കോപത്തിന്റെ ഹൃദയം
പാബ്ലോ പിക്കാസോയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പെയ്ന്റിംഗായ ഗുവെർണിക്ക, ആ പേരിലുള്ള ഒരു ചെറിയ സ്പാനിഷ് നഗരം 1937 ൽ നശിപ്പിക്കപ്പെട്ടതിന്റെ ആധുനിക ചിത്രീകരണമായിരുന്നു. സ്പാനിഷ് വിപ്ലവത്തിലും രണ്ടാം ലോകമഹായുദ്ധത്തിലേക്കുള്ള കുതിപ്പിലും, നാസി ജർമ്മനിയുടെ വിമാനങ്ങൾ ബോംബിംഗ് പരിശീലനത്തിനായി നഗരം ഉപയോഗിക്കാൻ സ്പെയിനിലെ ദേശീയ ശക്തികൾ അനുവദിച്ചു. ഈ വിവാദ ബോംബാക്രമണങ്ങൾ നിരവധി ജീവനുകൾ അപഹരിച്ചു, സിവിലിയൻ ലക്ഷ്യങ്ങൾക്കു നേരെ ബോംബാക്രമണം നടത്തുന്നതിന്റെ അധാർമ്മികതയെക്കുറിച്ച് ആശങ്കയുള്ള ഒരു ആഗോള സമൂഹത്തിന്റെ ശ്രദ്ധ അവിടേക്കാകർഷിക്കപ്പെട്ടു. പിക്കാസോയുടെ പെയിന്റിംഗ് ലോകത്തിന്റെ ഭാവനകളെ ആകർഷിക്കുകയും പരസ്പരം നശിപ്പിക്കാനുള്ള മനുഷ്യരാശിയുടെ കഴിവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഉത്തേജനം പകരുകയും ചെയ്തു.
ഒരിക്കലും മനഃപൂർവം രക്തം ചൊരിയുകയില്ലെന്ന് ഉറപ്പുള്ള നാം, യേശുവിന്റെ വാക്കുകൾ നാം ഓർക്കണം, “കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും” (മത്തായി 5:21-22). ഒരിക്കലും കൊലപാതകം യഥാർത്ഥ ചെയ്യാതെ തന്നെ ഹൃദയം കൊലപാതക ചിന്തയുള്ളതാകാം.
മറ്റുള്ളവരോടുള്ള അനിയന്ത്രിതമായ കോപം നമ്മെ വിഴുങ്ങിക്കളയുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ, നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാനും നിയന്ത്രിക്കാനും നമുക്ക് പരിശുദ്ധാത്മാവ് അത്യന്താപേക്ഷിതമാണ്, അങ്ങനെ നമ്മുടെ മാനുഷിക പ്രവണതകളെ ആത്മാവിന്റെ ഫലം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ കഴിയും (ഗലാത്യർ 5:19-23). അപ്പോൾ, സ്നേഹവും സന്തോഷവും സമാധാനവും നമ്മുടെ ബന്ധങ്ങളുടെ അടയാളമാക്കാൻ കഴിയും.
മനസ്സലിവു തിരഞ്ഞെടുക്കുക
ഒരു ടിവി ഷോയുടെ ഒരു എപ്പിസോഡിന്റെ കേന്ദ്ര ഭാഗമായിരുന്നു, അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള മഞ്ഞുമായി ബന്ധപ്പെട്ട അപകടങ്ങളുടെ സങ്കലനം. ആളുകൾ മേൽക്കൂരയിൽ നിന്ന് സ്കീയിംഗ് നടത്തി താഴോട്ടു വീഴുകയും വസ്തുക്കളിൽ ചെന്നിടിക്കുകയും ഐസിൽ തെന്നി വീഴുകയും ചെയ്യുന്ന ഹോം വീഡിയോകൾ കണ്ട ആളകൾ ചിരിക്കുകയും കരഘോഷം മുഴക്കുകയും ചെയ്തു. വിഡിയോയിൽ ഉൾപ്പെട്ടവർ തന്നെ വീഡിയോ കണ്ടപ്പോൾ സ്വന്തം വിഡ്ഢിത്തം ഓർത്ത് ഏറ്റവും ഉച്ചത്തിൽ ചിരിച്ചു.
രസകരമായ ഹോം വീഡിയോകൾ ഒരു മോശം കാര്യമല്ല, എന്നാൽ അവയ്ക്ക് നമ്മെക്കുറിച്ച് എന്തെങ്കിലുമൊക്കെ വെളിപ്പെടുത്താൻ കഴിയും: മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ട് ചിരിക്കാനോ അല്ലെങ്കിൽ മുതലെടുക്കാനോ ഉള്ള പ്രവണത നമുക്കുണ്ട്. എതിരാളികളായ യിസ്രായേൽ, ഏദോം എന്നീ രണ്ടു രാഷ്ട്രങ്ങളെക്കുറിച്ചുള്ള അത്തരത്തിലുള്ള ഒരു കഥ ഓബദ്യാവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യിസ്രായേലിനെ അവരുടെ പാപത്തിനു ശിക്ഷിക്കുന്നത് ഉചിതമെന്നു ദൈവം കണ്ടപ്പോൾ, ഏദോം സന്തോഷിച്ചു. അവർ യിസ്രായേല്യരെ മുതലെടുത്തു, അവരുടെ നഗരങ്ങൾ കൊള്ളയടിച്ചു, അവരുടെ പലായനം തടഞ്ഞു, ശത്രുക്കളെ പിന്തുണച്ചു (ഓബദ്യാവ് 1:13-14). പ്രവാചകനായ ഓബദ്യാവിലൂടെ ഏദോമിന് ഒരു മുന്നറിയിപ്പ് ലഭിച്ചു: “നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; സകല ജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു” (വാ. 12, 15).
മറ്റുള്ളവരുടെ വെല്ലുവിളികളും കഷ്ടപ്പാടുകളും കാണുമ്പോൾ, അവർ അത് സ്വയം വരുത്തിവച്ചതായി തോന്നിയാലും, നാം ഗർവ്വത്തെക്കാൾ മനസ്സലിവു തിരഞ്ഞെടുക്കണം. മറ്റുള്ളവരെ വിധിക്കാൻ നമുക്ക് അർഹതയില്ല. ദൈവത്തിനു മാത്രമേ അതിനു കഴിയൂ. ഈ ലോകത്തിന്റെ ഭരണം അവനുള്ളതാണ് (വാ. 21). നീതിയുടെയും കരുണയുടെയും മേൽ അവനു മാത്രമാണ് അധികാരം.
വിശദാംശങ്ങളിൽ ദൈവം
രാഹുലിനും നിഷയ്ക്കും ഇത് ഒരു മോശം ആഴ്ചയായിരുന്നു. രാഹുലിന്റെ ചുഴലിദീനം പെട്ടെന്നു വഷളായി, അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാമാരിക്കിടയിൽ, അവരുടെ നാലു കൊച്ചുകുട്ടികൾ വീടിനുള്ളിൽ കൂടുതൽ സമയം ചിലവഴിച്ചതിനാൽ വിഷമത്തിലായിരുന്നു. അതിലുപരിയായി, വീട്ടിൽ അവശേഷിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്ന് മാന്യമായ നിലയിൽ ഭക്ഷണമുണ്ടാക്കാൻ നിഷയ്ക്കു കഴിഞ്ഞില്ല. വിചിത്രമെന്നു പറയട്ടെ, ആ നിമിഷം അവൾ കാരറ്റിനുകൊതിച്ചു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു. അവിടെ അവരുടെ സുഹൃത്തുക്കളായ അനിതയും അഭിഷേകും നിന്നിരുന്നു - അവരുടെ കൈയിൽ കുടുംബത്തിനുവേണ്ടി തയ്യാറാക്കിയ ഭക്ഷണമുണ്ടായിരുന്നു - കാരറ്റ് ഉൾപ്പെടെ.
വിശദാംശങ്ങളിൽ പിശാച് ഉണ്ടെന്ന് അവർ പറയുന്നു? ഇല്ല. യെഹൂദ ജനതയുടെ ചരിത്രത്തിലെ ഒരു അത്ഭുതകരമായ കഥ, വിശദാംശങ്ങളിൽ ദൈവം ഉണ്ടെന്നു തെളിയിക്കുന്നതാണ്. “ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണം” (പുറപ്പാട് 1:22) എന്ന് ഫറവോൻ കൽപ്പിച്ചിരുന്നു. ആ വംശഹത്യയുടെ വികസനം ശ്രദ്ധേയമായ ഒരു വിശദാംശത്തിലേക്കു തിരിഞ്ഞു. മോശയുടെ അമ്മ തന്റെ കുഞ്ഞിനെ നൈൽ നദിയിലേക്ക് “എറിഞ്ഞു,” എന്നാൽ ഒരു തന്ത്രം പ്രയോഗിച്ചു. നൈൽ നദിയിൽ നിന്ന്, ദൈവം തന്റെ ജനത്തെ രക്ഷിക്കാൻ ഉപയോഗിച്ച കുഞ്ഞിനെ ഫറവോന്റെ സ്വന്തം മകൾ രക്ഷിച്ചു. കുഞ്ഞിനു മുലയൂട്ടാൻ മോശെയുടെ അമ്മയ്ക്ക് അവൾ പണം നൽകുക പോലും ചെയ്തു! (2:9).
ഈ വളർന്നുവരുന്ന യെഹൂദ രാഷ്ട്രത്തിൽ നിന്ന് ഒരു ദിവസം വാഗ്ദത്തം ചെയ്യപ്പെട്ട ഒരു ആൺകുട്ടി വരും. അവന്റെ കഥ അതിശയകരമായ വിശദാംശങ്ങളാലും ദിവ്യമായ വൈരുധ്യങ്ങളാലും സമൃദ്ധമായിരുന്നു. ഏറ്റവും പ്രധാനമായി, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് നമുക്ക് യേശു ഒരു പുറപ്പാട് നൽകും.
പ്രത്യേകിച്ചും - ഇരുണ്ട കാലത്തു പോലും, ദൈവം വിശദാംശങ്ങളിലുണ്ട്. “ദൈവം എനിക്കു കാരറ്റ് കൊണ്ടുവന്നു!” എന്നു നിഷ നിങ്ങളോടു പറയും.
സന്തോഷിക്കാനുള്ള കാരണങ്ങൾ
മിസ്സ് ഗ്ലെൻഡ ചർച്ചിന്റെ പൊതുവായ ഏരിയയിലേക്ക് നടന്നപ്പോൾ, അവളുടെ മറ്റുള്ളവരിലേക്കും പകരുന്ന സന്തോഷം മുറിയിൽ നിറഞ്ഞു. കഠിനമായ ഒരു ചികിത്സയിൽ നിന്ന് അവൾ സുഖം പ്രാപിച്ചു വന്നതേ ഉണ്ടായിരുന്നുള്ളു. ആരാധനയ്ക്കു ശേഷമുള്ള ഞങ്ങളുടെ പതിവ് ആശംസകൾക്കായി അവൾ എന്നെ സമീപിച്ചപ്പോൾ, വർഷങ്ങളായി അവൾ എന്നോടൊപ്പം കരയുകയും എന്നെ സൗമ്യമായി തിരുത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്ത എല്ലാ സമയങ്ങളെക്കുറിച്ചും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. അവൾ എന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് അവൾക്കു തോന്നിയപ്പോൾ അവൾ ക്ഷമ ചോദിക്കുമായിരുന്നു. സാഹചര്യം എന്തുതന്നെയായാലും, എന്റെ പോരാട്ടങ്ങൾ സത്യസന്ധമായി പങ്കിടാൻ അവൾ എന്നെ എപ്പോഴും ക്ഷണിക്കുകയും ദൈവത്തെ സ്തുതിക്കാൻ ഞങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.
അമ്മ ഗ്ലെൻഡ-അങ്ങനെ വിളിക്കാൻ എന്നെ അനുവദിച്ചിരുന്നു - എന്നെ മൃദുവായി ആലിംഗനം ചെയ്തു. “ഹായ്, ബേബി,” അവൾ പറഞ്ഞു. ഞങ്ങൾ ഒരു ചെറിയ സംഭാഷണം ആസ്വദിക്കുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. എന്നിട്ട് അവൾ പോയി-എപ്പോഴും എന്നപോലെ മൂളിയും പാടിയും മറ്റാരെയെങ്കിലും അനുഗ്രഹിക്കാനുണ്ടോയെന്നു നോക്കി.
സങ്കീർത്തനം 64-ൽ, ദാവീദ് തന്റെ പരാതികളും ആശങ്കകളുമായി സധൈര്യം ദൈവത്തെ സമീപിച്ചു (വാ. 1). തനിക്കു ചുറ്റും കാണുന്ന ദുഷ്ടതയെക്കുറിച്ചുള്ള തന്റെ നിരാശകൾ അവൻ പറഞ്ഞു (വാ. 2-6). ദൈവത്തിന്റെ ശക്തിയിലോ അവന്റെ വാഗ്ദാനങ്ങളുടെ വിശ്വാസ്യതയിലോ അവന് ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല (വാ. 7-9). ഒരു ദിവസം, “നീതിമാൻ യഹോവയിൽ ആനന്ദിച്ചു അവനെ ശരണമാക്കും; ഹൃദയപരമാർത്ഥികൾ എല്ലാവരും പുകഴും” (വാ. 10) എന്ന് അവൻ അറിഞ്ഞിരുന്നു.
യേശുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുമ്പോൾ, നമുക്ക് പ്രയാസകരമായ സമയങ്ങൾ നേരിടേണ്ടിവരും. എന്നാൽ ദൈവം സൃഷ്ടിച്ച എല്ലാ ദിവസവും സന്തോഷിക്കാൻ നമുക്ക് എപ്പോഴും കാരണങ്ങളുണ്ടാകും.
വാക്കുകൾക്ക് അപ്പുറം
തോമസ് അക്വിനാസ് (1225-1274) സഭയുടെ ഏറ്റവും പ്രശസ്തനായ വിശ്വാസ സംരക്ഷകരിൽ ഒരാളായിരുന്നു. എന്നിട്ടും മരിക്കുന്നതിന് മൂന്നു മാസം മുമ്പ്, എന്തോ കാരണത്താൽ അദ്ദേഹം തന്റെ ജീവിതദൗത്യത്തിന്റെ ബൃഹത്തായ പൈതൃകമായ സമ്മ തിയോളജിക്കാ എന്ന ദൈവശാസ്ത്ര ഗ്രന്ഥം പൂർത്തിയാക്കാതെ വിട്ടു. തന്റെ രക്ഷകന്റെ നുറുങ്ങിയ ശരീരത്തെയും ചൊരിയുന്ന രക്തത്തെയും കുറിച്ച് ധ്യാനിച്ചുകൊണ്ടിരിക്കുമ്പോൾ, തനിക്കൊരു ഒരു ദർശനം ഉണ്ടായതായി അക്വിനാസ് അവകാശപ്പെട്ടു. അദ്ദേഹത്തിനു ശബ്ദിക്കാൻ കഴിഞ്ഞില്ലത്രേ. അദ്ദേഹം പറഞ്ഞു, “എനിക്കിനി എഴുതാൻ കഴിയില്ല. എന്റെ രചനകൾ വൈക്കോൽ പോലെ തോന്നിപ്പിക്കുന്ന കാര്യങ്ങൾ ഞാൻ കണ്ടു.”
അക്വിനാസിനുമുമ്പ്, പൗലൊസിനും ഒരു ദർശനം ഉണ്ടായി. 2 കൊരിന്ത്യരിൽ, അവൻ ആ അനുഭവം വിവരിച്ചു: “ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു. മനുഷ്യന് ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.” (2 കൊരിന്ത്യർ 12:3-4).
വാക്കുകൾക്കോ യുക്തിക്കോ പ്രകടിപ്പിക്കാൻ കഴിയാത്ത നന്മയുടെ ഒരു മഹാസമുദ്രത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ വിട്ടിട്ട് പൗലൊസും അക്വിനാസും പോയി. അക്വിനാസ് കണ്ട ദർശനത്തിന്റെ അനന്തരഫലങ്ങൾ, നമുക്കുവേണ്ടി ക്രൂശിക്കപ്പെടാൻ തന്റെ പുത്രനെ അയച്ച ദൈവത്തോട് നീതി പുലർത്തുന്ന വിധത്തിൽ തന്റെ ജോലി പൂർത്തിയാക്കാമെന്ന പ്രതീക്ഷയില്ലാത്ത നിലയിൽ അവനെ ആക്കി. നേരെമറിച്ച്, പൗലൊസ് എഴുതുന്നത് തുടർന്നു, പക്ഷേ സ്വന്തം ശക്തിയിൽ പ്രകടിപ്പിക്കാനോ പൂർത്തിയാക്കാനോ കഴിയാത്തതിനെക്കുറിച്ചുള്ള അവബോധത്തിലാണ് അദ്ദേഹം അങ്ങനെ ചെയ്തത്.
ക്രിസ്തുവിന്റെ ശുശ്രൂഷയിൽ പൗലൊസിന് നേരിടേണ്ടി വന്ന എല്ലാ പ്രശ്നങ്ങളിലും (2 കൊരിന്ത്യർ 11:16-33; 12:8-9), അവനു തന്റെ ബലഹീനതയിൽ തിരിഞ്ഞുനോക്കാനും വാക്കുകൾക്കും അത്ഭുതത്തിനും അതീതമായ കൃപയും നന്മയും കാണാനും കഴിഞ്ഞു.