അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ അലബാമയിലെ ദി ഡിസ്മൽസ് കാന്യൺ ഓരോ വർഷവും നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു, മെയ്, ജൂൺ മാസങ്ങളിൽ കൊതുകിന്റെ ലാർവകൾ വിരിഞ്ഞ് തിളങ്ങുന്ന പുഴുക്കളായി മാറുമ്പോൾ. രാത്രിയിൽ, ഈ തിളങ്ങുന്ന പുഴുക്കൾ തിളക്കമുള്ള നീല പ്രകാശം പുറപ്പെടുവിക്കുന്നു, ആയിരക്കണക്കിന് പുഴുക്കൾ ഒരുമിച്ച് ഒരു അത്യാകർഷകമായ പ്രകാശം സൃഷ്ടിക്കുന്നു.

ഒരർത്ഥത്തിൽ, അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ഇപ്രകാരം തിളങ്ങുന്നവരായി വിശേഷിപ്പിക്കുന്നു. “മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു’’ (എഫെസ്യർ 5:8) എന്ന് അവൻ വിശദീകരിക്കുന്നു. എന്നാൽ ”എന്റെ ഈ ചെറിയ വെളിച്ചം” എങ്ങനെ ഒരു മാറ്റമുണ്ടാക്കുമെന്ന് ചിലപ്പോൾ നമ്മൾ അത്ഭുതപ്പെട്ടേക്കാം. ഇത് കേവലം ഒരു ഒറ്റയാൾ പ്രവൃത്തിയല്ലെന്ന് പൗലൊസ് അഭിപ്രായപ്പെടുന്നു. അവൻ നമ്മെ ‘വെളിച്ചത്തിന്റെ മക്കൾ’ എന്ന് വിളിക്കുന്നു (വാ. 8) കൂടാതെ “വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കി” (കൊലൊസ്സ്യർ 1:12) എന്ന് വിശദീകരിക്കുന്നു. ലോകത്തിൽ വെളിച്ചമായിരിക്കുന്നത് ഒരു കൂട്ടായ പരിശ്രമമാണ്, ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രവൃത്തിയാണത്, സഭയുടെ പ്രവർത്തനമാണ്. “പ്രകാശിക്കുന്ന പുഴുക്കൾ” ഒരുമിച്ച് ആരാധിച്ചുകൊണ്ട്, “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീയ ഗീതങ്ങളാലും തമ്മിൽ സംസാരിക്കുന്നു” (എഫെസ്യർ 5:19) എന്ന ചിത്രത്തിലൂടെ പൗലൊസ് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നു.

നിരുത്സാഹപ്പെടുമ്പോൾ, നമ്മുടെ ജീവിത സാക്ഷ്യം ഒരു അർദ്ധരാത്രി സംസ്‌കാരത്തിലെ ഒരു ചെറിയ ബിന്ദു മാത്രമാണെന്ന് കരുതുമ്പോൾ, നമുക്ക് ബൈബിളിൽ നിന്ന് ഉറപ്പ് പ്രാപിക്കാം. നാം ഒറ്റയ്ക്കല്ല. ഒരുമിച്ച്, ദൈവം നമ്മെ നയിക്കുന്നതുപോലെ, നാം ഒരു വ്യത്യാസം വരുത്തുകയും തിളക്കമുള്ള പ്രകാശം പരത്തുകയും ചെയ്യുന്നു. തിളങ്ങുന്ന പുഴുക്കളുടെ സമ്മേളനമായ ഒരു സഭ മറ്റുള്ളവരെ വളരെയധികം ആകർഷിച്ചേക്കാം.