“ഹേയ്, പോ ഫാങ്!” സഭയിലെ ഒരു സുഹൃത്ത് മെസ്സേജ് അയച്ചു. ”ഈ മാസത്തെ കെയർ ഗ്രൂപ്പ് മീറ്റിംഗിൽ, യാക്കോബ് 5:16 പറയുന്നത് ചെയ്യാൻ എല്ലാവരെയും നമുക്കു പ്രേരിപ്പിക്കാം. നമുക്ക് വിശ്വാസത്തിന്റെയും രഹസ്യം സൂക്ഷിക്കുന്നതിന്റെയും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാം, അങ്ങനെ നമുക്ക് നമ്മുടെ ജീവിതത്തിലെ പോരാട്ടത്തിന്റെ ഒരു മേഖല പങ്കിടാനും പരസ്പരം പ്രാർത്ഥിക്കാനും കഴിയും.”

ഒരു നിമിഷത്തേക്ക് എങ്ങനെ മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങളുടെ ചെറിയ ഗ്രൂപ്പംഗങ്ങൾക്ക് വർഷങ്ങളായി പരസ്പരം അറിയാമെങ്കിലും, ഞങ്ങളുടെ എല്ലാ വേദനകളും പോരാട്ടങ്ങളും ഞങ്ങൾ ഒരിക്കലും പരസ്പരം തുറന്ന് പറഞ്ഞിരുന്നില്ല. എല്ലാറ്റിനുമുപരി, ദുർബലരാകുന്നത് ഭയങ്കരമാണ്.

എന്നാൽ സത്യത്തിൽ, നാമെല്ലാവരും പാപികളാണ്, നാമെല്ലാവരും പോരാട്ടമനുഭവിക്കുന്നു. നമുക്കെല്ലാവർക്കും യേശുവിനെ വേണം. ദൈവത്തിന്റെ അത്ഭുതകരമായ കൃപയെക്കുറിച്ചും ക്രിസ്തുവിലുള്ള നമ്മുടെ ആശ്രയത്വത്തെക്കുറിച്ചും ഉള്ള ആധികാരിക സംഭാഷണങ്ങൾക്ക് അവനിൽ ആശ്രയിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഒരു മാർഗ്ഗമുണ്ട്. യേശുവിനൊപ്പം, പ്രശ്‌നരഹിതമായ ജീവിതമാണെന്ന് നടിക്കുന്നത് നിർത്താം.

അതുകൊണ്ട് ഞാൻ മറുപടി പറഞ്ഞു, ”അതേ! അത് ചെയ്യാം!’ തുടക്കത്തിൽ, അത് അസഹനീയമായിരുന്നു. എന്നാൽ ഒരാൾ തുറന്ന് പങ്കുവെച്ചപ്പോൾ, മറ്റൊരാൾ ഉടൻ തന്നെ പിന്തുടർന്നു. ചിലർ മൗനം പാലിച്ചെങ്കിലും അവർ മനസ്സിലാക്കുന്നുണ്ടായിരുന്നു. ആരെയും സമ്മർദ്ദത്തിലാക്കിയില്ല. യാക്കോബ് 5:16-ന്റെ രണ്ടാം ഭാഗം “ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിക്കുവിൻ’’ എന്നു പറയുന്നത് ചെയ്തുകൊണ്ടാണ് ഞങ്ങൾ സമയം അവസാനിപ്പിച്ചത്.

യേശുവിലുള്ള വിശ്വാസികളുമായുള്ള കൂട്ടായ്മയുടെ ഭംഗി അന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ക്രിസ്തുവിലുള്ള നമ്മുടെ പൊതുവായ വിശ്വാസം നിമിത്തം, നമുക്ക് പരസ്പരം ദുർബലരാവുകയും നമ്മുടെ ബലഹീനതകളിലും പോരാട്ടങ്ങളിലും നമ്മെ സഹായിക്കാൻ അവനിലും മറ്റുള്ളവരിലും ആശ്രയിക്കുകയും ചെയ്യാം.