Month: നവംബർ 2022

മുന്നറിയിപ്പ് ശബ്ദങ്ങൾ

എപ്പോഴെങ്കിലും ഒരു അണലിയുമായി (വാലുകൊണ്ടു കിലുകില ശബ്ദം പുറപ്പെടുവിക്കുന്ന പാമ്പ്) നിങ്ങൾ അടുത്തിടപഴകിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾ അണലിയുടെ അടുത്തേക്ക് നീങ്ങുന്തോറും കിലുകില ശബ്ദം കൂടുതൽ തീവ്രമാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ഒരു ഭീഷണി അടുത്തുവരുമ്പോൾ പാമ്പുകൾ അവയുടെ കിലുകില ശബ്ദത്തിന്റെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു . ഈ 'ഹൈഫ്രീക്വൻസി മോഡ്' അവ യഥാർത്ഥത്തിൽ ആയിരിക്കുന്നതിനേക്കാൾ അടുത്താണെന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കും. ഒരു ഗവേഷകൻ പറഞ്ഞതുപോലെ, “ശ്രോതാവിന്റെ ദൂരത്തിന്റെ തെറ്റായ വ്യാഖ്യാനം . . . ഒരു ദൈർഘ്യമുള്ള സുരക്ഷാ പരിധി സൃഷ്ടിക്കുന്നു.’’

ഒരു സംഘർഷ സമയത്ത് മറ്റുള്ളവരെ ദൂരേക്ക് അകറ്റുന്നതിനായി, ആളുകൾക്ക് പരുഷമായ വാക്കുകൾകൊണ്ടുള്ള ഉച്ചത്തിലുള്ള ശബ്ദം ഉപയോഗിക്കാൻ കഴിയും - കോപം പ്രകടിപ്പിക്കുകയും ആക്രോശിക്കുകയും ചെയ്യാം. സദൃശവാക്യങ്ങളുടെ രചയിതാവ് ഇതുപോലുള്ള സമയങ്ങളിൽ ചില ജ്ഞാനപൂർണ്ണമായ ഉപദേശം പങ്കുവെക്കുന്നു: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു’’ (സദൃശവാക്യങ്ങൾ 15:1). “ശാന്തവും’’ “ജ്ഞാനമുള്ളതുമായ’’ വാക്കുകൾ “ജീവവൃക്ഷവും’’ “പരിജ്ഞാനത്തിന്റെ’’ ഉറവിടവും ആയിരിക്കുമെന്ന് അവൻ തുടർന്നു പറയുന്നു (വാ. 4, 7).

നാം കലഹത്തിൽ ഏർപ്പെടുന്നവരെ സൗമ്യമായി ശാന്തരാക്കുന്നതിനുള്ള ആത്യന്തിക കാരണങ്ങൾ യേശു നൽകി: നാം അവന്റെ മക്കളാണെന്ന് വെളിപ്പെടുത്തുന്ന സ്‌നേഹം അവരുടെ നേരെ നീട്ടുകയും (മത്തായി 5:43-45), അനുരഞ്ജനം തേടുകയും ചെയ്യുക - അവരെ “നേടുക’’ (18:15). സംഘർഷങ്ങളിൽ ശബ്ദമുയർത്തുകയോ ദയാരഹിത വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യുന്നതിനുപകരം, ദൈവം തന്റെ ആത്മാവിനാൽ നമ്മെ നയിക്കുന്നതുപോലെ മറ്റുള്ളവരോട് മാന്യതയും വിവേകവും സ്‌നേഹവും കാണിക്കാൻ നമുക്കു കഴിയട്ടെ.

ഒരു ചൂടുള്ള ഭക്ഷണം

ബാർബിക്യൂ ചിക്കൻ, ഗ്രീൻ ബീൻസ്, പാസ്ത, ബ്രെഡ്. ഒക്ടോബറിലെ ഒരു തണുത്ത ദിനത്തിൽ, ജീവിതത്തിന്റെ അമ്പത്തിനാലു വർഷം ആഘോഷിക്കുന്ന ഒരു സ്ത്രീയിൽ നിന്ന് കുറഞ്ഞത് അമ്പത്തിനാലു ഭവനരഹിതർക്ക് ഈ ചൂടു ഭക്ഷണം ലഭിച്ചു. സാധാരണയായി ഒരു റെസ്‌റ്റോറന്റിൽ ആഘോഷിക്കുന്ന തന്റെ ബർത്ത്‌ഡേ ഡിന്നർ ഉപേക്ഷിക്കാനും പകരം ചിക്കാഗോയിലെ തെരുവുകളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണം പാകം ചെയ്തു വിളമ്പാനും ഈ സ്ത്രീയും അവളുടെ സുഹൃത്തുക്കളും തീരുമാനിച്ചു. പതിവിൽനിന്നു വ്യത്യസ്തമായി, ജന്മദിന സമ്മാനമായി ഒരു ദയാപ്രവൃത്തി ചെയ്യുവാൻ സോഷ്യൽ മീഡിയയിലൂടെ അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു.

ഈ കഥ എന്നെ, മത്തായി 25 ലെ യേശുവിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്‌തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു’’ (വാ. 40). തന്റെ ചെമ്മരിയാടുകൾ തങ്ങളുടെ പ്രതിഫലം സ്വീകരിക്കാൻ തന്റെ നിത്യരാജ്യത്തിലേക്കു ക്ഷണിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചതിനു ശേഷമാണ് അവൻ ഈ വാക്കുകൾ പറഞ്ഞത് (വാ. 33-34). ആ സമയത്ത്, തന്നിൽ വിശ്വസിക്കാത്ത അഹങ്കാരികളായ മതവിശ്വാസികളിൽ നിന്ന് വ്യത്യസ്തമായി (26:3-5 കാണുക), തന്നിലുള്ള ആത്മാർത്ഥമായ വിശ്വാസം നിമിത്തം തന്നെ പോഷിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്ത ആളുകളാണ് അവരെന്ന് യേശു പ്രഖ്യാപിക്കും. “നീതിമാന്മാർ’’ തങ്ങൾ എപ്പോഴാണ് യേശുവിനെ പോഷിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തതെന്നു ചോദിക്കുമ്പോൾ (25:37), അവർ മറ്റുള്ളവർക്കുവേണ്ടി ചെയ്തത് തനിക്കുവേണ്ടിയും ചെയ്തുവെന്ന് അവൻ അവർക്ക് ഉറപ്പുനൽകും (വാ. 40).

വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നത്, തന്റെ ജനത്തെ പരിപാലിക്കാൻ ദൈവം നമ്മെ സഹായിക്കുന്ന ഒരു മാർഗ്ഗം മാത്രമാണ് - അവനോടുള്ള നമ്മുടെ സ്‌നേഹവും അവനുമായുള്ള ബന്ധവും കാണിക്കുന്ന ഒരു മാർഗ്ഗം. ഇന്ന് മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദൈവം നമ്മെ സഹായിക്കട്ടെ.

വികാരങ്ങൾ ആശങ്കപ്പെടുത്തുമ്പോൾ

വൈകാരിക ആരോഗ്യം ഈ ആഗോള മഹാമാരി കാലത്ത് തീർച്ചയായും വൻപ്രഹരം ഏറ്റുവാങ്ങുന്നു. നമ്മുടെ വൈകാരിക ആരോഗ്യത്തെ ഒരു ബാങ്ക് അക്കൗണ്ടായും നമ്മുടെ വികാരങ്ങളെ ഒരു കറൻസിയായും കരുതുകയാണെങ്കിൽ, നിക്ഷേപങ്ങളും പിൻവലിക്കുകളും ഉണ്ടായിട്ടുണ്ട്. ആഗോള മഹാമാരി, ലോക്ക്ഡൗൺ, സാമ്പത്തിക തകർച്ച, അനിശ്ചിതത്വമുള്ള ഭാവി തുടങ്ങി മഹാമാരിയെ ചുറ്റിപ്പറ്റിയുള്ള മറ്റു പല പ്രശ്നങ്ങളും നമ്മുടെ വൈകാരിക ബാങ്കുകളിൽ നിന്ന് ധാരാളം പിൻവലിക്കലുകൾ നടത്തുന്നുണ്ട്. നമ്മളിൽ ചിലർ ബാങ്കിൽ പതിവായ നിക്ഷേപങ്ങൾ നടത്താൻ കഴിയാതെ ശുഷ്ക്കിച്ചു കൊണ്ടിരിക്കുന്നു.

ഏലീയാവും സമാനമായ ഒരു സാഹചര്യം അഭിമുഖീകരിച്ചു. ബാൽ പ്രവാചകൻമാരെ എതിരിട്ടതിനു ശേഷം…

എൻ്റെ അരക്ഷിതാവസ്ഥകളെ മറികടക്കാൻ പഠിക്കുക

ഞാൻ എല്ലായ്പോഴും അരക്ഷിതാവസ്ഥകളുമായി പോരാടിയിട്ടുണ്ട്. തെറ്റുകൾ എന്തു വില കൊടുത്തും തടയണം അല്ലെങ്കിൽ അതിനു കഴിയുമെന്ന് എന്നെ പഠിപ്പിച്ച ഒരു അന്തരീക്ഷത്തിലാണ് കുട്ടിയായിരിക്കുമ്പോൾ ഞാൻ വളർന്നത്. അത് സംഭവിക്കുകയാണെങ്കിൽ, അത് എൻ്റെ തെറ്റായിരിക്കണം. അതിനാൽ തികഞ്ഞവനായിരിക്കേണ്ടതിൻ്റെയും എൻ്റെ ഏറ്റവും മികച്ച പതിപ്പ് എല്ലാവർക്കും മുമ്പിൽ അവതരിപ്പിക്കേണ്ടതിൻ്റെയും ആവശ്യകത എനിക്ക് എല്ലായ്പോഴും തോന്നിയിട്ടുണ്ട്.

"നിങ്ങളെക്കുറിച്ച് കൂടുതൽ എന്നോട് പറയുക'' തുടങ്ങിയ ചോദ്യങ്ങൾക്ക് പോലും ഉത്തരം നൽകാൻ പ്രയാസപ്പെടുന്ന തരത്തിൽ ഈ മാനസികാവസ്ഥ എന്നെ ബാധിച്ചു. എന്നോട് ഇത് ചോദിക്കുമ്പോഴെല്ലാം, ഞാൻ പതിവ് ശൈലിയെ ആശ്രയിക്കുമായിരുന്നു - പേര്,…

നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുമ്പോൾ എതിരിടാനുള്ള 4 അസത്യങ്ങൾ

സ്കൂളിനോ ജോലിക്കോ വേണ്ടി വിദേശത്തേക്ക് പോകുമ്പോഴോ, സമീപകാല വേർപിരിയലിൽ നിന്ന് കരകയറുമ്പോഴോ, നമ്മുടെ കുടുംബങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകുമ്പോഴോ, അല്ലെങ്കിൽ തിരിച്ചറിയാൻ കഴിയുന്ന പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാത്തപ്പോഴോ - ഏകാന്തതയുടെ പരിചിതവും ഒട്ടിപ്പിടിക്കുന്നതുമായ പിടിത്തം നമുക്കെല്ലാവർക്കും അനുഭവപ്പെട്ടിട്ടുണ്ട്.

ഇത് ദിവസങ്ങളോളവും ആഴ്ചകളോളവും നീണ്ടു നിൽക്കുകയും നാം എളുപ്പത്തിൽ നിരുത്സാഹത്തിലേക്കും മടുപ്പിലേക്കും നയിക്കപ്പെടുകയും ചെയ്യും. ഈ സമയത്ത്, സ്വന്തം ഏകാന്തതയെക്കുറിച്ച് നമ്മൾ വിശ്വസിക്കാൻ പ്രലോഭിപ്പിക്കപ്പെടുന്ന അസത്യങ്ങൾ പ്രത്യേകിച്ചും നമ്മെ വികലാംഗമാക്കാം. പലപ്പോഴും നാം അഗാധമായി ആഗ്രഹിക്കുന്ന ബന്ധങ്ങളിൽ എത്തിച്ചേരുന്നതിനും രൂപപ്പെടുത്തുന്നതിനും അവ നമ്മെ തടയുന്നു.

നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുമ്പോൾ ജാഗ്രതയോടെ…

ഉത്കണ്ഠ ബാധിക്കുമ്പോൾ ഓർത്തിരിക്കേണ്ട 5 സത്യങ്ങൾ

നാമെല്ലാവരും ഏതെങ്കിലും ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ ഉത്കണ്ഠയെ കൈകാര്യം ചെയ്യുന്നു, ഇരുട്ടിനെ ഭയപ്പെടുന്നതിൻ്റെ ചെറിയ ഉത്കണ്ഠ മുതൽ പൂർണ്ണമായ ഉത്കണ്ഠ ആക്രമണം വരെ. ഉത്കണ്ഠ ബാധിക്കുമ്പോൾ, ദൈവത്തെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങൾ ഓർക്കാൻ നമുക്ക് പ്രയാസമായിരിക്കും. നമ്മുടെ ഉടനടിയുള്ള സാഹചര്യങ്ങളിൽ കുടുങ്ങുമ്പോൾ, പിന്നോട്ട് നീങ്ങി വലിയ ചിത്രം കാണുന്നത് ബുദ്ധിമുട്ടായിത്തീരും.

ശ്വസിക്കുന്നത് ബുദ്ധിമുട്ടായിത്തീരുമ്പോൾ, നമുക്ക് തിരിയാൻ ഒരു സ്ഥലമുണ്ട്. ഉത്കണ്ഠ ബാധിക്കുമ്പോൾ നമുക്ക് ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ സത്യങ്ങൾ ഓർമിക്കാനും കഴിയും.

എനിക്ക് വിഷാദ രോഗമുണ്ട്, ഇതാണ് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്

എനിക്ക് വിഷാദരോഗം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അപരിചിതർക്ക് മാത്രം ഉള്ള എന്തോ ഒന്നായി അത് തോന്നിയിരുന്നു. കുറച്ച് വർഷങ്ങൾക്കു മുമ്പ് എൻ്റെ ഒരു അടുത്ത സുഹൃത്ത് വിഷാദവുമായി പോരാടിയപ്പോൾ പോലും, അവൾ അനുഭവിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞില്ല. ചില ആളുകൾക്ക്, അവർ വേണ്ടത്ര കഠിനമായി ശ്രമിച്ചാൽ മാത്രം ഒടുവിൽ രക്ഷപ്പെടുന്ന, വളരെ നിരാശയുള്ള സമയമായി ഞാൻ അതിനെ കരുതി.

വിഷാദരോഗം വിദൂരമായ ഒരു ആശയമായിരുന്നു, "വിഷാദം" എന്നത് വളരെ നിസ്സാരമായി ദുഃഖം തോന്നുമ്പോൾ ഞാൻ ഉപയോഗിച്ചിരുന്ന വാക്കായിരുന്നു. എനിക്ക് വിഷാദരോഗം മനസ്സിലായില്ല -…

ദൈവം എന്നോടൊപ്പമുണ്ടെങ്കിൽ, എന്തുകൊണ്ടാണ് എനിക്ക് വിഷാദം തോന്നുന്നത്?

എല്ലാ ദിവസവും എൻ്റെ കൂടെ ജീവിക്കുന്ന ഒരു മാനസിക രോഗമാണ് വിഷാദം. മൂന്ന് വർഷങ്ങൾക്ക് മുമ്പ് അധ്യാപിക എന്ന നിലയിലുള്ള ജോലിയിൽ ഞാൻ തളർന്നു പോയപ്പോഴാണ് എനിക്ക് വിഷാദരോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇങ്ങനെയാണ് എൻ്റെ വിഷാദത്തിൻ്റെ എപ്പിസോഡുകളെ ഞാൻ വിവരിക്കുന്നത്: ദുഃഖം, നിരർഥകത, നിഷ്ഫലത തുടങ്ങിയ നിഷേധാത്മകമായ വികാരങ്ങളും ചിന്തകളും തന്നെ കീഴടക്കുന്നതായി എൻ്റെ മനസ്സിനു തോന്നും. ആ കടന്നാക്രമണം ഒന്നുകിൽ പെട്ടെന്നുള്ള തിരമാലകളായി വരുന്നു അല്ലെങ്കിൽ ഞാൻ നിരാശയുടെയും നിസ്സഹായതയുടെയും ചെളിക്കുണ്ടിലേക്ക് പതുക്കെ താഴ്ന്നു പോകുന്നു, അത് ആഴ്ച്ചകളോളം നീണ്ടു നിൽക്കും.

വിഷാദം അതിൻ്റെ ഏറ്റവും…