ലൂയിസ് റോഡ്രിഗസ്സ് കൊക്കൈൻ വിറ്റതിന് തന്റെ പതിനാറാം വയസ്സിൽ ജയിലിൽ കിടന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കൊലപാതകശ്രമത്തിന് അറസ്റ്റിലായി, അയാൾ വീണ്ടും ജയിലിലായി-ജീവപര്യന്തമാണ്. എന്നാൽ ദൈവം അവന്റെ കുറ്റബോധസാഹചര്യത്തിൽ അവനോടു സംസാരിച്ചു. താൻ ഒരു കുട്ടി ആയിരിക്കുമ്പോൾ അവന്റെ ‘അമ്മ അവനെ ദൈവാലയത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇരുമ്പഴികൾക്ക് പിന്നിലിരുന്ന് അവൻ ഓർത്തു. ദൈവം അവന്റെ ഹൃദയത്തോട് മല്ലിടുന്നതായി അവനു അനുഭവപ്പെട്ടു. ലൂയിസ് ക്രമേണ തന്റെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുകയും യേശുവിങ്കലേക്കു വരുകയും ചെയ്തു.
അപ്പോസ്തലപ്രവൃത്തികളുടെ പുസ്തകത്തിൽ, പൗലോസ് എന്നു വിളിക്കപ്പെടുന്ന ശൗൽ എന്ന തീക്ഷ്ണതയുള്ള ഒരു യഹൂദനെ നാം കണ്ടുമുട്ടുന്നു. യേശുവിലുള്ള വിശ്വാസികൾക്ക് നേരെയുള്ള കടുത്ത ആക്രമണത്തിൽ അവൻ കുറ്റക്കാരനാണ്, അവന്റെ ഹൃദയത്തിൽ കൊലപാതകം ഉണ്ടായിരുന്നു(പ്രവൃത്തികൾ 9:1). അവൻ ഒരുതരം ഗുണ്ടാനേതാവായിരുന്നുവെന്നും സ്തെഫാനോസിനെ വധിച്ച ആൾക്കൂട്ടത്തിന്റെ ഭാഗമാണെന്നും തെളിവുകളുണ്ട് (7:58). എന്നാൽ ദൈവം അക്ഷരാർത്ഥത്തിൽ – ശൗലിന്റെ കുറ്റകരമായ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ശൗൽ ദമാസ്കസിലേക്ക് പോകുന്ന തെരുവിൽവെച്ച് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി, യേശു അവനോട്: “നീ എന്നെ ഉപദ്രവിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു. (9:4). “നീ ആരാകുന്നു, കർത്താവേ?” എന്ന് ശൗൽ ചോദിച്ചതിന് അവനോട്; “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ: എന്ന് അവൻ പറഞ്ഞു (വാ. 5), അത് ശൗലിന്റെ ജീവിതത്തിന്റെ പുതിയ തുടക്കമായിരുന്നു. അവൻ യേശുവിന്റെ അടുക്കൽ വന്നു.
സമയമെടുത്തെങ്കിലും ലൂയിസ് റോഡ്രിഗസ്സിനു ഒടുവിൽ പരോൾ ലഭിച്ചു. അതിനുശേഷം, അദ്ദേഹം ദൈവത്തെ സേവിച്ചു, യുണൈറ്റഡ് സ്റ്റേറ്റ്സിലും മധ്യ അമേരിക്കയിലും ജയിൽ ശുശ്രൂഷയ്ക്കായി തന്റെ ജീവിതം സമർപ്പിച്ചു.
നമ്മിൽ ഏറ്റവും മോശമായവരെ വീണ്ടെടുക്കുന്നതിൽ ദൈവം പ്രത്യേകം ശ്രദ്ധിക്കുന്നു. അവൻ നമ്മുടെ ഹൃദയങ്ങളെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയും നമ്മുടെ കുറ്റബോധം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ സംസാരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ നമ്മുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ച് യേശുവിന്റെ അടുക്കൽ വരാനുള്ള സമയമാണിത്.
എന്ത് കുറ്റബോധമാണ് താങ്കൾ അനുഭവിക്കുന്നത് അല്ലെങ്കിൽ അനുഭവിച്ചിട്ടുള്ളത്? ദൈവം താങ്കളെ വിളിക്കുന്നു എന്നും തന്നിലേക്ക് തന്നെ മടക്കിവരുത്തുകയാണെന്നും താങ്കൾ എങ്ങനെയാണ് തിരിച്ചറിയുന്നത്?
യേശുവേ, ഞാൻ നിന്നിൽ നിന്ന് അകന്നുപോയിരിക്കുന്നു, പക്ഷേ നീ എന്റെ ഹൃദയത്തിൽ വലിച്ചടുപ്പിക്കുന്നതായി എനിക്ക് തോന്നുന്നു. എന്റെ പാപങ്ങൾ ക്ഷമിക്കേണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.