ഇരുപത്തിരണ്ടു വർഷം ഒരുമിച്ചു കഴിഞ്ഞശേഷം, മെറിനുമായുള്ള എന്റെ വിവാഹം എങ്ങനെ മുന്നോട്ടുപോകുന്നു എന്നു ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. ഞാനൊരു എഴുത്തുകാരനാണ്; മെറിൻ ഒരു സ്റ്റാറ്റിസ്റ്റിഷ്യനാണ്. ഞാൻ വാക്കുകൾ കൊണ്ടു പ്രവർത്തിക്കുന്നു; അവൾ അക്കങ്ങൾ ഉപയോഗിച്ചുപ്രവർത്തിക്കുന്നു. എനിക്കു സൗന്ദര്യം വേണം; അവൾക്കു പ്രവർത്തനം വേണം. ഞങ്ങൾ വ്യത്യസ്ത ലോകങ്ങളിൽ നിന്നാണു വരുന്നത്.

മെറിൻ അപ്പോയിന്റ്‌മെന്റുകൾക്കു നേരത്തെ എത്തുന്നു; ഞാൻ ഇടയ്ക്കിടെ വൈകും. ഞാൻ മെനുവിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു; അവൾ ഒരേ ക്ഷണം തന്നെ വാങ്ങുന്നു. ഒരു ആർട്ട് ഗാലറിയിൽ ഇരുപത് മിനിറ്റ് കഴിഞ്ഞും, ഞാൻ തുടങ്ങുന്നതേയുണ്ടാകുകയുള്ളു. മെറിൻ ഇതിനകം തന്നെ താഴെയുള്ള കഫേയിൽ ഇരുന്ന് ഞാൻ എപ്പോഴായിരിക്കും വരിക എന്ന് ആശ്ചര്യപ്പെടുകയായിരിക്കും. ക്ഷമ പഠിക്കാൻ ഞങ്ങൾ പരസ്പരം ധാരാളം അവസരങ്ങൾ നൽകുന്നു!

ഞങ്ങൾക്കു പൊതുവായുള്ള കാര്യങ്ങളുണ്ട് – സമാനമായ നർമ്മബോധം, യാത്രയോടുള്ള ഇഷ്ടം, കൂടാതെ ആവശ്യാനുസരണം വിട്ടുവീഴ്ച ചെയ്യാനും തീരുമാനങ്ങൾക്കായി പ്രാർത്ഥിക്കാനും ഞങ്ങളെ സഹായിക്കുന്ന പൊതുവായ വിശ്വാസം. ഈ പങ്കിടപ്പെട്ട അടിത്തറ ഉപയോഗിച്ച്, ഞങ്ങളുടെ വ്യത്യാസങ്ങൾ പോലും ഞങ്ങളുടെ നേട്ടത്തിനായി പ്രവർത്തിക്കുന്നു. വിശ്രമിക്കാൻ പഠിക്കാൻ മെറിൻ എന്നെ സഹായിച്ചിട്ടുണ്ട്, അച്ചടക്കത്തിൽ വളരാൻ ഞാൻ അവളെ സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ വ്യത്യാസങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് ഞങ്ങളെ മികച്ച ആളുകളാക്കി മാറ്റി.

പൗലൊസ് വിവാഹത്തെ സഭയുടെ ഒരു രൂപകമായി ഉപയോഗിക്കുന്നു (എഫെസ്യർ 5:21-33), അതിനു തക്കതായ കാരണവുമുണ്ട്. വിവാഹം പോലെ, സഭ വളരെ വ്യത്യസ്തരായ ആളുകളെ ഒരുമിച്ചു കൊണ്ടുവരുന്നു, അവരോട് താഴ്മവും ക്ഷമയും വളർത്തിയെടുക്കാനും “സ്‌നേഹത്തിൽ അന്യോന്യം പൊറുക്കാനും’’ ആവശ്യപ്പെടുന്നു (4:2). കൂടാതെ, വിവാഹത്തിലെന്നപോലെ, വിശ്വാസത്തിന്റെയും പരസ്പര സേവനത്തിന്റെയും പങ്കിട്ട അടിത്തറ ഒരു സഭയെ ഏകീകൃതവും പക്വതയുള്ളതുമാക്കാൻ സഹായിക്കുന്നു (വാ. 11-13).

ബന്ധങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ വലിയ നിരാശയുണ്ടാക്കും-സഭയിലും വിവാഹത്തിലും. എന്നാൽ നന്നായി കൈകാര്യം ചെയ്താൽ, ക്രിസ്തുവിനെപ്പോലെയാകാൻ നമ്മെ സഹായിക്കുന്നതിലൂടെ നമ്മുടെ നേട്ടത്തിനായി പ്രവർത്തിക്കാൻ അവയ്ക്കു കഴിയും.