ചില അവധിക്കാല നുറുങ്ങുകൾ ഇതാ: നിങ്ങൾ അടുത്ത തവണ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വിസ്‌കോൺസിനിലുള്ള മിഡിൽടണിലൂടെ യാത്ര ചെയ്യുമ്പോൾ, നിങ്ങൾക്ക് ദേശീയ കടുക് മ്യൂസിയം സന്ദർശിക്കാൻ താൽപ്പര്യമുണ്ടാകാം. ഒരു കടുക് തന്നെ ധാരാളമാണെന്ന് കരുതുന്ന നമ്മെ സംബന്ധിച്ചിടത്തോളം, ലോകമെമ്പാടുമുള്ള 6,090 വ്യത്യസ്ത കടുകുകൾ ചെടികൾ ഉൾപ്പെടുന്ന ഈ സ്ഥലം അതിശയിപ്പിക്കുന്നതാണ്. ടെക്‌സാസിലെ മക്ലീനിൽ, കമ്പിവേലി മ്യൂസിയത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം-അല്ലെങ്കിൽ വേലിയോടുള്ള അഭിനിവേശം കാരണം നിങ്ങൾ കൂടുതൽ ആശ്ചര്യപ്പെട്ടേക്കാം.

ഏത് തരത്തിലുള്ള കാര്യങ്ങളെയാണ് പ്രാധാന്യമുള്ളതാക്കാൻ നാം തിരഞ്ഞെടുക്കുന്നതെന്ന് ഇത് പറയുന്നു. വാഴപ്പഴ മ്യൂസിയത്തിൽ ഒരു ഉച്ചതിരിഞ്ഞ സമയം ചെലവഴിക്കുന്നതിനേക്കാൾ മോശമായ കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകുമെന്ന് ഒരു എഴുത്തുകാരൻ പറയുന്നു (വ്യത്യസ്തമായി ചിന്തിക്കുന്നവരുമുണ്ട്).

തമാശ കേട്ടു നാം ചിരിക്കുമെങ്കിലും നാം സ്വന്തം മ്യൂസിയങ്ങൾ പരിപാലിക്കുന്നു എന്നു സമ്മതിച്ചേ മതിയാകൂ-നാം തന്നെ നിർമ്മിച്ച ചില വിഗ്രഹങ്ങളെ ആഘോഷിക്കുന്ന ഹൃദയത്തിന്റെ സ്ഥലങ്ങൾ നാം പരിപാലിക്കുന്നു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്’’ (പുറപ്പാട് 20:3), “അവയെ നമസ്‌കരിക്കയോ സേവിക്കയോ ചെയ്യരുതു” (വാ. 5) എന്നിങ്ങനെ ദൈവം നമ്മോട് നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, നാം നമ്മുടെ സ്വന്തം ദൈവങ്ങളെ സൃഷ്ടിക്കുന്നു – ഒരുപക്ഷേ സമ്പത്തിന്റെയോ കാമത്തിന്റെയോ വിജയത്തിന്റെയോ അല്ലെങ്കിൽ നാം രഹസ്യമായി ആരാധിക്കുന്ന വിവിധ “നിധി”യുടെയോ.

ഈ ഭാഗം വായിക്കുകയും പ്രാധാന്യം ഗ്രഹിക്കാതിരിക്കുകയും ചെയ്യുക എളുപ്പമാണ്. അതേ, നാം സൃഷ്ടിക്കുന്ന പാപത്തിന്റെ മ്യൂസിയങ്ങൾക്കു നാം ദൈവത്തോടു കണക്കു പറയേണ്ടിവരും. എന്നാൽ “[അവനെ] സ്‌നേഹിക്കുന്നവരുടെ ആയിരം തലമുറകളോട് ദയ കാണിക്കുന്നതിനെക്കുറിച്ചും” അവൻ പറയുന്നു (വാ. 6). നമ്മുടെ “മ്യൂസിയങ്ങൾ” എത്ര നിസ്സാരമാണെന്ന് അവനറിയാം. അവനോടുള്ള നമ്മുടെ സ്‌നേഹത്തിൽ മാത്രമാണ് നമ്മുടെ യഥാർത്ഥ സംതൃപ്തി ഉള്ളതെന്ന് അവനറിയാം.