ദിവസം 2: പള്ളിയിൽ പോകുന്നത് എന്തിനാണ്?
നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.- എബ്രായർ 10:24-25
വില്യം…
ദിവസം 1: ഛേദിക്കപ്പെട്ടുപോയോ?
"ഞാൻ നിന്റെ ദൃഷ്ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി" എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു. എങ്കിലും എനിക്ക് സഹായം ആവശ്യമായിരുന്നപ്പോൾ ദയയ്ക്കായുള്ള എന്റെ വിളി നീ കേട്ടു.. —സങ്കീർത്തനം 31:22
അൻ്റാർട്ടിക്കയിലെ…
ജോലിനഷ്ടം നേരിടുന്നു
ജീവിതം വളരെ വലുതാണോ?
"ദൈവമേ അങ്ങയുടെ സമുദ്രം വളരെ വലിയതും എന്റെ നൗക വളരെ ചെറിയതുമാണ്."
ഇത് ഒരു വൃദ്ധനായ മുക്കുവന്റെ പ്രാർത്ഥനയായി വിശ്വസിക്കപ്പെടുന്നു. ഇത് ജീവിതത്തിന്റെ സങ്കീർണ്ണതയെയും അതിനെ സ്വയം കൈകാര്യം ചെയ്യാനുള്ള നമ്മുടെ കഴിവില്ലായ്മയെയും ചൂണ്ടിക്കാണിക്കാൻ ഉപകരിക്കുന്നു. ജീവിതം വളരെ വലുതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരം നൽകുന്നത് പ്രയാസകരമായിരിക്കാം, എന്നാൽ ജീവിതത്തിന്റെ സങ്കീർണ്ണമായ വെല്ലുവിളികളെ ഏകനായി നേരിടേണ്ട എന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. അവിടുന്ന് നമ്മുടെ പ്രശ്നങ്ങളെക്കാൾ വളരെ വലിയവനാണ്.
നമ്മുടെ സ്ഥാനത്ത് - നമ്മുടെ പാപങ്ങൾക്ക് വേണ്ടി…
ദൈവത്തിന് കീഴടങ്ങുക
ഒരു കൃഷി ഫാമിൽ ജനിച്ച ജഡ്‌സൺ വാൻ ഡിവെന്റർ പെയിന്റിംഗ് പഠിക്കുകയും ഒരു കലാ അദ്ധ്യാപകനാകുകയും ചെയ്തു. എന്നാൽ, ദൈവത്തിന് അദ്ദേഹത്തിനായി മറ്റൊരു പദ്ധതിയുണ്ടായിരുന്നു. സുഹൃത്തുക്കൾ സഭയിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ വിലമതിക്കുകയും സുവിശേഷവ വേലയ്ക്ക് പോകാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ദൈവം തന്നെ വിളിക്കുന്നുണ്ടെന്ന് ജഡ്‌സണ് തോന്നി, പക്ഷേ, കല പഠിപ്പിക്കുന്നതിനുള്ള തന്റെ ഇഷ്ടം ഉപേക്ഷിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം ദൈവവുമായി മല്ലിട്ടു, പക്ഷേ അദ്ദേഹം എഴുതി, "അവസാനം എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് വന്നു, ഞാൻ എല്ലാം സമർപ്പിച്ചു."
തന്റെ മകൻ ഇസഹാക്കിനെ ഹോമയാഗം കഴിക്കാൻ ദൈവം അബ്രഹാമിനെ വിളിച്ചപ്പോൾ അബ്രഹാമിന്റെ ഹൃദയം തകർന്നത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. "അവിടെ അവനെ ഹോമയാഗം കഴിക്ക" എന്ന ദൈവത്തിന്റെ കൽപ്പനയുടെ പശ്ചാത്തലത്തിൽ (ഉല്പത്തി 22:2), എന്ത് വിലയേറിയ വസ്തുവാണ് ബലിയർപ്പിക്കാൻ ദൈവം നമ്മോട് കല്പിക്കുന്നതെന്ന് നാം സ്വയം ചോദിക്കുന്നു. ഒടുവിൽ ദൈവം യിസ്ഹാക്കിനെ വിട്ടയച്ചുവെന്ന് നമുക്കറിയാം (വാക്യം 12) പക്ഷേ വിഷയം ഇതാണ്: അബ്രഹാം തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. ഏറ്റവും പ്രയാസകരമായ കാര്യം ചെയ്യാൻ പറഞ്ഞപ്പോഴും അവൻ ദൈവത്തിന്റെ കരുതലിൽ വിശ്വസിച്ചു.
നമ്മൾ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് പറയുന്നു, എന്നാൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് ത്യജിക്കാൻ നമ്മൾ തയ്യാറാണോ? ജഡ്‌സൺ വാൻ ഡിവെന്റർ, സുവിശേഷവത്ക്കരണത്തിനായുള്ള ദൈവത്തിന്റെ ആഹ്വാനത്തെ പിന്തുടരുകയും പിന്നീട് "I Surrender All" എന്ന പ്രിയപ്പെട്ട സ്തുതിഗീതം രചിക്കുകയും ചെയ്തു. പിന്നീട്, ദൈവം ജഡ്സനെ കലാദ്ധ്യാപനത്തിലേക്ക് തിരികെ വിളിച്ചു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാൾ ബില്ലി ഗ്രഹാം എന്ന ചെറുപ്പക്കാരനായിരുന്നു.
നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിക്ക് നമ്മുടെ ഭാവനയ്‌ക്കപ്പുറമുള്ള ലക്ഷ്യങ്ങളുണ്ട്. ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കാൻ നാം തയ്യാറാകണമെന്ന് അവൻ ആഗ്രഹിക്കുന്നു. നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് അതാണ് എന്ന് തോന്നുന്നു. എല്ലാത്തിനുമുപരി, അവൻ തന്റെ ഏകജാതനായ പുത്രനെ നമുക്കുവേണ്ടി ബലിയർപ്പിച്ചു.
അന്തസ്സ് വർദ്ധിപ്പിക്കുന്നു
മാഗിയുടെ യുവ സുഹൃത്ത് വളരെ മോശമായ രീതിയിൽ വസ്ത്രം ധരിച്ച് പള്ളിയിൽ എത്തി. അവൾ ഒരു വേശ്യയായിരുന്നതിനാൽ അതിൽ ആർക്കും ആശ്ചര്യം തോന്നിയതുമില്ല. മാഗിയുടെ ആ സുഹൃത്ത് അവളുടെ ഇരിപ്പിടത്തിൽ അസ്വസ്ഥതയോടെ ഇരിക്കുകയും, വളരെ ഇറക്കം കുറഞ്ഞ അവളുടെ പാവാടയുടെ അറ്റം താഴോട്ട് വലിക്കുകയും, കൈകെട്ടി ബോധപൂർവ്വം ശരീരം മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.
"ഓ, നിനക്ക് തണുക്കുന്നുണ്ടോ?" അവൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിച്ചുകൊണ്ട് മാഗി സുഹൃത്തിനോട് ചോദിച്ചു. "ഇതാ! എന്റെ ഷാൾ എടുത്തോളൂ".
ആൾക്കാരെ പള്ളിയിലേക്ക് ക്ഷണിക്കുകയും അവർക്ക് ആശ്വാസം നൽകുകയും ചെയ്തുകൊണ്ട് മാഗി യേശുവിനെ നിരവധി ആളുകളുമായി പങ്കിട്ടു. അവളുടെ നല്ല ഇടപെടലുകളിലൂട സുവിശേഷത്തിനു മാറ്റു കൂടി. അവൾ എല്ലാവരോടും മാന്യമായി പെരുമാറി.
വ്യഭിചാരത്തിന്റെ കഠിനമായ ആരോപണവുമായി മതനേതാക്കൾ ഒരു സ്ത്രീയെ യേശുവിൻറെ മുമ്പിലേക്ക് വലിച്ചിഴച്ചപ്പോൾ, കുറ്റാരോപിതരെ പറഞ്ഞയയ്ക്കുന്നതുവരെ ക്രിസ്തു അവളെ ശ്രദ്ധിച്ചില്ല. അവർ പോയിക്കഴിഞ്ഞപ്പോൾ അവന് അവളെ ശാസിക്കാമായിരുന്നു. പകരം, യേശു രണ്ട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചു: "സ്ത്രീയേ, അവർ എവിടെ?" "നിനക്ക് ആരും ശിക്ഷവിധിച്ചില്ലയോ? (യോഹന്നാൻ 8:10). അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം, തീർച്ചയായും, “ഇല്ല” എന്നായിരുന്നു. അതിനാൽ യേശു ചുരുക്കമായി അവളോട് സുവിശേഷം പറഞ്ഞു. "ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു." (വാ. 11).
മറ്റുള്ളവരോടുള്ള ആത്മാർത്ഥമായ സ്നേഹത്തിന്റെ ശക്തിയെ ഒരിക്കലും വിലകുറച്ച് കാണരുത്—വിമർശന മനോഭാവം ഇല്ലാത്ത എല്ലാവർക്കും ക്ഷമയും മാന്യതയും നൽകുന്ന തരത്തിലുള്ള സ്നേഹം.
നന്ദിയാൽ തിരിച്ചുപിടിച്ചവർ
ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയതിന് ശേഷം, ക്യാൻസറിനെ നേരിടുന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ 'ക്യാൻസറിനോട് പോരാടണം' എന്നത് ഊന്നിപ്പറയുന്നു എന്ന് ക്രിസ്റ്റീന കോസ്റ്റയുടെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, ആ 'പോരാട്ടം' തന്നെ തളർത്തിക്കളയുന്നതാണെന്ന് അവൾ വേഗം മനസ്സിലാക്കി. “[തന്റെ] ശരീരവുമായി ഒരു വർഷത്തിലധികം പോരാട്ടത്തിൽ ചെലവഴിക്കാൻ അവൾ ആഗ്രഹിച്ചില്ല.” അതിനുപകരം, അവളെ പരിചരിക്കുന്ന വിദഗ്ധരുടെ സംഘത്തിനും, അവൾക്ക് ലഭിക്കുന്ന സൗഖ്യത്തിനും വേണ്ടി എല്ലാ ദിവസവും നന്ദിയുള്ളവളായി ഇരിക്കുന്നതാണ് നല്ലത് എന്ന് അവൾക്ക് മനസ്സിലായി. പ്രതിസന്ധി എത്ര കഠിനമാണെങ്കിലും, നന്ദിയുള്ള ഹൃദയം വിഷാദത്തെ ചെറുക്കാൻ സഹായിക്കുമെന്നും, "പ്രതിരോധശേഷി വളർത്താൻ നമ്മുടെ തലച്ചോറിനെ സജ്ജമാക്കുമെന്നും" അവൾ നേരിട്ട് അനുഭവിച്ചറിഞ്ഞു.
നന്ദി പ്രകടിപ്പിക്കുന്നത് വിശ്വാസികൾ ഒരു കടമ എന്ന നിലയിൽ മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും, അത് സ്വമേധയാ ചെയ്യേണ്ട കാര്യമാണെന്നും കോസ്റ്റയുടെ കഥ എന്നെ ഓർമ്മിപ്പിച്ചു. ദൈവം നമ്മുടെ കൃതജ്ഞത അർഹിക്കുന്നു എന്നത് സത്യമാണെങ്കിലും, കൃതജ്ഞത പ്രകടിപ്പിക്കുന്നത് നമുക്കും അത്യധികം നല്ലതാണ്. "എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്." (സങ്കീർത്തനം 103:2) എന്ന് പറയാൻ നാം നമ്മുടെ ഹൃദയം ഉയർത്തുമ്പോൾ, ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ വഴികൾ നമ്മെ ഓർമ്മിപ്പിക്കുന്നു—ക്ഷമയുടെ ഉറപ്പ് നൽകുന്നു, രോഗശാന്തിക്കായി പ്രവർത്തിക്കുന്നു; നമ്മുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നൽകുന്നു; അവന്റെ സൃഷ്ടിയുടെ "ദയയും കരുണയും," എണ്ണമറ്റ "നന്മയും" അനുഭവിക്കാൻ നമ്മെ അനുവദിക്കുന്നു (വാ. 3-5).
ഈ ജീവിതകാലത്ത് എല്ലാ കഷ്ടപ്പാടുകൾക്കും പൂർണ്ണമായ സൗഖ്യം ലഭിക്കില്ലെങ്കിലും, നമ്മുടെ ഹൃദയങ്ങൾ എല്ലായ്പ്പോഴും നന്ദിയാൽ പുതുക്കപ്പെടണം, കാരണം ദൈവസ്നേഹം നമ്മോടൊപ്പമുണ്ട് "എന്നും എന്നേക്കും" (വാക്യം 17).