ഞങ്ങളുടെ ബേസ്മെന്റിൽ നിന്ന് ആഹ്ലാദകരമായ അലർച്ച ഉയർന്നത് എന്റെ ഭാര്യ ഷേർളിയിൽ നിന്നായിരുന്നു. മണിക്കൂറുകളോളം അവൾ ഒരു ന്യൂസ്ലെറ്റർ പ്രോജക്റ്റുമായി മല്ലിടുകയായിരുന്നു, അത് ഉപേക്ഷിക്കാൻ അവൾ തയ്യാറായിരുന്നു. എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലും അനിശ്ചിതത്വത്തിലും അവൾ ദൈവത്തിന്റെ സഹായത്തിനായി പ്രാർത്ഥിച്ചു. അവൾ ഫേസ്ബുക്ക് സുഹൃത്തുക്കളിലേക്കും എത്തി, ഉടൻ തന്നെ പ്രോജക്റ്റ് പൂർത്തിയായി-ഒരു സംഘടിത പ്രയത്നം.
ഒരു ന്യൂസ്ലെറ്റർ പ്രോജക്റ്റ് ജീവിതത്തിൽ ഒരു ചെറിയ കാര്യമാണെങ്കിലും, ചെറിയ (അത്ര ചെറുതല്ല) കാര്യങ്ങളും ആകുലതയോ ഉത്കണ്ഠയോ ഉണ്ടാക്കിയോം. ഒരുപക്ഷേ നിങ്ങൾ ആദ്യമായി കുട്ടികളെ വളർത്തുന്നതിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു രക്ഷിതാവായിരിക്കാം; പുതിയ അക്കാദമിക് വെല്ലുവിളികൾ നേരിടുന്ന ഒരു വിദ്യാർത്ഥിയോ; പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിൽ ദുഃഖിക്കുന്ന ഒരു വ്യക്തിയോ; അല്ലെങ്കിൽ വീട്ടുകാര്യത്തിലോ ജോലിയിലോ ശുശ്രൂഷയിലോ വെല്ലുവിളി അനുഭവിക്കുന്ന ഒരാളോ ആയിരിക്കാം. ദൈവത്തോട് സഹായം ചോദിക്കാത്തതിനാൽ ചിലപ്പോൾ നാം അനാവശ്യമായി വലയുന്നു (യാക്കോബ് 4:2).
ഫിലിപ്പിയിലെ യേശുവിന്റെ അനുയായികളെയും നമ്മെയും ആവശ്യമായ സമയങ്ങളിൽ നമ്മുടെ ആദ്യ പ്രതിരോധത്തെ പൗലൊസ് ചൂണ്ടിക്കാണിക്കുന്നു : “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു’’ (ഫിലിപ്പിയർ. 4:6). ജീവിതം സങ്കീർണ്ണമാകുമ്പോൾ, “യേശുവിൽഎൻ തോഴനെക്കണ്ടേൻ’’ എന്ന സ്തുതിഗീതത്തിൽ നിന്നുള്ള ഓർമ്മപ്പെടുത്തലുകൾ നമുക്ക് ആവശ്യമാണ്: “ഓ, എന്തൊരു സമാധാനമാണ് നാം പലപ്പോഴും നഷ്ടപ്പെടുത്തുന്നത് / ഓ, എന്ത് അനാവശ്യ വേദനയാണ് നമ്മൾ സഹിക്കുന്നത് /ഒന്നും നാം വഹിക്കേണ്ടതില്ല/ എല്ലാം പ്രാർത്ഥനയിൽ ദൈവത്തോട് പറയാം.’’
ഒരുപക്ഷേ ദൈവത്തോടു സഹായം ചോദിക്കുമ്പോൾ, നമ്മെ സഹായിക്കാൻ കഴിയുന്ന ആളുകളോട് ചോദിക്കാൻ അവൻ നമ്മെ നയിക്കും.
പ്രാർഥനയിൽ ദൈവത്തിങ്കലേക്കു കൊണ്ടുവരാൻ കഴിയുന്ന ഏതു സാഹചര്യങ്ങളാണ് ഇപ്പോൾ നിങ്ങളെ വെല്ലുവിളിക്കുന്നത്? അവനോടോ മറ്റുള്ളവരോടോ സഹായം ചോദിക്കാൻ നിങ്ങൾ മടിക്കുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്?
പിതാവേ, എന്റെ ഭാരങ്ങളും ഭയങ്ങളും ഉൾപ്പെടെ എല്ലാം പ്രാർത്ഥനയിൽ അങ്ങയുടെ അടുക്കൽ കൊണ്ടുവരാത്തതിന് എന്നോടു ക്ഷമിക്കണമേ. മറ്റുള്ളവരുമായി ബന്ധപ്പെടാനും സഹായം ചോദിക്കാനും എന്നെ സഹായിക്കണമേ.