അഹങ്കാരം മാനഹാനിക്ക് മുമ്പേ വരുന്നതും, അതിലേക്ക് നയിക്കുന്നതുമാണ് – നോർവേയിലെ ഒരു മനുഷ്യൻ കണ്ടെത്തിയതുപോലെ. ഓട്ടത്തിനുള്ള വസ്ത്രങ്ങൾ പോലും ധരിക്കാത്ത ആ വ്യക്തി, 400 മീറ്റർ ഹർഡിൽസിൽ ലോക റെക്കോർഡ് ഉടമയായ കാർസ്റ്റെൻ വാർഹോമിനെ ഒരു ഓട്ടമത്സരത്തിന് അഹങ്കാരത്തോടെ വെല്ലുവിളിച്ചു.
എല്ലാവർക്കും ഉപയോഗിക്കാവുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്ന വാർഹോം, വെല്ലുവിളി അനുസരിച്ച് ഓടാൻ തുടങ്ങി. ഫിനിഷ് ലൈനിൽ എത്തിയപ്പോൾ, തന്റെ തുടക്കം മോശമായെന്നും വീണ്ടും ഓടാൻ ആഗ്രഹിക്കുന്നുവെന്നും ആ മനുഷ്യൻ നിർബന്ധിച്ചപ്പോൾ രണ്ട് തവണ ലോക ചാമ്പ്യൻ നേടിയവൻ പുഞ്ചിരിച്ചു!
സദൃശവാക്യങ്ങൾ 29:23 ൽ നാം ഇങ്ങനെ വായിക്കുന്നു “മനുഷ്യന്റെ ഗർവം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും”. അഹങ്കാരികളുമായുള്ള ദൈവത്തിന്റെ ഇടപെടൽ ശലോമോന്റെ പുസ്തകത്തിലെ പ്രിയപ്പെട്ട വിഷയങ്ങളിലൊന്നാണ്. (11:2; 16:18; 18:12). ഈ വാക്യങ്ങളിലെ അഹങ്കാരം അല്ലെങ്കിൽ ഗര്‍വ്വം എന്ന വാക്കിന്റെ അർത്ഥം “ഡംഭ്,” അല്ലെങ്കിൽ “വീരവാദം” എന്നാണ്—ദൈവത്തിന് അവകാശമുള്ള കീർത്തി സ്വയം എടുക്കുക. നാം അഹങ്കാരത്താൽ നിറയുമ്പോൾ, നാം നമ്മെക്കുറിച്ച് വേണ്ടതിലും ഉയർന്നതായി കരുതുന്നു. യേശു ഒരിക്കൽ പറഞ്ഞു, “തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും” (മത്തായി 23:12). താഴ്മയും വിനയവും പിന്തുടരാൻ യേശുവും ശലോമോനും നമ്മോടു നിർദ്ദേശിക്കുന്നു. ഇത് കപടമായ വിനയമല്ല, മറിച്ച്, നാം ആയിരിക്കുന്നത് അംഗീകരിക്കുന്നതും, നമുക്കുള്ളതെല്ലാം ദൈവത്തിൽ നിന്നാണ് വരുന്നതെന്ന തിരിച്ചറിയുന്നതുമാണ്. അത് ജ്ഞാനമുള്ളവായിരിക്കുന്നതും, ധാർഷ്ട്യത്തോടെ “തിടുക്കത്തിൽ” കാര്യങ്ങൾ പറയാതിരിക്കുന്നതുമാണ്. (സാദൃശ്യവാക്യങ്ങൾ 29:20).
ദൈവത്തെ ബഹുമാനിക്കാനും, അപമാനം ഒഴിവാക്കാനും നമ്മെത്തന്നെ വിനയപ്പെടുത്താനുള്ള ജ്ഞാനം നൽകണമെന്ന് നമുക്ക് ദൈവത്തോട് അപേക്ഷിക്കാം.
ബഹുമാനം ലഭിക്കാൻ കാരണമായ വിനയം നിങ്ങൾ എപ്പോഴാണ് അനുഭവിച്ചിട്ടുള്ളത്? നിങ്ങൾക്ക് എങ്ങനെ ദൈവമുമ്പാകെ സ്വയം താഴ്ത്താനാകും?
പ്രിയ ദൈവമേ, അങ്ങയുടെ ദൃഷ്ടിയിൽ താഴ്മയാണ് മഹത്വത്തിലേക്കുള്ള പാതയെന്ന് എന്നെ ഓർമ്മിപ്പിക്കണമേ.