അജ്ഞാത സഞ്ചാരപാത
ഒരുപക്ഷേ, ബ്രയനോടൊപ്പം ഒരു ഓട്ടമത്സരത്തിൽ ചേരാൻ ഞാൻ സമ്മതിക്കരുതായിരുന്നു. ഞാൻ ഒരു വിദേശ രാജ്യത്തായിരുന്നു, എവിടേക്കെന്നോ എത്ര ദൂരം ഓടണമെന്നോ, ഭൂപ്രദേശം എങ്ങനെയായിരിക്കുമെന്നോ എനിക്കറിയില്ലായിരുന്നു. കൂടാതെ, അവൻ ഒരു അതിവേഗ ഓട്ടക്കാരനായിരുന്നു. അവനോടൊപ്പം എത്താൻ ശ്രമിച്ച് ഞാൻ കാലിടറി വീഴുമോ? ബ്രയന് വഴി അറിയാമായിരുന്നതിനാൽ അവനെ വിശ്വസിക്കുകയല്ലാതെ എനിക്ക് മറ്റെന്തു ചെയ്യാൻ കഴിയും? ഞങ്ങൾ ഓടിത്തുടങ്ങിയപ്പോൾ, ഞാൻ കൂടുതൽ ആശങ്കാകുലനായി. പാത പരുക്കനും വളഞ്ഞുപുളഞ്ഞതും കൊടും വനത്തിലൂടെയുള്ളതുമായിരുന്നു. ഭാഗ്യവശാൽ, ഞാൻ പിന്തുടരുന്നുണ്ടോയെന്നു പരിശോധിക്കാനും വരാനിരിക്കുന്ന കഠിന സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ബ്രയൻ തിരിഞ്ഞുകൊണ്ടിരുന്നു.
അപരിചിതമായ…
എന്തുകൊണ്ട് വിശ്വാസികൾ സംശയിക്കുന്നു
“ഇ എഫ്. ഹട്ടൺ സംസാരിക്കുമ്പോൾ, ആളുകൾ ശ്രദ്ധിക്കുന്നു" എന്ന് ഒരു ടെലിവിഷൻ പരസ്യത്തിൽ പറയുകയുണ്ടായി. ഹെർബ് വാൻഡർ ലഗ്റ്റ് എന്ന വ്യക്തിയെക്കുറിച്ചും എനിക്ക് തോന്നുന്നത് അങ്ങനെ തന്നെയാണ്.
ഇപ്പോൾ എൺപത് വയസ്സുള്ള ഹെർബ്, ഞങ്ങൾക്ക് വളരെയധികം അറിവും പ്രചോദനവും നൽകിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. വിശുദ്ധ ഗ്രന്ഥം ശ്രദ്ധയോടെ പഠിക്കുന്ന വ്യക്തിയെന്ന നിലയിലും, അനേകം പള്ളികളിലെ സ്‌നേഹസമ്പന്നനായ പാസ്റ്ററെന്ന നിലയിലും ഹെർബ് ശ്രദ്ധേയനാണ്. അദ്ദേഹം വളരെയധികം പുസ്തങ്ങൾ വായിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം, എപ്പോൾ, ഏതു പുസ്തകത്തിലാണ് വായിച്ചതെന്ന് ഓർത്തെടുക്കാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ട്.
ഹെർബ് സത്യസന്ധനായ ഒരു മനുഷ്യൻ കൂടിയാണ്.…
വഴിയിലെ സ്വാതന്ത്ര്യം
ബീപ് ബേസ്‌ബോളിൽ, അന്ധരായ കളിക്കാർ എന്തുചെയ്യണം, എവിടേക്ക് പോകണം എന്നറിയാൻ ബോളിന്റെ ബീപിംഗ് അല്ലെങ്കിൽ ബേസിന്റെ മുഴക്കം എന്നിവ ശ്രദ്ധിക്കുന്നു. കണ്ണുമൂടിക്കെട്ടിയ ബാറ്ററും (അന്ധതയുടെ വിവിധ തലങ്ങൾ കണക്കാക്കാൻ) കാഴ്ചയുള്ള പിച്ചറും ഒരേ ടീമിലാണ്. ഒരു ബാറ്റർ ബാറ്റ് വീശുകയും ബീപ്പിംഗ് ബോൾ അടിക്കുകയും ചെയ്യുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ മുഴങ്ങുന്ന ബേസിലേക്ക് ഓടുന്നു. ബാറ്റർ ബേസിലെത്തുന്നതിനുമുമ്പ് ഒരു ഫീൽഡർ പന്ത് 'പിടിച്ചാൽ' ബാറ്റർ ഔട്ട്; അല്ലെങ്കിൽ, ബാറ്റർ ഒരു റൺ നേടുന്നു. വ്യക്തമായ വഴിയും ദിശയും ഉണ്ടെന്ന് അറിയാവുന്നതിനാൽ 'ഓട്ടത്തിൽ വലിയ സ്വാതന്ത്ര്യം'…
സന്തുഷ്ടമായ അദ്ധ്യാപക ദിനം 2023!
കുഞ്ഞുങ്ങളെ വിഷയങ്ങളും പാഠങ്ങളും പഠിപ്പിക്കുന്നതിൽ മാത്രമല്ല, അവരുടെ ജീവിതനിർമ്മിതിയിലും അദ്ധ്യാപകർ പ്രധാന പങ്ക് വഹിക്കുന്നു. ദൈവം കുഞ്ഞുങ്ങൾക്ക് നല്കിയിട്ടുള്ള കൃപാവരങ്ങളും കഴിവുകളും കണ്ടെത്തി പരമാവധി പരിപോഷിപ്പിക്കുവാൻ അദ്ധ്യാപകർക്ക് കഴിയും. ഒരു ടീച്ചർ ഒരു കുട്ടിയുടെ മേൽ ചെലുത്തിയ അസാധാരണ സ്വാധീനത്തിന്റെ കഥ പറയുന്ന ഈ ലേഖനം നിങ്ങൾക്കും അവശ്യമായ പ്രചോദനം നല്കും എന്ന് പ്രത്യാശിക്കുന്നു. കുട്ടികളുടെ ജീവിതത്തിൽ വ്യതിയാനം വരുത്തുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും, ഓരോ ടീച്ചർക്കും , ദൈവാനുഗ്രഹങ്ങൾ ആശംസിക്കുന്നു. നല്ല ഒരു അദ്ധ്യാപക ദിനവും!
ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കുന്നു : ദൈവം…
നിങ്ങൾ ക്ഷീണിച്ചിരിക്കുമ്പോൾ
എന്റെ ലാപ്‌ടോപ്പ് മുമ്പിൽ വെച്ചുകൊണ്ട് ജോലി ദിനത്തിന്റെ അവസാനത്തെ സ്വസ്ഥതയിൽ ഞാൻ ഇരുന്നു. അന്ന് പൂർത്തിയാക്കിയ ജോലിയെക്കുറിച്ച് ഞാൻ ആഹ്ലാദിക്കണമായിരുന്നു, പക്ഷേ ഞാൻ അതു ചെയ്തില്ല. ഞാൻ ക്ഷീണിതയായിരുന്നു. ജോലിസ്ഥലത്തെ ഒരു പ്രശ്‌നത്തെക്കുറിച്ചുള്ള ഉത്കണ്ഠയുടെ ഭാരം കൊണ്ട് എന്റെ തോളുകൾ വേദനിച്ചു, തകർന്ന ഒരു ബന്ധത്തെക്കുറിച്ച് ചിന്തിച്ച് എന്റെ മനസ്സ് തളർന്നിരുന്നു. അതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ചു-അന്ന് രാത്രി ടിവി കാണുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചു.
പക്ഷേ ഞാൻ കണ്ണടച്ചു. “കർത്താവേ,'' ഞാൻ മന്ത്രിച്ചു. കൂടുതൽ പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു. എന്റെ ക്ഷീണമെല്ലാം ആ…
എല്ലാം നഷ്ടപ്പെടുക
സമയം ഇതിലധികം മോശമാകാനില്ലായിരുന്നു. ചെറിയ പാലങ്ങളും സ്മാരകങ്ങളും വലിയ കെട്ടിടങ്ങളും വിജയകരമായി നിർമ്മിച്ച ശേഷം, സീസറിന് ഒരു പുതിയ സംരംഭം ആരംഭിക്കാനുള്ള ആഗ്രഹം ഉണ്ടായി. അങ്ങനെ അയാൾ തന്റെ ആദ്യത്തെ ബിസിനസ്സ് വിറ്റ് പണം ബാങ്കിലിട്ടു, ഉടൻ തന്നെ അത് വീണ്ടും നിക്ഷേപിക്കാൻ പദ്ധതിയിട്ടു. ആ ചെറിയ ഇടവേളയിൽ, അയാളുടെ സർക്കാർ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലുള്ള എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി. ഒരു നിമിഷം കൊണ്ട് സീസറിന്റെ ആജീവനാന്ത സമ്പാദ്യം ആവിയായി.
അനീതിയെ പരാതിപറയാനുള്ള ഒരു കാരണമായി കാണരുതെന്ന് തീരുമാനിച്ച സീസർ, മുന്നോട്ടുള്ള വഴി കാണിക്കാൻ…