ഐൻസ്റ്റീന്റെ പ്രസംഗം താൻ ആവശ്യത്തിലധികം കേട്ടിരിക്കുന്നുവെന്നും വേണമെങ്കിൽ തനിക്ക് അതു പ്രസംഗിക്കാൻ കഴിയുമെന്നും അദ്ദേഹത്തിന്റെ ഡ്രൈവർ പറഞ്ഞതായി കഥയുണ്ട്. എങ്കിൽ അടുത്ത സ്ഥലത്ത് ഡ്രൈവർ പ്രസംഗിച്ചുകൊള്ളാൻ ഐൻസ്റ്റീൻ നിർദ്ദേശിച്ചു. അവിടെ ആരും തന്റെ ചിത്രം കണ്ടിട്ടില്ലാത്തതിനാൽ അത് എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ സമ്മതിക്കുകയും നല്ല പ്രഭാഷണം നടത്തുകയും ചെയ്തു. പിന്നെ ചോദ്യോത്തര വേള വന്നു. ആക്രമണസ്വഭാവത്തോടെ ചോദ്യം ചോദിച്ച ഒരു അന്വേഷകനോട്, ഡ്രൈവർ മറുപടി പറഞ്ഞു, “നിങ്ങൾ ഒരു മിടുക്കനായ പ്രൊഫസറാണെന്ന് എനിക്ക് കാണാൻ കഴിയും, പക്ഷേ എന്റെ ഡ്രൈവർക്ക് പോലും ഉത്തരം നൽകാൻ കഴിയുന്നത്ര ലളിതമായ ഒരു ചോദ്യം നിങ്ങൾ ചോദിക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു.” അപ്പോൾ അദ്ദേഹത്തിന്റെ ‘ഡ്രൈവർ’ – ആൽബർട്ട് ഐൻസ്റ്റീൻ – അതിന് ഉത്തരം നൽകി! അങ്ങനെ രസകരവും എന്നാൽ സാങ്കൽപ്പികവുമായ കഥ അവസാനിച്ചു.
ദാനീയേലിന്റെ മൂന്ന് സുഹൃത്തുക്കൾ ശരിക്കും അപകടത്തിൽ ആയിരുന്നു. തന്റെ ബിംബത്തെ നമസ്കരിച്ചില്ലെങ്കിൽ അവരെ എരിയുന്ന ചൂളയിലേക്ക് എറിയുമെന്ന് നെബൂഖദ്നേസർ രാജാവ് ഭീഷണിപ്പെടുത്തി. അവൻ ചോദിച്ചു, “നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?” (ദാനീയേൽ 3:15). ആ സ്നേഹിതർ അപ്പോഴും നമസ്കരിക്കാൻ വിസമ്മതിച്ചു, അതിനാൽ രാജാവ് ചൂള ഏഴ് മടങ്ങ് ചൂടാക്കി അവരെ അതിലേക്ക് എറിഞ്ഞു.
അവർ ഒറ്റയ്ക്കല്ല തീച്ചൂളയിൽ വീണത്. ഒരു “ദൂതൻ” (വാ. 28), ഒരുപക്ഷേ യേശു തന്നെ, തീയിൽ അവരോടൊപ്പം ചേർന്നു, അവരെ മരണത്തിൽ നിന്ന് കാത്തുസൂക്ഷിക്കുകയും രാജാവിന്റെ ചോദ്യത്തിന് നിഷേധിക്കാനാവാത്ത ഉത്തരം നൽകുകയും ചെയ്തു (വാ. 24-25). നെബൂഖദ്നേസർ “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തെ” സ്തുതിക്കുകയും “ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ല” എന്ന് സമ്മതിക്കുകയും ചെയ്തു (വാ. 28-29).
ചില സമയങ്ങളിൽ, അതു നമ്മുടെ തലയ്ക്ക് മുകളിൽ തൂങ്ങിനിൽക്കുന്നതായി തോന്നാം. എന്നാൽ തന്നെ സേവിക്കുന്നവരോടൊപ്പമാണ് യേശു നിൽക്കുന്നത്. അവൻ നമ്മെ സഹായിക്കും.
നിങ്ങൾക്ക് പരിഹരിക്കാൻ കഴിയാത്ത എന്ത് പ്രശ്നം ആണുള്ളത്? നിങ്ങളുടെ വെല്ലുവിളി പരിഹരിക്കാൻ നിങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദം യേശു എങ്ങനെ ഒഴിവാക്കിത്തരും?
യേശുവേ, ഉത്തരമില്ലാത്തപ്പോൾ അങ്ങാണ് ഉത്തരം.