ജെഫിന് പതിനാലു വയസ്സുള്ളപ്പോൾ, ഒരു പ്രശസ്ത ഗായകനെ കാണാൻ അമ്മ അവനെ കൊണ്ടുപോയി. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ പല സംഗീതജ്ഞരെയും പോലെ, ഒരു അമേരിക്കൻ പോപ്പ്, കൺട്രി ഗായകനായ ബി. ജെ. തോമസും സംഗീത പര്യടനങ്ങളിൽ വിനാശകരമായ ജീവിതശൈലിക്ക് അടിമയായി. പക്ഷേ, അദ്ദേഹവും ഭാര്യയും യേശുവിനെ പരിചയപ്പെടുന്നതിന് മുമ്പായിരുന്നു അത്. ക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ അവരുടെ ജീവിതം അടിമുടി മാറി.
സംഗീത പരിപാടിയുടെ രാത്രിയിൽ, ഗായകൻ ആവേശഭരിതരായ ജനക്കൂട്ടത്തെ രസിപ്പിക്കാൻ തുടങ്ങി. എന്നാൽ തന്റെ പ്രസിദ്ധമായ ഏതാനും ഗാനങ്ങൾ ആലപിച്ച ശേഷം, ഒരാൾ സദസ്സിൽ നിന്ന് വിളിച്ചുപറഞ്ഞു, “ഹേയ്, യേശുവിനുവേണ്ടി ഒന്ന് പാടൂ!” ഒരു മടിയും കൂടാതെ ബി. ജെ. പ്രതികരിച്ചു, “ഞാൻ യേശുവിനു വേണ്ടി നാലു പാട്ടുകൾ പാടിയതേയുള്ളു.”
ചെയ്യുന്നതെല്ലാം യേശുവിനുവേണ്ടി ആയിരിക്കണമെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ജെഫ് ഇപ്പോഴും ഓർക്കുന്നു – ‘ആത്മീയമല്ലാത്തത്’ എന്ന് ചിലർ കരുതുന്ന കാര്യങ്ങൾ പോലും.
ജീവിതത്തിൽ നാം ചെയ്യുന്ന കാര്യങ്ങൾ വിഭജിക്കാൻ ചിലപ്പോൾ നാം പ്രലോഭിപ്പിക്കപ്പെടുന്നു. ബൈബിൾ വായിക്കുക. വിശ്വാസത്തിലേക്ക് വന്നതിന്റെ കഥ പങ്കിടുക. ഒരു കീർത്തനം ആലപിക്കുക. ആത്മീയമായ കാര്യങ്ങൾ. പുൽത്തകിടി വെട്ടുക. ഒരു ഓട്ടത്തിന് പോകുക. ഒരു നാടൻ പാട്ട് പാടുക. ലൗകിക കാര്യങ്ങൾ.
പഠിപ്പിക്കൽ, പാടുക, നന്ദിയുള്ളവരായിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ക്രിസ്തുവിന്റെ സന്ദേശം നമ്മിൽ കുടികൊള്ളുന്നുവെന്ന് കൊലൊസ്സ്യർ 3:16 നമ്മെ ഓർമ്മിപ്പിക്കുന്നു, എന്നാൽ വാക്യം 17 അതിലും കുറെക്കൂടി മുന്നോട്ട് പോകുന്നു. ദൈവമക്കൾ എന്ന നിലയിൽ, “വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുക” എന്ന് അത് ഊന്നിപ്പറയുന്നു.
നാം എല്ലാ അവനുവേണ്ടി ചെയ്യുന്നു.
യേശുവിന്റെ നാമത്തിൽ നിങ്ങൾക്ക് എങ്ങനെ എല്ലാം കാര്യങ്ങളും ചെയ്യാൻ കഴിയും? നിങ്ങളുടെ പ്രവൃത്തികളും വാക്കുകളും അവന്റെ മഹത്വത്തിനായി ഉപയോഗിക്കാൻ നിങ്ങൾ ദൈവത്തെ എങ്ങനെ അനുവദിക്കും?
സ്നേഹവാനായ ദൈവമേ, എന്റെ ഓരോ പ്രവർത്തനവും വാക്കും അങ്ങേയ്ക്ക് സമർപ്പിക്കാൻ എന്നെ സഹായിച്ചാലും.