കണ്ടു. അത് മരക്കൊമ്പിൽ തല കീഴായിട്ടാണ് കിടക്കുന്നത്. പൂർണ്ണമായും നിശ്ചലമായി കിടക്കുന്നത് അതിന് ഇഷ്ടമായി തോന്നി. ഞാൻ ദീർഘശ്വാസം വിട്ടു. എന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലം അധികസമയവും വെറുതെയിരിക്കാനേ പറ്റൂ. വേഗത്തിൽ ചലിക്കാനോ എന്തെങ്കിലുമൊക്കെ ചെയ്യാനോ  വലിയ പ്രയാസമായിരുന്നു. എന്റെ പരിമിതികളിൽ എനിക്ക് നീരസം തോന്നി, എന്റെ ബലഹീനതയെക്കുറിച്ചുള്ള ചിന്ത ഒന്ന് മാറിയെങ്കിൽ എന്ന് ആശിച്ചു. എന്നാൽ ആ ജീവിയെ നിരീക്ഷിച്ചപ്പോൾ അത് കൈ നീട്ടി മരക്കൊമ്പിൽ പിടിക്കുന്നതും പിന്നീട് അനങ്ങാതിരിക്കുന്നതും കണ്ടു. നിശ്ചലമായിരിക്കുന്നതിനും ബലം ആവശ്യമാണ്. വളരെ മെല്ലെ മാത്രം ചലിക്കുന്നതിനും തേവാങ്കിനെപ്പോലെ നിശ്ചലമായിരിക്കുന്നതിനും ഒക്കെ വിവരണാതീതമായ പേശീബലം ആവശ്യമാണ്. ജീവിതത്തിലെ ഇഴഞ്ഞുനീങ്ങുന്ന അനുഭവങ്ങളിൽ ദൈവത്തെ ആശ്രയിക്കുന്നതിന് പ്രകൃത്യാതീതമായ ബലം ആവശ്യമാണ്.

സങ്കീർത്തനങ്ങൾ 46 ൽ എഴുത്തുകാരൻ പ്രഖ്യാപിക്കുന്നത് ദൈവം നമുക്ക് ബലം നല്കുന്നു എന്നല്ല ദൈവമാണ് നമ്മുടെ ബലം എന്നാണ്. (വാ.1) ചുറ്റും എന്തൊക്കെ സംഭവിച്ചാലും സാരമില്ല, “സൈന്യങ്ങളുടെ യഹോവ നമ്മോടു കൂടെയുണ്ട്” (വാ.7). സങ്കീർത്തകൻ ഇക്കാര്യം ആവർത്തിച്ച് ഉറപ്പിക്കുന്നു (വാ.11).

തേവാങ്കിനെപ്പോലെ, നമ്മുടെ അനുദിന സാഹസിക കൃത്യങ്ങളിലും മെല്ലെപ്പോക്കും അസാധ്യമെന്ന് തോന്നിക്കുന്ന നിശ്ചലാവസ്ഥയും ആവശ്യമാണ്. ദൈവത്തിന്റെ മാറ്റമില്ലാത്ത പ്രകൃതിയിൽ ആശ്രയിക്കുമ്പോൾ, നമുക്ക് ഏറ്റവും ഉചിതമായ വിധം പദ്ധതിയും വേഗതയും നിശ്ചയിക്കുന്ന ദൈവത്തിന്റെ ബലം മതിയായതായിരിക്കും.

നാം കഷ്ടതയുടെ പോരാട്ടത്തിലോ കാത്തിരിപ്പിന്റെ സംഘർഷത്തിലോ ആയാലും ദൈവം വിശ്വസ്തനായി നമ്മോടു കൂടെയിരിക്കും. നമുക്ക് തീരെ ബലമില്ല എന്ന് തോന്നുമ്പോഴും വിശ്വാസത്തിന്റെ പേശികളെ ചലിപ്പിക്കുവാൻ അവൻ നമ്മെ സഹായിക്കും.