നീസ് വൈദ്യശാസ്ത്രം ആയിരക്കണക്കിന് വർഷങ്ങളായി പേൾ പൗഡർ എക്സ്ഫോളിയേഷൻ പരിശീലിക്കുന്നു, ചർമത്തിന്റെ മുകളിൽ ഉള്ള മൃതകോശങ്ങളെ സ്ക്രബ് ചെയ്യാൻ അവർ പൊടിച്ച മുത്തുകൾ ഉപയോഗിക്കുന്നു. റൊമാനിയയിൽ ചർമത്തെ യുവത്വവും തിളക്കവുമുള്ളതാക്കുവാൻ ഉദ്ദേശിച്ചുള്ള പുനരുജ്ജീവന ചികിത്സയ്ക്കു ഉപയോഗിക്കുന്ന ചെളി, വളരെ ആവശ്യകാരുള്ള ഒരു എക്സ്ഫോളിയന്റായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ, ഏറ്റവും മങ്ങിയ ചർമത്തെ പോലും പുതുക്കുമെന്ന് അവർ വിശ്വസിക്കുന്ന ശരീര സംരക്ഷണ രീതികൾ ഉപയോഗിക്കുന്നു.

എന്നിരുന്നാലും, നമ്മുടെ ഭൗതികശരീരം നിലനിർത്താൻ നാം വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ താൽക്കാലിക സംതൃപ്തി മാത്രമേ നൽകൂ. നാം ആത്മീയമായി ആരോഗ്യവാൻമാരായും ശക്തരായും നിലനിൽക്കുക എന്നതാണ് പ്രധാനം. യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, അവനിലൂടെ ആത്മീയ നവീകരണമെന്ന ദാനം നമുക്ക് നൽകപ്പെട്ടിരിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് എഴുതി, “ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു” (2 കൊരി. 4:16). ഭയം, മുറിവുകൾ, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളിൽ മുറുകെ പിടിക്കുമ്പോൾ നാം ദിനംപ്രതി നേരിടുന്ന വെല്ലുവിളികൾ നമ്മെ ഭാരപ്പെടുത്തും. നാം “കാണുന്നതിനെ അല്ല, കാണാത്തതിനെ” (വാ.18) നോക്കുന്നവരെങ്കിൽ നമ്മിൽ ആത്മീയ നവീകരണം ഉണ്ടാവും. നമ്മുടെ ദൈനംദിന ആകുലതകൾ ദൈവത്തിനു കൈമാറി, പരിശുദ്ധാത്മാവിന്റെ ഫലം – സ്നേഹം, സന്തോഷം, സമാധാനം എന്നിവ ഉൾപ്പെടെ – നമ്മുടെ ജീവിതത്തിൽ പുതുതായി ഉയർന്നുവരാൻ പ്രാർഥിച്ചു കൊണ്ട് ഇത് ചെയ്യുക (ഗലാ. 5:22-23). നാം നമ്മുടെ കഷ്ടതകൾ ദൈവത്തിനു വിട്ടുകൊടുക്കുകയും അവിടുത്തെ ആത്മാവിനെ ഓരോ ദിവസവും നമ്മിലൂടെ പ്രസരിക്കുവാൻ  അനുവദിക്കുകയും ചെയ്യുമ്പോൾ അവിടുന്നു നമ്മുടെ ആത്മാക്കളെ പുനഃസ്ഥാപിക്കുന്നു.

ചൈനീസ് വൈദ്യശാസ്ത്രം ആയിരക്കണക്കിന് വർഷങ്ങളായി പേൾ പൗഡർ എക്സ്ഫോളിയേഷൻ പരിശീലിക്കുന്നു, ചർമത്തിന്റെ മുകളിൽ ഉള്ള മൃതകോശങ്ങളെ സ്ക്രബ് ചെയ്യാൻ അവർ പൊടിച്ച മുത്തുകൾ ഉപയോഗിക്കുന്നു. റൊമാനിയയിൽ ചർമത്തെ യുവത്വവും തിളക്കവുമുള്ളതാക്കുവാൻ ഉദ്ദേശിച്ചുള്ള പുനരുജ്ജീവന ചികിത്സയ്ക്കു ഉപയോഗിക്കുന്ന ചെളി, വളരെ ആവശ്യകാരുള്ള ഒരു എക്സ്ഫോളിയന്റായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ, ഏറ്റവും മങ്ങിയ ചർമത്തെ പോലും പുതുക്കുമെന്ന് അവർ വിശ്വസിക്കുന്ന ശരീര സംരക്ഷണ രീതികൾ ഉപയോഗിക്കുന്നു.