കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരാൾ എനിക്ക് ഒരു ബ്ലോക്ക് മുമ്പിലായി നടക്കുകയായിരുന്നു. അയാളുടെ കൈയിൽ നിറയെ പൊതികൾ ഉള്ളത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. പൊടുന്നനെ അയാളുടെ കാലിടറി, പൊതികൾ എല്ലാം നിലത്തു വീണുപോയി. കുറച്ച് ആളുകൾ അയാളെ എഴുന്നേല്പിച്ചു, സാധനങ്ങൾ പെറുക്കാൻ അയാളെ സഹായിച്ചു. എന്നാൽ അവർ ഒരു കാര്യം വിട്ടുപോയി – അയാളുടെ പേഴ്സ്. ഞാൻ അത് എടുത്ത് അപരിചിതനെ പിന്തുടരാൻ തുടങ്ങി – ആ പ്രധാനപ്പെട്ട സാധനം തിരികെ നൽകാമെന്ന പ്രതീക്ഷയിൽ. ഞാൻ “സർ, സർ!’’ എന്ന് ഉറക്കെ വിളിച്ചു. ഒടുവിൽ അയാൾ ശ്രദ്ധിച്ചു. ഞാൻ അയാളുടെ അടുത്തെത്തിയപ്പോൾ തന്നെ അയാൾ തിരിഞ്ഞു. ഞാൻ പേഴ്സ് നീട്ടിയപ്പോൾ, ആശ്ചര്യപ്പെടുത്തുന്ന ആശ്വാസവും അളവറ്റ നന്ദിയും നിറഞ്ഞ അയാളുടെ നോട്ടം ഞാൻ ഒരിക്കലും മറക്കുകയില്ല.
ആ മനുഷ്യനെ പിന്തുടരുക എന്ന നിലയിൽ തുടങ്ങിയ കാര്യം തികച്ചും വ്യത്യസ്തമായ ഒന്നായി മാറി. മിക്ക ഇംഗ്ലീഷ് വിവർത്തനങ്ങളും, പരിചിതമായ സങ്കീർത്തനം 23-ന്റെ അവസാന വാക്യത്തിൽ പിന്തുടരുക എന്ന വാക്ക് ഉപയോഗിക്കുന്നു: “നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും’’ (വാ. 6). “പിന്തുടരുക’’ അനുയോജ്യമാണെങ്കിലും, ഉപയോഗിച്ചിരിക്കുന്ന യഥാർത്ഥ എബ്രായ പദം കൂടുതൽ ശക്തവും തീവ്രവുമാണ്. ഈ വാക്കിന്റെ അക്ഷരാർത്ഥം “പിന്തുടരുക അല്ലെങ്കിൽ ഓടിക്കുക’’ എന്നാണ് – ഒരു വേട്ടക്കാരൻ തന്റെ ഇരയെ പിന്തുടരുന്നതുപോലെ (ആടുകളെ പിന്തുടരുന്ന ചെന്നായയെക്കുറിച്ചു ചിന്തിക്കുക).
ഒരു വളർത്തുമൃഗം നിങ്ങളെ അലസമായി അനുഗമിക്കുന്നതുപോലെ, ദൈവത്തിന്റെ നന്മയും കരുണയും വെറുതെ, തിടുക്കമൊന്നും കൂടാതെ നമ്മെ പിന്തുടരുകയല്ല. അല്ല, ‘തീർച്ചയായും’ നമ്മെ ഓടിക്കുകയാണ്. ഒരു മനുഷ്യന്റെ പേഴ്സ് തിരികെ നൽകാൻ പിന്തുടരുന്നതു പോലെ, നമ്മെ നിത്യസ്നേഹത്തോടെ സ്നേഹിക്കുന്ന നല്ല ഇടയൻ നമ്മെ പിന്തുടരുന്നു (വാ. 1, 6).
ദൈവത്തിന്റെ നന്മ യഥാർത്ഥത്തിൽ നിങ്ങളെ പിന്തുടരുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, എന്തുകൊണ്ടില്ല, കാരണം തിരുവെഴുത്തിൽ “തീർച്ചയായും’’ എന്ന പദം ഉൾപ്പെടുത്തിയിരിക്കുന്നു.
നല്ല ഇടയനേ, അങ്ങയുടെ നന്മയും സ്നേഹവും എന്നെ എപ്പോഴും പിന്തുടരുന്നതിന് നന്ദി .