എനിക്ക് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിയുമോ? തന്റെ വേഗത വളരെ കുറവാണെന്ന് കോളേജ് നീന്തൽക്കാരി ആശങ്കപ്പെട്ടു. എന്നാൽ ഗണിത പ്രൊഫസറായ കെൻ ഓനോ അവളുടെ നീന്തൽ വിദ്യകൾ പഠിച്ചപ്പോൾ, അവളുടെ സമയം ആറ് മുഴു സെക്കൻഡ് കൊണ്ട് എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ദേഹം മനസ്സിലാക്കി – ആ മത്സര തലത്തിലെ ഗണ്യമായ വ്യത്യാസമായിരുന്നു അത്. നീന്തൽക്കാരിയുടെ പുറത്ത് സെൻസറുകൾ ഘടിപ്പിച്ചിട്ട്, അവളുടെ സമയം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന മാറ്റങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. പകരം, ഓനോ ചെറിയ തിരുത്തൽ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞു, അത് പ്രയോഗിച്ചാൽ, നീന്തൽക്കാരിയെ വെള്ളത്തിൽ കൂടുതൽ കാര്യക്ഷമമാക്കുകയും വിജയകരമായ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യും.

ആത്മീയ കാര്യങ്ങളിൽ ചെറിയ തിരുത്തൽ പ്രവർത്തനങ്ങൾ നമുക്കും വലിയ മാറ്റമുണ്ടാക്കും. പ്രവാസത്തിനുശേഷം ദൈവത്തിന്റെ ആലയം പുനർനിർമ്മിക്കാൻ, അവരുടെ നേതാവായ സെരുബ്ബാബേലിനോടൊപ്പം പോരാടുന്ന നിരുത്സാഹിതരായ യെഹൂദന്മാരുടെ ഒരു ശേഷിപ്പിനെ സെഖര്യാവ് പ്രവാചകൻ സമാനമായ ഒരു തത്വം പഠിപ്പിച്ചു. എന്നാൽ “സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ” സെരുബ്ബാബേലിനോട് പറഞ്ഞു (സെഖര്യാവ് 4:6).

സെഖര്യാവ് പ്രഖ്യാപിച്ചതുപോലെ, “അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു?” (വാ. 10). ശലോമോൻ രാജാവിന്റെ കാലത്ത് നിർമ്മിച്ച ആലയവുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രവാസികൾ ആശങ്കാകുലരായിരുന്നു. എന്നാൽ ഓനോയുടെ നീന്തൽക്കാരി ഒളിമ്പിക്‌സിൽ പ്രവേശിച്ചതുപോലെ – ചെറിയ തിരുത്തലുകൾക്ക് കീഴടങ്ങി മെഡൽ നേടി – നമ്മുടെ ചെറിയ പ്രവൃത്തികൾ അവനെ മഹത്വപ്പെടുത്തുന്നെങ്കിൽ, ദൈവത്തിന്റെ സഹായത്തോടുകൂടിയ ഒരു ചെറിയ, ശരിയായ പരിശ്രമം പോലും വിജയകരമായ സന്തോഷം നൽകുമെന്ന് സെരുബ്ബാബേലിന്റെ നിർമ്മാതാക്കളുടെ സംഘം മനസ്സിലാക്കി. ദൈവത്തിൽ ചെറുത് മഹത്തരമായി മാറുന്നു.