നാല് മാസം പ്രായമുള്ള ലിയോ തന്റെ മാതാപിതാക്കളെ കണ്ടിട്ടില്ല. കാഴ്ച മങ്ങിക്കുന്ന ഒരു അപൂർവ അവസ്ഥയുമായാണ് അവൻ ജനിച്ചത്. ഇടതൂർന്ന മൂടൽമഞ്ഞിൽ ജീവിക്കുന്നതുപോലെയായിരുന്നു അവന്റെ അവസ്ഥ. അതിനാൽ നേത്രരോഗവിദഗ്ദ്ധർ അവനായി ഒരു പ്രത്യേക കണ്ണട ഉണ്ടാക്കി നൽകി.

അമ്മ ആദ്യമായി പുതിയ കണ്ണട അവന്റെ കണ്ണുകളിൽ വയ്ക്കുന്നതിന്റെ വീഡിയോ ലിയോയുടെ പിതാവ് പോസ്റ്റ് ചെയ്തു. ലിയോയുടെ കണ്ണുകൾ പതുക്കെ ഫോക്കസ് ചെയ്യുന്നത് നമ്മൾ കാണുന്നു. തന്റെ അമ്മയെ ആദ്യമായി കാണുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അത് അമൂല്യമായിരുന്നു. ആ നിമിഷം, ചെറിയ ലിയോയ്ക്ക് അവന്റെ അമ്മയെ വ്യക്തമായി കാണാൻ കഴിഞ്ഞു.

യേശു തന്റെ ശിഷ്യന്മാരുമായി നടത്തിയ സംഭാഷണം യോഹന്നാൻ റിപ്പോർട്ട് ചെയ്യുന്നു. ഫിലിപ്പൊസ്അ വനോട് ചോദിച്ചു, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണമേ” (യോഹന്നാൻ 14:8). ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞിട്ടും യേശുവിന്റെ ശിഷ്യന്മാർക്ക് തങ്ങളുടെ മുന്നിൽ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവൻ മറുപടി പറഞ്ഞു: “ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ?” ? (വാ. 10). “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു” (വാ. 6) എന്ന് നേരത്തെ യേശു പറഞ്ഞിരുന്നു. യേശുവിന്റെ ഏഴ് “ഞാൻ ആകുന്നു” എന്ന പ്രസ്താവനകളിൽ ആറാമത്തേതാണ് ഇത്. ഈ ലെൻസുകളിലൂടെ അവനെ നോക്കാനും അവൻ യഥാർത്ഥത്തിൽ ആരാണെന്ന് – ദൈവം തന്നെ എന്ന് കാണാനും അവൻ നമ്മോട് പറയുന്നു.

നമ്മൾ ഈ ശിഷ്യന്മാരെപ്പോലെയാണ്. പ്രയാസകരമായ സമയങ്ങളിൽ, നമ്മൾ ബുദ്ധിമുട്ടുകയും നമ്മുടെ കാഴ്ച മങ്ങുകയും ചെയ്യുന്നു. ദൈവം ചെയ്തതും ചെയ്യാൻ കഴിയുന്നതുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നാം പരാജയപ്പെടുന്നു. ചെറിയ ലിയോ പ്രത്യേക കണ്ണട ധരിച്ചപ്പോൾ, മാതാപിതാക്കളെ വ്യക്തമായി കണ്ടു. യേശു യഥാർത്ഥത്തിൽ ആരാണെന്ന് വ്യക്തമായി കാണുന്നതിന് ഒരുപക്ഷേ നാം നമ്മുടെ ദൈവത്തിന്റെ കണ്ണട ധരിക്കേണ്ടതുണ്ട്.