സാറയ്ക്ക് പതിനാലു വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. താമസിയാതെ അവൾക്കും അവളുടെ സഹോദരങ്ങൾക്കും അവരുടെ വീട് നഷ്ടപ്പെടുകയും ഭവനരഹിതരാകുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം, സാറ തന്റെ ഭാവി മക്കൾക്ക് തലമുറകളിലേക്ക് കൈമാറാൻ കഴിയുന്ന ഒരു അനന്തരാവകാശം നൽകാൻ ആഗ്രഹിച്ചു. ഒരു വീട് വാങ്ങാൻ അവൾ കഠിനാധ്വാനം ചെയ്തു, അങ്ങനെ അവൾക്ക് ഒരിക്കലും ലഭിക്കാതിരുന്ന സ്ഥിരതയുള്ള ഒരു വീട് അവളുടെ കുടുംബത്തിന് നൽകി.

ഭാവി തലമുറകൾക്കായി ഒരു ഭവനത്തിനുവേണ്ടി നിക്ഷേപിക്കുന്നത് നിങ്ങൾ ഇതുവരെ കാണാത്ത ഭാവിയിലേക്കുള്ള വിശ്വാസത്തിന്റെ പ്രവർത്തനമാണ്. ബാബിലോന്യർ യെരൂശലേമിനെ ആക്രമിച്ച് ഉപരോധിക്കുന്നതിന് തൊട്ടുമുമ്പ് ഭൂമി വാങ്ങാൻ ദൈവം യിരെമ്യാ പ്രവാചകനോട് പറഞ്ഞു (യിരെമ്യാവ് 32:6-12). പ്രവാചകനെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ നിർദ്ദേശങ്ങൾ അർത്ഥവത്തായി തോന്നിയില്ല. കാരണം താമസിയാതെ അവരുടെ എല്ലാ സ്വത്തും വസ്തുവകകളും ശത്രു അപഹരിക്കുമായിരുന്നു.

എന്നാൽ ദൈവം യിരെമ്യാവിന് ഈ വാഗ്ദത്തം നൽകി: “ഞാൻ ഈ ജനത്തിന്നു ഈ വലിയ അനർത്ഥമൊക്കെയും വരുത്തിയതുപോലെ തന്നേ ഞാൻ അവർക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാനന്മയും അവർക്കു വരുത്തും” (വാ. 42). യിസ്രായേൽ ജനത്തെ ഒരുനാൾ അവരുടെ മാതൃരാജ്യത്തേക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള ദൈവത്തിന്റെ വിശ്വസ്തതയുടെ ഭൗതിക അടയാളമായിരുന്നു പ്രവാചകൻ വസ്തുവിൽ നിക്ഷേപിച്ചത്. ഭയാനകമായ ആക്രമണത്തിനിടയിലും, സമാധാനം വീണ്ടും വരുമെന്ന് ദൈവം തന്റെ ജനത്തിന് വാഗ്ദത്തം ചെയ്തു-വീടുകളും വസ്തുവകകളും വീണ്ടും വാങ്ങുകയും വിൽക്കുകയും ചെയ്യും (വാ. 43-44).

ഇന്ന് നമുക്ക് ദൈവത്തിന്റെ വിശ്വസ്തതയിൽ ആശ്രയിക്കാനും വിശ്വാസത്താൽ ”നിക്ഷേപം” നടത്തുന്നതു തിരഞ്ഞെയുക്കാനും കഴിയും. എല്ലാ സാഹചര്യങ്ങളുടെയും പുനഃസ്ഥാപനം നമുക്ക് കാണാൻ കഴിയില്ലെങ്കിലും, അവൻ ഒരിക്ല്# എല്ലാം ശരിയാക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്.