റോബർട്ട് ടോഡ് ലിങ്കൻ തന്റെ പിതാവ്, പ്രിയപ്പെട്ട അമേരിക്കയുടെ ഇഷ്ട പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ നിഴലിലാണ് ജീവിച്ചിരുന്നത്. പിതാവിന്റെ മരണശേഷം വളരെക്കാലം, റോബർട്ടിന്റെ ഐഡന്റിറ്റി തന്റെ പിതാവിന്റെ അതിശക്തമായ സാന്നിധ്യത്താൽ മറയപ്പെട്ടുപോയി. ലിങ്കന്റെ അടുത്ത സുഹൃത്തായ നിക്കോളാസ് മുറെ ബട്ലർ, റോബർട്ട് പലപ്പോഴും പറഞ്ഞിരുന്നതായി എഴുതി: “ആർക്കും എന്നെ യുദ്ധ സെക്രട്ടറിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. ആർക്കും എന്നെ ഇംഗ്ലണ്ടിലേക്കുള്ള മന്ത്രിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. പുൾമാൻ കമ്പനിയുടെ പ്രസിഡന്റായി ആർക്കും എന്നെ ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്.”
അത്തരം നിരാശ പ്രശസ്തരുടെ കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല. നമ്മൾ ആരാണെന്നതിന്റെ അടിസ്ഥാനത്തിൽ നമ്മെ വിലമതിക്കുന്നില്ല എന്ന തോന്നൽ നമുക്കെല്ലാവർക്കും പരിചിതമാണ്. എന്നിരുന്നാലും, ദൈവം നമ്മെ സ്നേഹിക്കുന്ന വിധത്തേക്കാൾ, നമ്മുടെ മൂല്യത്തിന്റെ ആഴം പ്രകടമാകുന്ന മറ്റൊരിടവുമില്ല.
നമ്മുടെ പാപങ്ങളിൽ നാം ആരായിരുന്നുവെന്നും ക്രിസ്തുവിൽ നാം ആരായിത്തീർന്നുവെന്നും അപ്പൊസ്തലനായ പൗലൊസ് തിരിച്ചറിഞ്ഞു. അവൻ എഴുതി, “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു” (റോമർ 5:6). നമ്മുടെ ഏറ്റവും മോശമായ അവസ്ഥയിൽ പോലും ദൈവം നമ്മെ സ്നേഹിക്കുന്നത് നാം ആരാണ് എന്നതുകൊണ്ടാണ്! പൗലൊസ് എഴുതി, “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു” (വാ. 8). ദൈവം നമ്മെ വളരെയധികം വിലമതിക്കുന്നതിനാൽ നമുക്കുവേണ്ടി ക്രൂശിക്കപ്പെടുവാൻ തന്റെ പുത്രനെ അനുവദിച്ചു.
നാം ആരാണ്? നാം ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണ്. ആർക്കാണ് ഇതിൽ കൂടുതൽ ചോദിക്കാൻ കഴിയുക?
മറ്റൊരാളുടെ നിഴലിൽ എപ്പോഴാണ് നിങ്ങൾ നഷ്ടപ്പെട്ടതായി തോന്നിയത്? വ്യക്തിപരമായി നിങ്ങളോടുള്ള ദൈവത്തിന്റെ കരുതലിനെക്കുറിച്ച് നിങ്ങളെ പഠിപ്പിക്കാൻ നിങ്ങൾ ഇതിനെ എങ്ങനെ അനുവദിക്കും?
പിതാവേ, ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും അറിഞ്ഞുകൊണ്ടുതന്നെ അങ്ങ് എന്നെ സ്നേഹിക്കുന്നതിനും അങ്ങയുടെ ക്ഷമയും സ്നേഹവും എന്റേതാണെന്നതിനും ഞാൻ നന്ദി പറയുന്നു.